‘എന്റെ ശരീരത്തെ ഉപയോഗിച്ചവര്‍ ധാരാളം’ ; സിൽക്ക് സ്മിതയുടെ ആത്മഹത്യ കുറിപ്പ് 

നടി സില്‍ക്ക് സ്മിത മരിച്ചിട്ട് 27 വര്‍ഷത്തിലേറെയായി. എന്നിരുന്നാലും ഇന്നും മാദക സുന്ദരിയെന്ന വിളിപ്പേരിലാണ് താരം അറിയപ്പെടുന്നത്. ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ ബിഗ്രേഡ് നായികയായിരുന്ന സില്‍ക്ക് സ്മിതയുടെ ജന്മദിനമാണിന്ന്. 1960 ഡിസംബര്‍ രണ്ടിനായിരുന്നു…

നടി സില്‍ക്ക് സ്മിത മരിച്ചിട്ട് 27 വര്‍ഷത്തിലേറെയായി. എന്നിരുന്നാലും ഇന്നും മാദക സുന്ദരിയെന്ന വിളിപ്പേരിലാണ് താരം അറിയപ്പെടുന്നത്. ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ ബിഗ്രേഡ് നായികയായിരുന്ന സില്‍ക്ക് സ്മിതയുടെ ജന്മദിനമാണിന്ന്. 1960 ഡിസംബര്‍ രണ്ടിനായിരുന്നു സില്‍ക്ക് സ്മിതയുടെ ജനനം. നടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും നിരവധി കുറിപ്പുകളാണ് പ്രത്യക്ഷപ്പെടുന്നത്. അതിലേറ്റവും ശ്രദ്ധേയം സില്‍ക്ക് സ്മിതയുടെ ആത്മഹത്യ കുറിപ്പാണ്. തെലുങ്കില്‍ നടി എഴുതിയ ആത്മഹത്യ കുറിപ്പ് 1996 ഒക്ടോബര്‍ 6 വെള്ളിനക്ഷത്രം മാഗസിനില്‍ വിവര്‍ത്തനം ചെയ്തിരുന്നു. ഇതാണ് വീണ്ടും സിനിമാസ്വാദകരുടെ ഗ്രൂപ്പുകളിലൂടെ വൈറലാവുന്നത്. ഒരു നടിയാവാന്‍ ഞാന്‍ എന്തുമാത്രം കഷ്ടപ്പെട്ടുവെന്ന് എനിക്ക് മാത്രമേ അറിയാവൂ. എന്നോട് ആരും സ്നേഹം കാണിച്ചില്ല. ബാബു എന്ന് വിളിക്കുന്ന ഡോ.രാധാകൃഷ്ണന്‍ മാത്രമാണ് എന്നോട് അല്‍പം സ്നേഹത്തോടെ പെരുമാറിയിട്ടുള്ളത്. എല്ലാവരും എന്റെ അധ്വാനത്തെ ചൂഷണം ചെയ്യുമായിരുന്നു. ജീവിതത്തില്‍ എത്രയോ മോഹങ്ങള്‍ എനിക്കുണ്ട്. അവയൊക്കെ നിറവേറ്റണമെന്ന ആഗ്രഹവുമുണ്ട്.

പക്ഷേ, എവിടെ ചെന്നാലും എനിക്ക് സമാധാനമില്ല. ഓരോരുത്തരുടെയും പ്രവര്‍ത്തികള്‍ എന്റെ മനസ്സമാധാനം കെടുത്തുന്നതായിരുന്നു. അതുകൊണ്ടാകാം, മരണം എന്നെ വശീകരിക്കുന്നത്. എല്ലാവര്‍ക്കും ഞാന്‍ നല്ലതേ ചെയ്തിട്ടുള്ളൂ. എന്നിട്ടും എന്റെ ജീവിതം ഇങ്ങനെയൊക്കെ ആയല്ലോ. ദൈവമേ, ഇതെന്തൊരു ന്യായമാണ്?.. ഞാന്‍ സമ്പാദിച്ച സ്വത്തിന്റെ പകുതിയും ബാബുവിന് കൊടുക്കണം. ഞാന്‍ വളരെ ഇഷ്ടപ്പെട്ടു, പ്രേമിച്ചു, ആത്മാര്‍ത്ഥമായി തന്നെ. അയാള്‍ എന്നെ ചതിക്കില്ലെന്ന് തന്നെ ഞാന്‍ വിശ്വസിച്ചു. എന്നാല്‍ അദ്ദേഹമെന്നെ വഞ്ചിച്ചു. ഈശ്വരനുണ്ടെങ്കില്‍ അദ്ദേഹത്തിന് തീര്‍ച്ചയായും ശിക്ഷ കൊടുക്കും. അയാള്‍ എന്നോട് ചെയ്ത ദ്രോഹങ്ങള്‍ എനിക്ക് സഹിക്കാന്‍ പറ്റിയില്ല. ദിവസവും എന്നെ ഉപദ്രവിച്ചു. അവരവര്‍ ചെയ്യുന്നത് ന്യായം ആണെന്നാണ് അവരുടെ വിചാരം. ബാബുവും അക്കൂട്ടത്തില്‍ തന്നെ. എന്റെ പക്കല്‍ നിന്ന് അദ്ദേഹം വാങ്ങിയ ആഭരണങ്ങള്‍ തിരിച്ചു തന്നില്ല. ഇനി ഞാന്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ല. ഈശ്വരന്‍ എന്നെ എന്തിന് സൃഷ്ടിച്ചു?

