ആ രംഗങ്ങൾ കാണുമ്പോൾ ഞാൻ ഇന്ന് ഓർക്കാറുണ്ട് ഇതിനാണോ അന്നവർ എന്നെ വഴക്ക് പറഞ്ഞതെന്ന്, സീത

നിരവധി ആരാധകർ ഉള്ള താരമാണ് സീത. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം നിരവധി ചിത്രങ്ങളിൽ ആണ് ഇതിനോടകം അഭിനയിച്ചത്. അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം തന്നെ തന്റെ കഴിവ് തെളിയിച്ച താരം ഒരു കാലത്ത്…

നിരവധി ആരാധകർ ഉള്ള താരമാണ് സീത. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം നിരവധി ചിത്രങ്ങളിൽ ആണ് ഇതിനോടകം അഭിനയിച്ചത്. അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം തന്നെ തന്റെ കഴിവ് തെളിയിച്ച താരം ഒരു കാലത്ത് തെന്നിന്ത്യൻ സിനിമകളിൽ വളരെ തിരക്കേറിയ നടി ആയിരുന്നു. നിരവധി ചിത്രങ്ങളിൽ നായികയായി അഭിനയിച്ച സീതയ്ക് ആരാധകരും ഏറെയായിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് ആണ് സീത നടൻ പാർത്ഥിപനെ പ്രണയിച്ച് വിവാഹം കഴിക്കുന്നത്. വിവാഹത്തോടെ താരം സിനിമയിൽ നിന്ന് കുറച്ച് നാളുകൾ ഇടവേളയും എടുത്തിരുന്നു. എന്നാൽ പാർത്ഥിപനായി പ്രണയ വിവാഹം ആയിരുന്നിട്ട് കൂടിയും ആ ബന്ധം അധികനാൾ നീണ്ടു നിന്നില്ല എന്നതാണ് സത്യം. രണ്ടു വർഷങ്ങൾക്ക് ശേഷം ഇരുവരും വേര്പിരിയുകയായിരുന്നു.

അതിനു ശേഷം മറ്റൊരു നടനെ താരം വിവാഹം കഴിച്ചു എങ്കിലും അധികം വൈകാതെ തന്നെ ആ ബന്ധവും ഉപേക്ഷിച്ചിരുന്നു. ഇന്ന് മകൾക്കൊപ്പം കഴിയുന്ന സീത വീണ്ടും അഭിനയത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്. അമ്മ വേഷങ്ങളിൽ കൂടിയാണ് സീത തന്റെ തിരിച്ച് വരവ് നടത്തിയത്. എന്നാൽ ഇപ്പോൾ വർഷങ്ങൾക്ക് മുൻപ് സീത അഭിനയിച്ച രജനി ചിത്രമായ ഗുരുശിഷ്യയെ കുറിച്ചുള്ള തന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് സീത. സീതയുടെ വാക്കുകൾ ഇങ്ങനെ, ഗുരുശിഷ്യയിൽ ഞാൻ അഭിനയിച്ചത് അന്നത്തെ കാലത്തെ മോഡേൺ വേഷം ധരിച്ച് ആയിരുന്നു. അത് വരെ ഞാൻ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായ കഥാപാത്രമായിരുന്നു അത്.

എന്നാൽ സിനിമ ഇറങ്ങിയതിനു ശേഷം ബാലചന്ദ്രൻ സാറും വിശ്വനാഥൻ സാറും ഒക്കെ വിളിച്ചിട്ട് വഴക്ക് പറഞ്ഞു. ഇത്തരം ഗ്ളാമർ വേഷം ധരിക്കരുത് എന്നും കുടുംബപ്രേക്ഷകർക്ക് ഇഷ്ട്ടപെടുന്ന വേഷം ധരിച്ച് കൊണ്ടുള്ള കഥാപാത്രങ്ങൾ മാത്രമേ ചെയ്യാവു എന്ന് പറഞ്ഞു. അത് കേട്ടപ്പോൾ തനിക്ക് ഒരുപാട് വിഷമം ആയി. കാരണം ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരം അല്ല ആ വസ്ത്രങ്ങൾ ഒക്കെ ധരിച്ചത്. മുട്ടിനു മുകളിൽ ഉള്ള വസ്ത്രങ്ങൾ ആയിരുന്നു താൻ ധരിച്ചിരുന്നത്. എന്നാൽ അതിനു ശേഷം ഞാൻ ഗ്ളാമർ വേഷങ്ങൾ ഒന്നും ചെയ്തിട്ടില്ല. കുടുംബ പ്രേക്ഷകർക്കു ഇഷ്ടമാകുന്ന കഥാപാത്രങ്ങൾ മാത്രമേ അഭിനയിച്ചിട്ടുള്ളു. എന്നാൽ ആ സിനിമാ ഇന്ന് കാണുമ്പോൾ എനിക്ക് അതിൽ യാതൊരു തെറ്റും തോന്നുന്നില്ല. ഇതിനാണോ ഞാൻ അന്ന് ആ വഴക്ക് ഒക്കെ കേട്ടത് എന്നാണ് ഞാൻ ചിന്തിക്കുന്നത്.