വെത്യസ്ത വേഷത്തിൽ ശ്വേത മേനോന്റെ ‘ബദൽ’ തീയിട്ടറുകളിലേക്ക് 

ശ്വേതാ മേനോൻ, ഗായത്രി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബദൽ, പൊളിറ്റിക്കൽ ത്രില്ലറായ ഈ ചിത്രം തീയിട്ടറുകളിലേക്ക് എത്തുകയാണ്, ഏപ്രിൽ 5  നെ ആണ് ചിത്രം റിലീസിനായി…

ശ്വേതാ മേനോൻ, ഗായത്രി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബദൽ, പൊളിറ്റിക്കൽ ത്രില്ലറായ ഈ ചിത്രം തീയിട്ടറുകളിലേക്ക് എത്തുകയാണ്, ഏപ്രിൽ 5  നെ ആണ് ചിത്രം റിലീസിനായി തീയറ്ററുകളിൽ എത്തുന്നത്. ജോയ് മാത്യു, സിദ്ധാർഥ് മേനോൻ, സന്തോഷ് കീഴാറ്റൂർ , സലിം കുമാർ, സംവിധായകൻ പ്രിയ നന്ദനൻ, അനൂപ് മേനോൻ, ഐ എം വിജയൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

ചിത്രത്തിൽ പുതുമുഖ നായിക നീതു തോമസും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു, വന മേഖലകളിൽ വളർന്നു വന്ന സായുധ പോരാളികളെ കുറിച്ച് അന്ന്വേഷണത്തോടൊപ്പം അധികാര വ്യവസ്ഥിതിയിൽ അടിച്ചമർത്തലുകൾക്കെതിരെ താക്കീത് നൽകുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ആൾട്ടർനേറ്റ് സിനിമാസിന്റെ ബാനറിൽ ജോസഫ് വര്ഗീസ് ഇലഞ്ഞിക്കൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റെജി പ്രസാദ് നിർവഹിക്കുന്നു. ഡോക്ടർ  മധു വാസുദേവ് ,ചന്ദ്രശേഖരൻ എന്നിവരുടെ വരികൾക്ക് ബിജി ബാൽ സംഗീതം നിർവഹിച്ചിരിക്കുന്നത്