രാമുവും രാധാകൃഷ്ണനും എന്നെ ഏറെ പ്രലോഭിപ്പിച്ചു. ഞാന്‍ അവര്‍ക്ക് എത്രയോ നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷേ എന്നെ മരണത്തിലേക്ക് അവര്‍ തള്ളിയിടുകയായിരുന്നു. എന്റെ ശരീരത്തെ ഉപയോഗിച്ചവര്‍ ധാരാളം. എന്റെ അധ്വാനത്തെ മുതലെടുത്തവരും ധാരാളം. ബാബുവൊഴികെ മറ്റാര്‍ക്കും ഞാന്‍ നന്ദി പറയുന്നില്ല. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഒരാള്‍ എനിക്കൊരു ജീവിതം തരാമെന്ന് പറഞ്ഞു. ഞാന്‍ എന്തുമാത്രം ആ ജീവിതത്തിന് വേണ്ടി കൊതിച്ചു എന്നറിയാമോ? പക്ഷേ അതെല്ലാം വെറും വാക്ക് മാത്രമാണെന്നറിഞ്ഞപ്പോള്‍ ഞാന്‍ തളര്‍ന്നു പോയി. ഇനിയെനിക്ക് പിടിച്ചു നില്‍ക്കാന്‍ വയ്യ. ഈ കത്തെഴുതാന്‍ ഞാന്‍ ഏറെ പ്രയാസപ്പെട്ടു. ഞാന്‍ ഇഷ്ടപ്പെട്ട് വാങ്ങിയ ആഭരണങ്ങള്‍ പോലും എനിക്കില്ലാതായി. ഇനി അതൊക്കെ ആര്‍ക്ക് ലഭിക്കാന്‍ പോകുന്നു? എനിക്കറിഞ്ഞുകൂടാ…’ എന്നുമാണ് സില്‍ക്ക് സ്മിത ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നത്. വിജയലക്ഷ്മി എന്നാണ് സില്‍ക്കിന്റെ യഥാര്‍ഥ പേര്. ആദ്യമായി നടി അഭിനയിച്ച സിനിമയിലെ കഥാപാത്രത്തിന്റെ പേരായിരുന്നു സില്‍ക്ക്. പിന്നീടത് സില്‍ക്ക് സ്മിത എന്ന പേരില്‍ നടി അറിയപ്പെടാന്‍ കാരണമായി. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലുമടക്കം നിരവധി ഭാഷകളില്‍ നടി അഭിനയിച്ചു. നല്ലൊരു ജീവിതം വേണമെന്ന് ആഗ്രഹിച്ചെങ്കിലും പ്രണയ ബന്ധങ്ങളില്‍ ചതിക്കപ്പെട്ടതാണ് നടിയെ മരണത്തിലേക്ക് എത്തിച്ചത്. 1996 സെപ്റ്റംബര്‍ ഇരുപത്തിമൂന്നിനായിരുന്നു സില്‍ക്ക് സ്മിതയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്. സിനിമാലോകത്ത് തിളങ്ങി നിന്നിരുന്ന നടിയുടെ അവസാന കാലഘട്ടം വളരെ മോശമായ അവസ്ഥയിലായിരുന്നു. പലരും സില്‍ക്കിനെ ചൂഷണം ചെയ്തിരുന്നു. നടിയുടെ സ്വത്തുക്കളും സാമ്പാദ്യവുമൊക്കെ മറ്റുള്ളവര്‍ തട്ടിയെടുത്തു എന്ന് ആത്മഹത്യ കുറിപ്പില്‍ നടി വ്യക്തമായി എഴുതുകയും ചെയ്തു. 1996 ഒക്ടോബര്‍ 6 ന് വെള്ളി നക്ഷത്രം മാഗസിനിലാണ് തെലുങ്കില്‍ എഴുതിയ ആത്മഹത്യ കുറുപ്പിന്റെ മലയാള വിവര്‍ത്തനം വന്നത്.