ശോ! എനിക്ക് വയ്യ…! അഭയ ഹിരണ്‍മയിക്കും ഉണ്ട് ഒരു സന്തോഷ വാര്‍ത്ത അറിയിക്കാന്‍!

സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും പുതിയ ജീവിതം ആഘോഷമാക്കി മാറ്റുമ്പോള്‍, ഗോപി സുന്ദറിനൊപ്പം ഒരുപാട് വര്‍ഷങ്ങളായി ലിവിംഗ് ടുഗെദര്‍ റിലേഷന്‍ ഷിപ്പിലായിരുന്ന അഭ ഹിരണ്‍മയിക്കും ഉണ്ട് ഒരു സന്തോഷ വാര്‍ത്ത…

സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും പുതിയ ജീവിതം ആഘോഷമാക്കി മാറ്റുമ്പോള്‍, ഗോപി സുന്ദറിനൊപ്പം ഒരുപാട് വര്‍ഷങ്ങളായി ലിവിംഗ് ടുഗെദര്‍ റിലേഷന്‍ ഷിപ്പിലായിരുന്ന അഭ ഹിരണ്‍മയിക്കും ഉണ്ട് ഒരു സന്തോഷ വാര്‍ത്ത തന്റെ ആരാധകരെ അറിയിക്കാന്‍. സോഷ്യല്‍ മീഡിയ വഴി താരം പുറത്ത് വിട്ട വാര്‍ത്തകയ്ക്ക് കൈയ്യടിക്കുകയാണ് ഏവരും. താന്‍ എറ്റവും കൂടുതല്‍ സജീവമായ സോഷ്യല്‍ ഇടമായ ഇന്‍സ്റ്റഗ്രാമില്‍ തനിക്ക് ഒരു ലക്ഷം ഫോളോവേഴ്‌സ് ആയതിന്റെ സന്തോഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

‘ശോ എനിക്ക് വയ്യ, 1000കെ ഫോളോവേഴ്സ് സ്‌നേഹത്തിന് നന്ദി. എന്നും നന്ദിയുള്ളവള്‍ ആയിരിക്കും” വേദിയില്‍ മൈക്ക് പിടിച്ചുള്ള രസകരമായ ചിത്രത്തിന് ഒപ്പമാണ് താരം ഈ വാക്കുകള്‍ കുറിച്ചിരിക്കുന്നത്. താരത്തിന് ആശംസകള്‍ നേര്‍ന്നും താരത്തെ സപ്പോര്‍ട്ട് ചെയ്തും നിരവധി കമന്റുകളാണ് പോസ്റ്റിന് അടിയില്‍ നിറയുന്നത്. അഭയയുടെ പിറന്നാള്‍ ദിനത്തിലാണ് ഗോപി സുന്ദറും അമൃത സുരേഷും തമ്മിലുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയത്.

ഇപ്പോഴിതാ ഗോപി സുന്ദറിന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെ തനിക്ക് ലഭിച്ച നേട്ടവുമായി ആരാധകര്‍ക്ക് മുന്നില്‍ എത്തിയിക്കുകയാണ് അഭയ ഹിരണ്‍മയി. നിങ്ങള്‍ക്ക് നല്ല കാലം വരുന്നു, ശക്തയായി മുന്നോട്ട് പോകൂ എന്നിങ്ങനെയാണ് അഭയയുടെ പോസ്റ്റിന് അടിയില്‍ വരുന്ന കമന്റുകള്‍.

തന്റെ പിറന്നാള്‍ ദിനത്തിന് പങ്കുവെച്ച കുറിപ്പില്‍ ഇപ്പോള്‍ ജീവിതത്തില്‍ നല്ല സമാധാനം ഉണ്ടെന്നും ഇനി മുതല്‍ നല്ല മ്യൂസിഷനും കുറച്ച് കൂടി നല്ലൊരു മനുഷ്യനും ആയി മാറുമെന്ന് താരം കുറിച്ചിരുന്നു. അതുപോലെ മ്യസിക് വേദികളില്‍ സജീവമാവുകയാണ് അഭയ.