നന്ദഗോപാല്‍ മാരാരെ പോലെ ഗര്‍ജ്ജിക്കുന്ന വക്കീല്‍ കഥാപാത്രം ആയിരുന്നെങ്കില്‍ പടം വേറെ ലെവല്‍ ആയേനെ!!!

ദൃശ്യം, ദൃശ്യം 2 , ട്വല്‍ത്ത് മാന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിച്ച ചിത്രം നേരും ബോക്‌സോഫീസില്‍ ഹിറ്റായിരിക്കുകയാണ്. ത്രില്ലറുകളിലൂടെ ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയ ജീത്തു കോടതിമുറിയ്ക്കുള്ളിലെ വൈകാരിക നിമിഷങ്ങളിലൂടെയാണ് ആരാധകരെ ഞെട്ടിപ്പിച്ചിരിക്കുന്നത്.

വിജയമോഹന്‍ എന്ന വക്കീലായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. കുറേക്കാലമായി കോടതിയില്‍ പ്രാക്ടീസ് ചെയ്യാത്ത കഥാപാത്രമായ വക്കീലാണ് വിജയമോഹന്‍. എന്നാല്‍ ഒരു പ്രത്യേക കേസുമായി വീണ്ടും വിജയമോഹന് കോടതി നടപടികളില്‍ പങ്കെടുക്കേണ്ടി വരുന്നു. കേസ് വാദിക്കുകയും ചെയ്യുന്നതാണ് സിനിമയുടെ കഥയില്‍ നിര്‍ണായകമാകുന്നത്. നടന്‍ എന്ന നിലയില്‍ മോഹന്‍ലാലിന്റെ ഗംഭിര തിരിച്ചുവരവാണെന്നാണ് പ്രതികരണങ്ങളേറെയും.

അതേസമയം, എല്ലായിടത്തും നേരിന് കുറച്ചുള്ള പോസ്റ്റീവ് ചര്‍ച്ചകള്‍ മാത്രം നടക്കുമ്പോള്‍ ഒരു സ്‌പോയിലര്‍ പോസ്റ്റ് ശ്രദ്ധേയമാകുകയാണ്. ശ്യാമ പ്രസാദ് മൂവി ഗ്രൂപ്പില്‍ പങ്കുവച്ച പോസ്റ്റിങ്ങനെയാണ്,

നേര്, ഒരു ശരാശരി സ്‌ക്രിപ്റ്റ്. ഒരിക്കലും ഒരു Wow ഫാക്ടര്‍ ലഭിച്ചില്ല എന്ന് പ്രത്യേകിച്ച് എടുത്ത് പറയുന്നു. സിദ്ദീഖ് എന്ന മഹാനടന്റെ അസാധ്യ പ്രകടനം. അനശ്വര എന്ന അഭിനേത്രിക്ക് കുറച്ചു കാലം കൂടി തന്റെ കരിയര്‍ നീട്ടിക്കൊണ്ട് പോകാന്‍ സാധിക്കുന്ന ഒരു പ്രകടനം നടത്തി എന്ന് പറയാന്‍ സാധിക്കും. മോഹന്‍ ലാലിന്റെ ജൂനിയര്‍ വക്കീല്‍ ആയി വന്ന കുട്ടിയെ സ്‌ക്രീനില്‍ കാണാന്‍ നല്ല ഭംഗി ഉണ്ടായിരുന്നു. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരില്‍ മുന്‍ നിരയില്‍ ഉണ്ടായിരുന്ന മോഹന്‍ലാല്‍. അദ്ദേഹത്തിന് വയ്യാതെ ആയിരിക്കുന്നു എന്ന് നിസ്സംശയം പറയാം.

പ്രത്യേകിച്ച് ഡയലോഗ് ഡെലിവറി. ഒരു സ്‌കൂള്‍ മാഷ് കുട്ടികളോട് അയലത്തെ വീട്ടിലെ മാവിന് കല്ലെറിഞ്ഞ സംഭവത്തില്‍ അന്വേഷണം നടത്തുന്ന പോലെയാണ് മോഹന്‍ലാലിന്റെ സംഭാഷണങ്ങള്‍ എനിക്ക് തോന്നിയത്.

മമ്മൂക്ക ആയിരുന്നു ഈ സിനിമയില്‍ എങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു. നന്ദഗോപാല്‍ മാരാരെ പോലെ ഗര്‍ജ്ജിക്കുന്ന ഒരു വക്കീല്‍ കഥാപാത്രം ആയിരുന്നു നായകന്‍ എങ്കില്‍ പടം വേറെ ലെവല്‍ ആയേനെ.

‘Shall I remind you something…’
പോലെയുള്ള ഡയലോഗ് ഒക്കെ ശരിക്കും മിസ്സ് ചെയ്യുന്നു.

മൊത്തത്തില്‍ ഒരു ശരാശരി അനുഭവം സമ്മാനിച്ച സിനിമ. വെക്കേഷന്‍ സീസണ്‍ ആയതുകൊണ്ട് സിനിമ ഒരു ഹിറ്റ് ആവും എന്ന് ഉറപ്പിക്കാം. മലയാള സിനിമ നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്ന ഈ കെട്ടകാലത്ത് ഒരു സിനിമ വിജയിക്കുന്നത് കാണുമ്പോള്‍ ആശ്വസിക്കാം, എന്നാണ് ശ്യാമ പ്രസാദ് പങ്കുവച്ചത്.