‘പെൺകുട്ടികളെ ചുമ്മാ തൊടാൻ അനുവാദമില്ലായിരുന്നു’ ; ‘ചിത്ത’ഷൂട്ടിങ്ങിനെപ്പറ്റി സിദ്ധാർത്ഥ് 

സിദ്ധാർത്ഥിനെ നായകനാക്കി എസ് യു അരുൺ കുമാർ സംവിധാനം ചെയ്‌ത്‌ ഈ കഴിഞ്ഞ സെപ്റ്റംബറിൽ പുറത്തിറങ്ങിയ ചിത്രമാണ് ചിത്ത. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട വേഷങ്ങൾ കൈകാര്യം ചെയ്ത പെൺകുഞ്ഞുങ്ങളെ തങ്ങൾ എങ്ങനെയാണ് പരിപാലിച്ചിരുന്നതെന്ന് സിദ്ധാർത്ഥ്…

സിദ്ധാർത്ഥിനെ നായകനാക്കി എസ് യു അരുൺ കുമാർ സംവിധാനം ചെയ്‌ത്‌ ഈ കഴിഞ്ഞ സെപ്റ്റംബറിൽ പുറത്തിറങ്ങിയ ചിത്രമാണ് ചിത്ത. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട വേഷങ്ങൾ കൈകാര്യം ചെയ്ത പെൺകുഞ്ഞുങ്ങളെ തങ്ങൾ എങ്ങനെയാണ് പരിപാലിച്ചിരുന്നതെന്ന് സിദ്ധാർത്ഥ് പറയുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. സുന്ദരിയും പൊന്നിയുമായി അഭിനയിച്ച പെൺകുട്ടികളെ പരിപാലിക്കാൻ വേണ്ടി മാത്രം സെറ്റിൽ സ്ത്രീകളായ രണ്ട് അസിസ്റ്റന്റ് ഡയറക്ടർമാരെ നിയമിച്ചിരുന്നുവെന്നും യൂണിറ്റിലുള്ളവർക്കെല്ലാം കുഞ്ഞുങ്ങളെ ചുമ്മാ തൊടുന്നതിനൊന്നും അനുവാദമുണ്ടായിരുന്നില്ലെന്നും അതൊരു റൂളായി ഷൂട്ട് തീരും വരെ ഉണ്ടായിരുന്നുവെന്നും സിദ്ധാർത്ഥ് തമിഴ് മാധ്യമമായ കുമുദത്തിന് നൽകിയ അഭിമുഖത്തിൽ സിദ്ധാർഥ് പറയുന്നു. സെറ്റിലെ പ്രോപ്പർ‌ട്ടി പോലെയാണ് കുട്ടികളെ സിനിമാ ഷൂട്ടിങ് വേളകളിലും റിയാലിറ്റി ഷോകളിലുമെല്ലാം യൂസ് ചെയ്യുന്നത്.

