കട്ട ചുവപ്പാണ്…; വിപ്ലവ ഗാനത്തില്‍ പുതിയ വിപ്ലവം തീര്‍ത്ത് ജാസി ഗിഫ്റ്റ്; പാട്ട് ട്രെൻഡിംഗ് ലിസ്റ്റിൽ

വിപ്ലവ ഗാനത്തില്‍ പുതിയ വിപ്ലവം തീര്‍ത്ത് ഗായകൻ ജാസി ഗിഫ്റ്റും സംഘവും.’കട്ടചുവപ്പ് ചാപ്റ്റര്‍ 4′ എന്ന ഗാനം ആണ് അവിവേഗം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സാധാരണ വിപ്ലവ ഗാനത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ശൈലിയിലാണ് ജാസി ഗിഫ്റ്റിന്റെ പുതിയ പാട്ട്.

ജാസി ഗിഫ്റ്റിനൊപ്പം അന്‍സാര്‍, ഷഫീര്‍, വിവേക്, ഷാനവാസ് ജെസ്ലി കലാം എന്നിവരും പാടിയിട്ടുണ്ട്. സംഗീതം വരുണ്‍ രാഘവ്. വരികള്‍ വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ. ക്യാമറ എഡിറ്റിംഗ് ജേക്കബ്. ബഹ്റൈന്‍ പ്രതിഭയിലെ കലാകാരന്മാര്‍ ആണ് അണിനിരന്നിട്ടുള്ളത്.