ഈ ട്രെന്‍ഡ് വിഡ്ഢിത്തം!! ജയിക്കണമെങ്കില്‍ സോഷ്യല്‍ മീഡിയ ഓഫാക്കി പഠിക്കൂ-സിദ്ധാര്‍ഥ്

സെലിബ്രിറ്റികളുടെ കമന്റ് ചോദിക്കുന്നത് സോഷ്യലിടത്ത് പുതിയ ട്രെന്‍ഡായിരിക്കുകയാണ്. പഠിക്കണമെങ്കില്‍ ഇഷ്ടതാരം കമന്റ് ചെയ്യണമെന്നൊക്കെ പറഞ്ഞാണ് ട്രെന്‍ഡ് തുടങ്ങിയത്. പിന്നാലെ ബെര്‍ത് ഡേ കേക്ക് മുറിയ്ക്കാന്‍, പ്രവാസിയ്ക്ക് നാട്ടില്‍ എത്താനൊക്കെ പറഞ്ഞ് വീഡിയോകള്‍ വൈറലായിരുന്നു. ഇപ്പോഴിതാ…

സെലിബ്രിറ്റികളുടെ കമന്റ് ചോദിക്കുന്നത് സോഷ്യലിടത്ത് പുതിയ ട്രെന്‍ഡായിരിക്കുകയാണ്. പഠിക്കണമെങ്കില്‍ ഇഷ്ടതാരം കമന്റ് ചെയ്യണമെന്നൊക്കെ പറഞ്ഞാണ് ട്രെന്‍ഡ് തുടങ്ങിയത്. പിന്നാലെ ബെര്‍ത് ഡേ കേക്ക് മുറിയ്ക്കാന്‍, പ്രവാസിയ്ക്ക് നാട്ടില്‍ എത്താനൊക്കെ പറഞ്ഞ് വീഡിയോകള്‍ വൈറലായിരുന്നു. ഇപ്പോഴിതാ ആ ട്രെന്‍ഡിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സിദ്ധാര്‍ഥ്.

താരം കമന്റിട്ടാലെ പഠിയ്ക്കൂ എന്നു പറഞ്ഞുള്ള ട്രെന്‍ഡിനെതിരെയാണ് താരം രംഗത്തെത്തിയത്. ഈ ട്രെന്‍ഡ് വിഡ്ഢിത്തമാണെന്നും പരീക്ഷയ്ക്ക് ജയിക്കണമെന്നുണ്ടെങ്കില്‍ സോഷ്യല്‍ മീഡിയ ഓഫാക്കി വച്ചിരുന്ന് പഠിക്കൂ എന്നും സിദ്ധാര്‍ത്ഥ് പറയുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം വിമര്‍ശനവുമായെത്തിയത്.

ഈ ട്രെന്‍ഡ് വിഡ്ഢിത്തമാണ്. നിങ്ങളുടെ പോസ്റ്റിന് കമന്റ് ചെയ്യാന്‍ പോകുന്നില്ല. ദയവ് ചെയ്ത് പോയി പഠിക്കൂവെന്നും സിദ്ധാര്‍ത്ഥ് പറയുന്നു. സിദ്ധാര്‍ത്ഥ് ഈ വീഡിയോയില്‍ കമന്റ് ഇട്ടാലേ ഞാന്‍ പഠിക്കൂ, പരീക്ഷ എഴുതൂ, ഭാവി നോക്കൂ എന്നൊക്കെ പറഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ തനിക്ക് ഒരുപാട് റിക്വസ്റ്റുകളാണ് വന്നത്. പരീക്ഷയില്‍ ജയിക്കണമെന്നുണ്ടെങ്കില്‍ സോഷ്യല്‍ മിഡിയ ഓഫാക്കി വച്ച് പോയിരുന്ന് പഠിക്കൂ എന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ സിദ്ധാര്‍ത്ഥ് പറയുന്നു.