സമാറ എത്തി ; നായകനായി റഹ്മാന്‍ വീണ്ടും മലയാളത്തില്‍

റഹ്മാനും തമിഴ് നടൻ ഭരതുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഗോവിന്ദ് കൃഷ്ണ, ടിനിജ് വില്ല്യ, മിര്‍ സര്‍വാര്‍, ബിനോജ് വില്ല്യ, സഞ്ജന ദിപു തുടങ്ങിയ പ്രമുഖ അഭിനേതാക്കളും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. കൂടെവിടെ…

റഹ്മാനും തമിഴ് നടൻ ഭരതുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഗോവിന്ദ് കൃഷ്ണ, ടിനിജ് വില്ല്യ, മിര്‍ സര്‍വാര്‍, ബിനോജ് വില്ല്യ, സഞ്ജന ദിപു തുടങ്ങിയ പ്രമുഖ അഭിനേതാക്കളും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. കൂടെവിടെ സിനിമയിലൂടെ പി. പദ്മരാജൻ മലയാള സിനിമയ്ക്ക് സമ്മാനിച്ച  താരമാണ് മലയാളത്തിന്റെ പ്രിയ നടൻ റഹ്മാൻ. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ നെഞ്ചിൽ കുടിയേറിയ യുവതാരം ആയിരുന്നു റഹ്മാൻ. ഒരു കാലത്ത് പെൺകുട്ടികൾക്കിടയിൽ റഹ്മാനോളം സ്വാധീനം ചെലുത്തിയ യുവനായകൻ ഇല്ലായിരുന്നു എന്ന് തന്നെ പറയേണ്ടി ഇരിക്കുന്നു. ഇന്നും റഹ്മാന് സിനിമാ പ്രേക്ഷകർക്കിടയിൽ പ്രേത്യേക ഫാൻ ബേസ് തന്നെ ഉണ്ട്.  സമാറ’ എന്ന ചിത്രത്തിലൂടെ നായക വേഷത്തില്‍ റഹ്മാൻ വീണ്ടും മലയാളത്തില്‍ എത്തുകയാണ്. മലയാള സിനിമാ ലോകം നിരവധി റിയലിസ്റ്റിക് സിനിമകൾക്ക് ശേഷം സയൻസ് ഫിക്ഷൻ സിനിമകളിലേക്ക് കടക്കുകയാണ്. റഹ്മാനും തമിഴ് നടൻ ഭരതുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഗോവിന്ദ് കൃഷ്ണ, ടിനിജ് വില്ല്യ, മിര്‍ സര്‍വാര്‍, ബിനോജ് വില്ല്യ, സഞ്ജന ദിപു തുടങ്ങിയ പ്രമുഖ അഭിനേതാക്കളും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്.ചാൾസ് ജോസഫ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. സമാറയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് സിനു സിദ്ധാര്‍ത്ഥും എഡിറ്റിംഗ് ആര്‍ജെ പപ്പനുമാണ് കൈകാര്യം ചെയ്യുന്നത്.വയലാര്‍ ശരത് ചന്ദ്ര വര്‍മ്മയുടെ വരികള്‍ക്ക് ദീപക് വാര്യരാണ് സംഗീതം ഒരുക്കുന്നത്. ദിനേശ് കാശിയാണ് ‘സമാറയുടെ ആക്ഷൻ കൊറിയോഗ്രഫി നിര്‍വഹിക്കുന്നത്. ഇന്ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.എന്നാലിപ്പോൾ സമാറയുടെ റിലീസ് മാത്രമല്ല റഹ്‌മാന്റെ ബോളിവുഡ് അരങ്ങേറ്റവും താരത്തിന്റെ കരിയറിന് മാറ്റുകൂട്ടുന്നു. അതോടൊപ്പം ആദ്യമായി 1000 ബേബീസ് എന്ന വെബ് സീരിസിന്റെ ഭാഗമാകുകയും ചെയ്‌തു റഹ്മാൻ. പിന്നിട്ട 40 വര്‍ഷം തന്നെയാണ് എന്റെ നേട്ടം. ഇത്രയും വര്‍ഷങ്ങള്‍ ഒരുപാട് ഇഷ്ടത്തോടെ പ്രേക്ഷകര്‍ എന്നെ സഹിക്കുന്നുണ്ടല്ലോ. ഇരുപതു വര്‍ഷത്തില്‍ കൂടുതല്‍ ഒരു അഭിനേതാവ് സിനിമയില്‍ ഉണ്ടെങ്കില്‍ അത് വലിയ കാര്യം ആണെന്ന് പറയേണ്ടി വരും.

