തിരഞ്ഞെടുപ്പിലെ എന്റെ പരാമര്‍ശങ്ങള്‍ ആരേയും ആക്ഷേപിക്കാനായിരുന്നില്ല… വിശദീകരിച്ച് സിദ്ദിഖ്

കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി മലയാള സിനിമാ താരസംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഇപ്പോഴിതാ പാനലിലേക്കുള്ള അംഗങ്ങളേയും തിരഞ്ഞെടുത്തിരിക്കുകയാണ്. അമ്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മണിയന്‍ പിള്ള…

കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി മലയാള സിനിമാ താരസംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഇപ്പോഴിതാ പാനലിലേക്കുള്ള അംഗങ്ങളേയും തിരഞ്ഞെടുത്തിരിക്കുകയാണ്. അമ്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മണിയന്‍ പിള്ള രാജുവും ശ്വേതാമേനോനും തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ വോട്ട് അഭ്യര്‍ത്ഥന നടത്തിയ സിദ്ദിഖിന്റെ കുറിപ്പായിരുന്നു വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ഇപ്പോഴിതാ അത്തരത്തില്‍ വോട്ട് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് തനിക്കെതിരെ വന്ന പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സിദ്ദിഖ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.’ഒരു ഇലക്ഷന്‍ ആകുമ്പോള്‍ ചില ആളുകള്‍ ജയിക്കണം എന്ന ആഗ്രഹം ഉണ്ടാകും, അത്തരത്തില്‍ കുറച്ചാളുകളിലേക്ക് ശ്രദ്ധ ചെലുത്താന്‍ മാത്രമേ ഉദ്ദേശിച്ചിട്ടുള്ളു.

സംഘടനയിലുള്ള അംഗങ്ങളുമായി കൂടി ആലോചിച്ചതിനു ശേഷമാണ് കുറച്ചു പേരെ പാനലിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഇത് മുന്‍ ഭരണസമിതി ചെയ്യുന്നതാണ്. അതിനു ശേഷം മറ്റു ചിലര്‍ മത്സര രംഗത്തേക്ക് വന്നു. അവരെ ഒരിക്കലും മറു പാനല്‍ ആയി കണ്ടിട്ടില്ല. തെരെഞ്ഞെടുപ്പ് പ്രചാരണം എന്നതല്ലാതെ വ്യക്തിപരമായി ആരെയും അധിക്ഷേപിച്ചിട്ടില്ല. എന്നെ കുറിച്ച് എന്തെല്ലാം ആളുകള്‍ പറയുന്നു അവരോടു എനിക്ക് ശത്രുതയുമില്ല.’ സിദ്ദിഖ് പറഞ്ഞു. അമ്മയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ട് അഭ്യര്‍ത്ഥനയിലെ പരാമര്‍ശങ്ങള്‍ക്കുള്ള മറുപടിയുമായി നടന്‍ സിദ്ദിഖ്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം നടന്ന പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. വോട്ട് അഭ്യര്‍ത്ഥന നടത്തിയ കുറിപ്പിലെ ഒരു ഭാഗത്ത്, ‘അമ്മ ഉണ്ടാക്കിയത് ഞാന്‍ ആണ് എന്ന അവകാശവാദം മുഴക്കിയവരല്ല ഇവരാരും, അമ്മയുടെ അടിത്തറയിളക്കും എന്ന് വീരവാദം മുഴക്കിയവരുമല്ല, തലപ്പത്തിരിക്കാന്‍ അനിയോജ്യമായ വ്യക്തിയാണെന്ന് വിശ്വസിപ്പിച്ച് അതിനു വേണ്ടി മത്സരിക്കാന്‍ നല്‍കിയ നോമിനേഷനില്‍ പേരെഴുതി ഒപ്പിടാന്‍ അറിയാന്‍വയ്യാത്തവരുമല്ല’ എന്ന പരാമര്‍ശമാണ് വിമര്‍ശനങ്ങള്‍ സൃഷ്ടിച്ചത്.