എന്തിന് വേണ്ടിയാണ് സിദ്ധിഖ് ലാൽ കൂട്ടുകെട്ട് പിരിഞ്ഞത്, ഒടുവിൽ അതിനും ഉത്തരംകിട്ടി

മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത കൂട്ടുകെട്ട് ആയിരുന്നു സിദ്ധിഖ് ലാൽ കൂട്ടുകെട്ട്. ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ ഒക്കെയും ഇന്നും മലയാള സിനിമയിലെ ഒരു നാഴിക കല്ല് തന്നെയാണ്. ഇത്രയേറെ കോമെടിക്ക്…

മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത കൂട്ടുകെട്ട് ആയിരുന്നു സിദ്ധിഖ് ലാൽ കൂട്ടുകെട്ട്. ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ ഒക്കെയും ഇന്നും മലയാള സിനിമയിലെ ഒരു നാഴിക കല്ല് തന്നെയാണ്. ഇത്രയേറെ കോമെടിക്ക് പ്രാധാന്യം നൽകി സിനിമ ഒരുക്കാൻ കഴിയുമെന്ന് തെളിയിച്ച് തന്ന സംവിധായകർ വേറെ ഇല്ല എന്നതാണ് സത്യം. എന്നാൽ ഇരുവരുടെയും കൂട്ടുകെട്ട് അധികനാൾ നീണ്ടു നിന്നില്ല എന്നതാണ് സത്യം. ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്‌തതിന്‌ പിന്നാലെയാണ് ഒരു സുപ്രഭാദത്തിൽ സിദ്ധിഖ് ലാൽ കൂട്ടുകെട്ട് പിരിയുന്നു എന്ന വാർത്ത പ്രചരിച്ചത്.

എന്നാൽ ഇതിനു കാരണം എന്താണ് എന്ന് പലരും ചോദിച്ചു എങ്കിലും കൃത്യമായ മറുപടി ഇരുവരും എങ്ങും നൽകിയിട്ടില്ല. എന്നാൽ കാരണം പറയാതെ ഇരുന്നിട്ടുമില്ല. പല അഭ്യൂഹങ്ങളും ഇരുവരും പിരിഞ്ഞതിനെ കുറിച്ച് പ്രചരിച്ചിരുന്നു. എന്നാൽ ഒരിക്കൽ പോലും തങ്ങൾ തല്ലിപ്പിരിഞ്ഞു എന്ന് ഇരുവരും എങ്ങും പറഞ്ഞിട്ടില്ല. എന്നാൽ പല കാരണങ്ങൾ ആണ് ഇരുവരും പറഞ്ഞതും. എന്നാൽ ഇപ്പോൾ സിദ്ധിഖിന്റെ വിയോഗത്തിന് ശേഷം ലാൽ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഞാനും സിദ്ധിക്കും പിരിഞ്ഞതിനെ കുറിച്ച് പലരും പല തരത്തിൽ ഉള്ള വാർത്തകൾ ആണ് പറഞ്ഞത്.

എന്നാൽ വിജയം ഒരുപാട് ആയി കഴിയുമ്പോൾ ഒരു പരിധി കഴിഞ്ഞാൽ നമ്മൾ, ഞങ്ങൾ എന്നുള്ളത് ഞാനും നീയും എന്ന് ആകും. അത് ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഞങ്ങൾ ഒരുപാട് വിജയം സ്വന്തമാക്കുന്നതിന് മുൻപ് പിരിഞ്ഞത്. സിദ്ധിഖ് തിരക്കഥ എഴുതി ലാൽ സംവിധാനം ചെയ്യാം എന്ന് ആണ് സിദ്ധിഖ് പറഞ്ഞത്. എന്നാൽ താൻ ഇപ്പോൾ സംവിധാനത്തിലേക്ക് കടക്കുന്നില്ല എന്നും ഇപ്പോൾ അഭിനയത്തിൽ കുറച്ച് ശ്രദ്ധിക്കട്ടെ, പിന്നെ പ്രൊഡക്ഷനും കൂടെ കൊണ്ട് പോകാം എന്നു ലാലും പറഞ്ഞു. അതോടെ രണ്ടു മേഖലയിലേക്ക് ഇരുവരും പിരിയുകയായിരുന്നു എന്നും ആണ് റിപ്പോർട്ടുകൾ പറയുന്നത്.