തന്നെ മാനസികമായോ ശാരീരികമായോ ഉപദ്രവിച്ചിട്ടില്ല!!! തന്നെ കുറിച്ചുള്ള വാര്‍ത്തയില്‍ മമിത ബൈജു

പുതിയ സിനിമ പ്രേമലുവിന്റെ പ്രൊമോഷന്റെ ഭാഗമായി നടി മമിത ബൈജു നടത്തിയ പരാമര്‍ശമാണ് സോഷ്യലിടത്ത് നിറയുന്നത്. അവതാരകന്‍ തമിഴ് ചിത്രം വണങ്കാനുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശമാണ് വിവാദമായത്. തമിഴ് സംവിധായകന്‍ ബാലയെ കുറിച്ച് തന്റെ…

പുതിയ സിനിമ പ്രേമലുവിന്റെ പ്രൊമോഷന്റെ ഭാഗമായി നടി മമിത ബൈജു നടത്തിയ പരാമര്‍ശമാണ് സോഷ്യലിടത്ത് നിറയുന്നത്. അവതാരകന്‍ തമിഴ് ചിത്രം വണങ്കാനുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശമാണ് വിവാദമായത്. തമിഴ് സംവിധായകന്‍ ബാലയെ കുറിച്ച് തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് മമിത ബൈജു പറയുന്നു.

അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ചിലര്‍ തെറ്റായി വളച്ചൊടിച്ചു. തീയതി ക്ലാഷായത് കൊണ്ടാണ് സംവിധായകന്‍ ബാലയുടെ ‘വണങ്കാന്‍’ എന്ന ചിത്രത്തില്‍ നിന്ന് പിന്‍മാറാന്‍ കാരണം. സംവിധായകന്‍ ബാലയില്‍ നിന്ന് അധിക്ഷേപകരമായ പെരുമാറ്റം ഉണ്ടായിട്ടില്ല. സെറ്റില്‍ തന്നെ മാനസികമായോ ശാരീരികമായോ ഉപദ്രവിച്ചിട്ടില്ലെന്നും നടി ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ വ്യക്തമാക്കി.

ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ബാല സര്‍ ചെറുതായി തല്ലുകയും വഴക്ക് പറയുകയുമൊക്കെ ചെയ്തിരുന്നു. അത് പക്ഷെ ഷോട്ട് നന്നാവാന്‍ വേണ്ടിയായിരുന്നു. താന്‍ എല്ലാവരോടും ഇങ്ങനെയാണ് പെരുമാറുന്നത്, അതുകൊണ്ട് ടെന്‍ഷനടിക്കുകയൊന്നും വേണ്ട എന്ന് അദ്ദേഹം പറഞ്ഞിരുന്നു എന്നൊക്കെയാണ് മമിത പറഞ്ഞത്. ഇക്കാര്യമാണ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത്.

സൂര്യയെ നായകനാക്കി ബാല പ്രഖ്യാപിച്ച ചിത്രമായിരുന്നു ‘വണങ്കാന്‍’. എന്നാല്‍ പിന്നീട് ഈ സിനിമയില്‍ നിന്ന് സൂര്യ പിന്മാറിയിരുന്നു. പിന്നാലെയാണ് മമിതയും പിന്മാറിയത്. പുതിയ ചിത്രം പ്രേമലുവുമായി ബന്ധപ്പെട്ട പ്രമോഷന്‍ ചടങ്ങിനിടെയാണ് മമിത ‘വണങ്കാന്‍’ സിനിമയിലെ അനുഭവം പങ്കുവച്ചത്. ഈ വീഡിയോയാണ് വൈറലായത്. മമിതയുടെ വാക്കുകള്‍ ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്തയാക്കിയതോടെയാണ് ഇക്കാര്യത്തില്‍ നടി തന്നെ വിശദീകരണവുമായി എത്തിയത്.

‘ഒരു തമിഴ് സിനിമയുമായി ബന്ധപ്പെട്ട് എന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് അറിയിക്കാന്‍ ആഗ്രഹിക്കുന്നു. സിനിമാ പ്രമോഷന്റെ ഭാഗമായി ഞാന്‍ നല്‍കിയ അഭിമുഖത്തിന്റെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് നിരുത്തരവാദമായ തലക്കെട്ട് നല്‍കിയിരിക്കുന്നു. സിനിമയുടെ ചിത്രീകരണ സമയത്ത് ബാലാ സാറുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തോളം അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നെ മികച്ച അഭിനേതാവാകാന്‍ അദ്ദേഹം ഒരുപാട് സഹായിച്ചു. സെറ്റില്‍ തന്നെ മാനസികമായോ ശാരീരികമായോ ഉപദ്രവിച്ചിട്ടില്ല. കൂടാതെ അധിക്ഷേപകരമായ പെരുമാറ്റവും ഉണ്ടായിട്ടില്ല. ജോലി സംബന്ധമായ കമിറ്റ്‌മെന്റ്‌സ് കാരണമാണ് ആ ചിത്രത്തില്‍ നിന്ന് പിന്മാറിയത്’- മമിത ബൈജു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.