ചീത്ത പറയാനും ഇടിക്കാനും മോഹന്‍ലാലിന് വിട്ടുകൊടുത്തില്ല!! രണ്ടെണ്ണം പൊട്ടിക്കും എന്നാണ് ആളുകള്‍ പറയുന്നത്-സിദ്ധീഖ്

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തിലെത്തിയ ചിത്രമാണ് നേര്. മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിച്ചപ്പോള്‍ ആരാധകലോകം കാത്തിരുന്ന ആ പ്രതീക്ഷകളെല്ലാം നിലനിര്‍ത്തി മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയാഘോഷമാണ് വൈറലാകുന്നത്.…

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തിലെത്തിയ ചിത്രമാണ് നേര്. മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിച്ചപ്പോള്‍ ആരാധകലോകം കാത്തിരുന്ന ആ പ്രതീക്ഷകളെല്ലാം നിലനിര്‍ത്തി മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയാഘോഷമാണ് വൈറലാകുന്നത്. കൊച്ചിയില്‍ നടന്ന വിജയാഘോഷത്തിന്റെ വീഡിയോ വൈറലായിരുന്നു.

നേരിന്റെ വിജയാഘോഷത്തില്‍ നടന്‍ സിദ്ധീഖിന്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. അടുത്ത കാലത്തൊന്നും തനിക്ക് ഇത്രയും ചീത്തപ്പേര് കിട്ടിയ ചിത്രമില്ലെന്ന് സിദ്ധീഖ് പറയുന്നു. പക്ഷെ ചീത്തപ്പേര് താന്‍ ആസ്വദിക്കുകയാണെന്നും താരം പറയുന്നു. സിനിമയില്‍ ഇത്രയും ക്രൂരത കാട്ടിയിട്ടും തന്നെ മോഹന്‍ലാല്‍ ഒന്നും ചെയ്തില്ലെന്നും സിദ്ദിഖ് പറയുന്നു.

ഈ അടുത്തകാലത്ത് എനിക്ക് ഇത്രയും ചീത്തപ്പേരുണ്ടാക്കിയ ഒരു സിനിമയില്ല, പക്ഷെ ആ ചീത്തപ്പേര് ആസ്വദിക്കുന്നു. എല്ലാവരും എടുത്ത് പറഞ്ഞത് തീയറ്ററില്‍ വന്നാല്‍ ആളുകള്‍ രണ്ടെണ്ണം പൊട്ടിക്കും എന്നാണ്. നിങ്ങള്‍ പറയുന്ന പ്രത്യേക സീന്‍ അനശ്വരയുമായി ചെയ്യുമ്പോള്‍ ഇത്രയും ക്രൂരമാകും എന്ന് ഞാന്‍ കരുതിയില്ല. തീയറ്റരില്‍ അതുണ്ടാക്കിയ ഇംപാക്ട് വലുതാണെന്നും താരം പറയുന്നു.

പിന്നെ ഒരു സമാധാനമുള്ളത് അതില്‍ എന്നെയങ്ങനെ ചീത്ത പറയാനും ഇടിക്കാനും മോഹന്‍ലാലിന് വിട്ടുകൊടുത്തിട്ടില്ല. സാധാരണ എനിക്ക് ഡയലോഗ് ഒന്നും പറയാന്‍ പറ്റാറില്ല. എന്നോട് എല്ലാവരും ഡയലോഗ് പറയാമോ എന്നെല്ലാം ചോദിക്കും. പറയാന്‍ പറ്റണ്ടെ അപ്പോഴത്തേക്കും ഇടി തുടങ്ങും. ഇതില്‍ ഇത്രയൊക്കെ ക്രൂരത ചെയ്തിട്ടും മോഹന്‍ലാല്‍ എന്നെ ഒന്നും ചെയ്തിട്ടില്ല.

വളരെ കൃത്യമായിട്ടാണ് ജിത്തുവും ശാന്തിയും കഥ എഴുതിട്ടുള്ളത്. ആ സിനിമയുടെ ഭാഗമാകാന്‍ എനിക്കും സാധിച്ചു. ഇത്രയും നല്ല പേരുണ്ടാകും, ഇത്രയും വിജയമാകും എന്ന് പ്രതീക്ഷിക്കാതിരുന്നത് പേടി കൊണ്ടാണ്. നന്നായി വരട്ടെ എന്ന് പ്രാര്‍ത്ഥിച്ചിരുന്നു. വലിയ വിജയം ആയതില്‍ എല്ലാവരൊടും നന്ദി പറയുന്നു’ -സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.