മഞ്ജുവിനെ ഒഴിവാക്കി ദിവ്യ ഉണ്ണിയെ നായികയാക്കി ; എല്ലാം ദിലീപ് ആവശ്യപ്പെട്ടതുകൊണ്ട്

മലയാളികളുടെ പ്രിയപ്പെട്ട രണ്ട് താരങ്ങളാണ് മഞ്ജു വാര്യരും ദിലീപും. ഇരുവരുടെയും വിവാഹവും വിവാഹമോചനവും എല്ലാം വലിയ ചർച്ച വിഷയവുമായിരുന്നു. രഹസ്യമായി ആരും അറിയാതെയായിരുന്നു ഇരുവരും വിവാഹം കഴിച്ചത്. അതോടെ ഒട്ടനവധി സിനിമകളിൽ നിന്നും മഞ്ജുവിന്…

മലയാളികളുടെ പ്രിയപ്പെട്ട രണ്ട് താരങ്ങളാണ് മഞ്ജു വാര്യരും ദിലീപും. ഇരുവരുടെയും വിവാഹവും വിവാഹമോചനവും എല്ലാം വലിയ ചർച്ച വിഷയവുമായിരുന്നു. രഹസ്യമായി ആരും അറിയാതെയായിരുന്നു ഇരുവരും വിവാഹം കഴിച്ചത്.

അതോടെ ഒട്ടനവധി സിനിമകളിൽ നിന്നും മഞ്ജുവിന് പിന്മാറേണ്ടതായും വന്നിരുന്നു. അതിൽ ഒരു സിനിമയാണ് ഉസ്താദ്. മോഹൻലാൽ നായകനായി എത്തിയ ചിത്രത്തിൽ ദിവ്യ ഉണ്ണി അഭിനയിച്ച കഥാപാത്രത്തിലേക്ക് ആദ്യം തീരുമാനിച്ചിരുന്നത് മഞ്ജുവിനെയായിരുന്നു.

എന്നാൽ വിവാഹം കഴിഞ്ഞതോടെ താൻ ഇനി അഭിനയിക്കുന്നില്ലെന്നും, എങ്ങനെയെങ്കിലും തന്നെ ഇതിൽ നിന്നും ഒഴിവാക്കി തരണമെന്നും ആവശ്യപ്പെട്ട് മഞ്ജുവും ദിലീപും സിബി മലയിലിന്റെ വിളിക്കുകയായിരുന്നു എന്നും തുടർന്നാണ് ദിവ്യ ഉണ്ണിയിലേക്ക് ആ കഥാപാത്രം എത്തിയതെന്നുമായിരുന്നു സിബി മലയിൽ പറഞ്ഞത്. സിബി മലയിലിന്റെ ഈ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.