കിരീടത്തിൽ നിന്ന് തന്നെ ഒഴിവാക്കണം എന്ന് തിലകൻ ചേട്ടൻ പറഞ്ഞിരുന്നു. സിബി മലയിൽ

മോഹൻലാലിൻറെ മികച്ച സിനിമകളിൽ ഒന്നായിരുന്നു കിരീടം. ഇന്നും ആരാധകർ കാണാൻ ആഗ്രഹിക്കുന്നതും മികച്ചതുമായ മോഹൻലാൽ ചിത്രങ്ങളിൽ ഒന്ന് ആണ് കിരീടം. ചിത്രത്തിൽ അഭിനയിച്ച താരങ്ങൾ എല്ലാം മികച്ച അഭിനയം കാഴ്ച വെച്ചത് കൊണ്ട് തന്നെ ചിത്രം വലിയ വിജയമായി മാറുകയും ചെയ്തിരുന്നു. ഇന്നും ചിത്രത്തിന് ആരാധകർ ഏറെയാണ്. എന്നാൽ ചിത്രത്തിൽ മോഹൻലാലിന്റെ അച്ഛൻ വേഷത്തിൽ എത്തിയത് തിലകൻ ആയിരുന്നു. വലിയ പ്രാധാന്യമായിരുന്നു ഈ ചിത്രത്തിൽ തിലകൻ അവതരിപ്പിച്ച കഥാപാത്രത്തിന് ഉണ്ടായിരുന്നത്. ലോഹിതദാസ് സിബി മലയിൽ കൂട്ടുകെട്ടിൽ പിറന്ന ഈ ചിത്രം വലിയ  വിജയം നേടുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ പിന്നാമ്പുറത്ത് നടന്ന കഥ പറയുകയാണ് സിബി മലയിൽ.

സിബി മലയിലിന്റെ വാക്കുകൾഇങ്ങനെ , കിരീടം സിനിമയുടെ കഥ മോഹൻലാലിനോട് പറഞ്ഞപ്പോൾ അദ്ദേഹം അത് ചെയ്യാം എന്ന് പറഞ്ഞു ഡേറ്റ് തന്നു. അതിനു ശേഷം ഞാനും ലോഹിയും കൂടി സെറ്റ് അന്വേഷിച്ച് നടന്നു. അവസാനം  പാലക്കാട് ഉള്ള ചിറ്റൂർ എന്ന ഗ്രാമത്തിൽ വെച്ച് ചിത്രത്തിന്റെ ക്ളൈമാക്സ് ചിത്രീകരിക്കാൻ എന്ന് ഞങ്ങൾ തീരുമാനിച്ചു. ഒരു വലിയ ആലും ജംഗ്ഷനും ഒക്കെയുള്ള സ്ഥലമായിരുന്നു അത്. അതിനു ശേഷം മോഹൻലാലിൻറെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിക്കാൻ വേണ്ടി തിലകൻ ചേട്ടന്റെ ക്ഷണിക്കൻ ചെന്ന്. എന്നാൽ തിലകൻ ചേട്ടൻ അപ്പോൾ വേറെ രണ്ടു സിനിമകൾ ചെയ്യാൻ ഡേറ്റ് കൊടുത്തിരിക്കുകയിരുന്നു. രാത്രിയിൽ ഒരു സിനിമയും പകൽ ഒരു സിനിമയും ഷൂട്ട് ചെയ്യുന്ന രീതിയിൽ.

തിരുവനന്തപുരത്ത് ആയിരുന്നു ഈ രണ്ടു ലോക്കേഷനും. രാത്രിയിലും പകലും രണ്ടു സിനിമകളിൽ അഭിനയിച്ചിട്ട് പിന്നെ പാലക്കാട്ടേക്ക് ഓടി എത്താൻ തനിക് കഴിയില്ലെന്നും വലിയ പ്രാധാന്യമുള്ള കഥാപാത്രംമാണ് ഇതെന്നും അത് കൊണ്ട് ഇതിൽ നിന്ന് തന്നെ ഒഴിവാക്കാനും തിലകൻ ചേട്ടൻ പറഞ്ഞു. എന്നാൽ മോഹൻലാലിനോട് പറഞ്ഞു വേറെ ഒരു ഡേറ്റ് വാങ്ങിക്കാം, സിനിമ നീട്ടി വെക്കാം, എന്നാലും തിലകൻ ചേട്ടൻ ഇല്ലാതെ സിനിമ ചെയ്യാൻ ഞങ്ങൾക്ക് പറ്റില്ല എന്നും ഞങ്ങൾ പറഞ്ഞു. ലൊക്കേഷൻ പാലക്കാട് എന്നത് തിരുവനന്തപുരം ആകാമെങ്കിൽ ഡേറ്റ് അഡ്ജസ്റ്റ് ചെയ്തു അഭിനയിക്കാം എന്ന് തിലകൻ ചേട്ടൻ പറഞ്ഞു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ലൊക്കേഷനെക്കാൾ പ്രാധാന്യം തിലകൻ ചേട്ടന് ആയിരുന്നു. അങ്ങനെ ചിത്രത്തിന്റെ ലൊക്കേഷൻ തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു.