താരപ്പൊലിമയില്‍ സിദ്ദിഖിന്റെ മകന്റെ വിവാഹ സല്‍ക്കാര രാവ്.. ആശംസകള്‍ നേര്‍ന്നെത്തി മമ്മൂക്കയും ലാലേട്ടനും..!!

മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടനാണ് സിദ്ദിഖ്. വെള്ളിത്തിരയില്‍ ഒരുപാട് കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടന്‍. സിദ്ദിഖിന്റെ മകന്‍ ഷാഹീന്‍ സിദ്ദിഖും ചില സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ സിദ്ദിഖിന്റെ മകന്‍ ഷാഹീന്‍ സിദ്ദിഖിന്റെ വിവാഹ സല്‍ക്കാരത്തിന്റെ…

മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടനാണ് സിദ്ദിഖ്. വെള്ളിത്തിരയില്‍ ഒരുപാട് കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടന്‍. സിദ്ദിഖിന്റെ മകന്‍ ഷാഹീന്‍ സിദ്ദിഖും ചില സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ സിദ്ദിഖിന്റെ മകന്‍ ഷാഹീന്‍ സിദ്ദിഖിന്റെ വിവാഹ സല്‍ക്കാരത്തിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. വിണ്ണിലെ താരങ്ങളെല്ലാം മണ്ണിലേക്ക് ഇറങ്ങി വന്നൊരു കാഴ്ച്ചയായിരുന്നു സിദ്ദിഖിന്റെ മകന്റെ വിവാഹ സല്‍ക്കാര രാവ്.  

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഷാഹിന്‍ സിദ്ദിഖിന്റേയും ഡോക്ടര്‍ അമൃത ദാസിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ആ ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ വിവാഹ സല്‍ക്കാരത്തിന് മലയാളത്തിന്റെ പ്രിയപ്പെട്ട നടന്മാരും സംവിധായകരും മറ്റ് പ്രമുഖ വ്യക്തികളും എത്തിയതിന്റെ ഫോട്ടോകളും വീഡിയോകളുമാണ് ശ്രദ്ധ നേടുന്നത്. സിനിമാ മേഖലയ്ക്ക് അകത്തും പുറത്തും ഒരുപാട് സൗഹൃദങ്ങള്‍ സിദ്ദിഖ് കാത്തുസൂക്ഷിക്കുന്നത് കൊണ്ട് തന്നെ താരങ്ങളാല്‍ നിബിഢമായ ഒരു വിവാഹ സല്‍ക്കാരമായിരുന്നു ഇത്.

വധൂ വരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് താര രാജാക്കന്മാരായ മമ്മൂക്കയും മോഹന്‍ലാലും എത്തിയിരുന്നു. കൂടാതെ ദിലീപ്, കാവ്യാ മാധവന്‍, നവ്യ നായര്‍, ബിജു മേനോന്‍, സത്യന്‍ അന്തിക്കാട്, വൈശാഖ്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങി നിരവധി താരങ്ങളാണ് പ്രിയ സുഹൃത്ത് സിദ്ദിഖിന്റെ മകന് വിവാഹ മംഗളാശംസകള്‍ നേര്‍ന്ന് ചടങ്ങിന് എത്തിയത്.

മകന്റേയും മരുമകളുടേയും അരികില്‍ സന്തോഷത്തോടെ നില്‍ക്കുന്ന സിദ്ദിഖിന്റെ ചിത്രങ്ങള്‍ വളരെ പെട്ടെന്ന് തന്നെ വൈറല്‍ ആയി മാറുകയും ചെയ്തു. സിദ്ധിഖ് എല്ലാര്‍ക്കും പ്രിയപ്പെട്ട നടന്‍ ആയതിനാല്‍ വലിയ ഒരു താരനിരയുടെ സാന്നിധ്യം ആണ് വിവാഹ സല്‍ക്കാരത്തിന് എത്തിയത്.