ഞാൻ ആസ്വദിച്ചു കേട്ട കഥ ഇതുവരെ ചെയ്യാത്ത വേഷം മനസ്സ് തുറന്ന് ശ്വേത മേനോന്‍ !!

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്വേത മേനോന്‍. 1991 ല്‍ പുറത്തിറങ്ങിയ അനശ്വരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയത്. ഇതോടെ കൂടി തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും താരം സജീവം ആയി. നിരവധി…

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്വേത മേനോന്‍. 1991 ല്‍ പുറത്തിറങ്ങിയ അനശ്വരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയത്. ഇതോടെ കൂടി തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും താരം സജീവം ആയി. നിരവധി വ്യത്യസ്ത കഥാപാത്രങ്ങളാണ് താരം ചെയ്തിട്ടുള്ളത്. ഇപ്പോളിതാ തന്റെ അഭിനയ ജീവിതവും ഇതുവരെ ചെയ്യാത്ത വേഷത്തെക്കുറിച്ചും തുറന്നു പറയുകയാണ് താരം. സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രമായ ‘പള്ളിമണി’യെ കുറിച്ചാണ് ശ്വേത മേനോന്റെ വാക്കുകൾ. താൻ ഇതുരെ ചെയ്തതിൽ ഏറ്റവും മികച്ച ചിത്രമായിരിക്കും ഇതെന്നും താരം പറയുന്നു.

കെ.വി അനില്‍ കഥയും തിരക്കഥയും സംഭാഷണവും എഴുതി ഒരുക്കുന്ന ചിത്രമാണ് പള്ളിമണി. ചിത്രത്തിന്റെ സംവിധായകൻ അനില്‍ കുമ്ബഴയാണ്. എല്‍.എ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മലയാളി വെക്തികളായ ലക്ഷ്മിയും അരുണ്‍ മേനോനും ആണ് ചിത്രത്തിന്റെ നിർമ്മാണം. ശ്വേത മേനോന്‍ ശ്രദ്ധയ കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ നടി നിത്യാ ദാസും മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രാക്തയും ഉണ്ട്. കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.


ശ്വേത മേനോന്റെതായി അവസാനമായി പുറത്തിറങ്ങിയത് ബാക്ക് കോഫി എന്ന ചിത്രമാണ്. നീണ്ട ഒരിടവേളക്ക് ശേഷമാണ് താരം സിനിമയിൽ സജീവം ആകുന്നത്. എന്നിരുന്നാലും ടെലിവിഷൻ രംഗത്ത് സജീവമായി നിൽക്കുകയാണ് താരം. ഇപ്പോൾ അരം+ അരം= കിന്നരം ഷോയിലെ ഭാഗമാണ്. ഇതിന് പുറമെ മഞ്ഞില്‍ വിരിഞ്ഞ പൂവ് മിനിസ്ക്രീൻ പരമ്പരയിലും താരം എർത്തിയിരുന്നു.