അതുകൊണ്ട് തന്നെ സിനിമയിൽ പ്രവർത്തിക്കുന്ന കുട്ടികൾ വളരെ വേഗത്തിൽ വളരും. ചെറിയ പ്രായത്തിൽ തന്നെ അവർ എല്ലാം കാണും കേൾക്കും മനസിലാക്കും. ചിത്തയിൽ പ്രവർത്തിക്കുന്ന കുട്ടികൾക്ക് അത്ത’രം അനുഭവം ഉണ്ടാകരുതെന്ന് എനിക്ക് നിർബന്ധമായിരുന്നു. പ്രധാന വേഷങ്ങൾ ചെയ്ത കുട്ടികളുടെ പഠനം ഒരു ദിവസം പോലും മുടങ്ങാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. അവരുടെ ഉറക്കം നഷ്ടപ്പെടാതിരിക്കാനും അതിനുള്ള സമയം നൽകാനും ശ്രദ്ധിച്ചിരുന്നു.’ പലവിഷയങ്ങൾ പറഞ്ഞ് അവർക്ക് മനസിലാകുന്ന കാര്യങ്ങൾ വിശ്വസിപ്പിച്ചാണ് കുട്ടികളിൽ നിന്നും ഞങ്ങൾ റിയാക്ഷൻ വാങ്ങിയിരുന്നത്. അവരെ വേറൊരു പാരലൽ വേൾഡിൽ കൊണ്ടുപോയാണ് അഭിനയിപ്പിച്ചത്. അല്ലാതെ സ്ക്രിപ്റ്റിലെ കാര്യങ്ങൾ പറഞ്ഞ് കൊടുത്തിട്ടല്ല റിയാക്ഷൻ വാങ്ങിയിരുന്നത്.’ അതുപോലെ തന്നെ സെറ്റിലുള്ള എല്ലാവർക്കും കുട്ടികളെ തൊടാൻ അനുമതിയുണ്ടായിരുന്നില്ല. ചുമ്മ വരുന്നവർക്കും പോകുന്നവർക്കും കുട്ടികളെ തൊടാൻ സാധിക്കില്ല. സീനെടുക്കുമ്പോൾ കുട്ടികളെ പൊസിഷനിൽ നിർത്താൻ അടക്കം സെറ്റിൽ സ്ത്രീകളായ രണ്ട് അസിസ്റ്റന്റ് ഡയറക്ടർമാരെ നിയമിച്ചിരുന്നു. അവരാണ് കുട്ടികളെ പൊസിഷനിൽ നിർത്താറുള്ളത്. ഇതൊക്കെ സെറ്റിൽ റൂളായിരുന്നു’, എന്നാണ് ചിത്ത സെറ്റിലെ ഷൂട്ടിങ് അനുഭവം പങ്കിട്ട് സിദ്ധാർത്ഥ് പറഞ്ഞത്.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സിദ്ധാർഥ് പറഞ്ഞ കാര്യങ്ങളും ജനശ്രദ്ധ നേടിയിരുന്നു. പരീക്ഷണമെന്ന് പറയുമ്പോൾ ഇത് എങ്ങനെയുണ്ടാവും ആളുകൾക്ക് ഇഷ്ടപ്പെടുമോ ഇല്ലയോയെന്ന് നമ്മൾ ചിന്തിക്കും. ചിത്തയുടെ കാര്യത്തിൽ ആ സംശയം ഇല്ല. നാളെ ഒരിക്കൽ നിങ്ങളും ഞാനും ഈ സിനിമ കാണുമ്പോൾ എനിക്ക് ഈ സിനിമ എത്രത്തോളം ഇഷ്ടപ്പെടുമോ അത്രത്തോളം നിങ്ങൾക്കും ആ സിനിമ ഇഷ്ടപ്പെടും. കാരണം ഇത് യാഥാർത്ഥ്യത്തെക്കുറിച്ചുള്ള സിനിമയാണ്. നമ്മുടെ കുടുംബത്തെക്കുറിച്ചുള്ള സിനിമയാണ്. ഒരു അമ്പത് വർഷത്തിനും അപ്പുറം ഈ സിനിമ നിങ്ങൾ കാണുമ്പോൾ ഇതിൽ ആരാണ് ഹീറോ ആരാണ് ഡയറക്ടർ അപ്പോൾ സിദ്ധാർഥ് സ്റ്റാറാണോ എന്നൊന്നുമല്ല ചിത്ത എന്നൊരു പടം ഇല്ലേ അതൊരു ലെെഫ് ടെെം സിനിമയാണെന്ന് പറയും. ഇത് അങ്ങനെയുള്ള ഒരു സിനിമയാണ് എന്നാണ് സിദ്ധാർത്ഥ് സിനിമയുടെ പ്രമേഷനായി കേരളത്തിൽ എത്തിയപ്പോൾ പറഞ്ഞത്. സിദ്ധാർത്ഥ് എന്താണ് പറയാനുദ്ദേശിച്ചതെന്നത് സിനിമയിലും കൃത്യമായി പറയാതെ പറയുന്നുണ്ട്. അതേസമയം ഈ വർഷം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഒരു സിനിമ അനുഭവമെന്നാണ് ചിത്ത കണ്ടവർ പറയുന്നത്. എന്നാൽ ഈ ചിത്രം പക്ഷെ കേരളത്തിലെ തിയേറ്ററുകളിൽ വിജയം കണ്ടില്ല. മറ്റുള്ള  സിനിമകൾ വന്നപ്പോൾ ചിത്തയുടെ നിറം മങ്ങി. എന്നാൽ ചിത്രം ഒടിടിയിൽ റിലീസ് ചെയ്തതോടെ സിനിമ തിയേറ്ററിൽ പോയി കാണാതിരുന്നത് നഷ്ടമായി പോയി എന്നാണ് സിനിമാ പ്രേമികളുടെ അഭിപ്രായം. സിനിമ അവസാനിക്കുമ്പോൾ ചിത്രത്തിലെ കഥാപാത്രങ്ങളായ സുന്ദരിയും പൊന്നിയും ചിത്തയുമൊക്കെ മനസിൽ ആഴത്തിൽ പതിഞ്ഞ് നിൽക്കും. തിരക്കഥ, അഭിനയം തുടങ്ങി എല്ലാം കൊണ്ടും മികച്ച് നിന്ന സിനിമയായിരുന്നു ചിത്ത. സംവിധാനവും രചനയും ഛായാഗ്രഹണവും എഡിറ്റിങ്ങും സംഗീതവും പശ്ചാത്തല സംഗീതവും ഗാനരചനയുമെല്ലാം മികച്ചതായിരുന്നു.