ഒരേ കാര്യം ഒരു പരിധിയില്‍ കൂടുതല്‍ തവണ കണ്ടാല്‍ ആളുകള്‍ക്ക് മടുക്കും. പിന്നെ അവരുടെ ശ്രദ്ധ വേറെ കാര്യങ്ങളിലേക്ക് പോകും. പക്ഷേ ചിലര്‍ക്ക് മറ്റൊരു ഭാഗ്യം കിട്ടും.മമ്മൂക്കയെയും ലാലേട്ടനേയും പോലെയുള്ളവരെ എത്ര കണ്ടാലും പ്രേക്ഷകര്‍ക്ക് മടുക്കില്ല. തീര്‍ച്ചയായും അവരും അതിനു വേണ്ടി നല്ല കഠിനാദ്ധ്വാനം ചെയ്യുന്നുണ്ട്. ഇത്രയും വര്‍ഷത്തിനിടയ്ക്ക് ഇതിഹാസ തുല്യരായ നടീ നടന്മാര്‍ക്കൊപ്പം ജോലി ചെയ്യാൻ എനിക്ക് കഴിഞ്ഞു.മലയാളത്തില്‍ മാത്രമല്ല, മിക്ക ഭാഷകളിലും അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു. ഇപ്പോള്‍ ഹിന്ദിയില്‍ അഭിനയിക്കുന്നു. സ്വപ്നത്തില്‍ പോലും കരുതിയില്ല ഞാൻ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന അമിതാഭ് ബച്ചനൊപ്പം അഭിനയിക്കാൻ കഴിയുമെന്ന്. അച്ഛനായി ബച്ചൻ സാര്‍. ഇതൊക്കെ വലിയ നേട്ടം തന്നെയാണ്. ഇന്ന് ഞാൻ കുറച്ചു കൂടെ പ്രൊഫഷണലാണ്. 40 വര്‍ഷത്തെ അനുഭവ സമ്പത്ത് എനിക്കൊപ്പമുണ്ട്. അതിന്റേതായ മാറ്റമുണ്ട്. കൂടെവിടെ ചെയ്യുന്ന സമയത്ത് സിനിമയെ കുറിച്ചൊന്നും അറിയില്ലായിരുന്നു. ഇപ്പോള്‍ ഒരുപാട് പക്വത നേടി. കുറെ നല്ല സിനിമകള്‍ ചെയ്തു. അതിനനുസരിച്ചുള്ള അംഗീകാരം പ്രേക്ഷകരില്‍ നിന്ന് ലഭിക്കുകയും ചെയ്തു. അക്കാലത്തെ സിനിമയും ഇപ്പോള്‍ ഉള്ളതും തമ്മില്‍ വ്യത്യാസമുണ്ട്. പക്ഷേ അതൊന്നുമൊരു പ്രശ്നമായി തോന്നിയില്ല. കാരണം എന്റെ തൊഴിലായത് കൊണ്ട് കാലത്തിനനുസരിച്ച്‌ നമ്മളെ തന്നെ അപ്‌ഡേറ്റ് ചെയ്യണം. ഇപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റെ   കാലമാണ്. എല്ലാ നല്ലതിനെയും നമ്മള്‍ സ്വീകരിക്കാൻ തയ്യാറാകണം. ഞാൻ ഒരു സിനിമാ ഭ്രാന്തനാണ്. ലോകത്തുള്ള എല്ലാ സിനിമയും കാണും. അതില്‍ അഭിനയം മാത്രം അല്ല, അവര്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകളെക്കുറിച്ചും പഠിക്കാറുണ്ട്. ഇങ്ങനെ ഒക്കെയാണ് പിന്നിട്ട നാൾ വഴിയ്ക്കളെ കുറിച്ച് റഹ്മാന് പറയാൻ ഉള്ളത്.