സ്റ്റേജില്‍ ആടിയും പാടിയും സില്‍ക്ക് സ്മിത- വൈറലായി വീഡിയോ

ഒരു കാലത്ത് മലയാളികളുടെ സ്ത്രീ സൗന്ദര്യ സങ്കല്‍പ്പങ്ങളിലെ മായാത്ത രൂപമായിരുന്നു സില്‍ക്ക് സ്മിത. ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലെ അറിയപ്പെടുന്ന ഒരു ചലച്ചിത്ര നടിയാകാന്‍ സില്‍ക്കിന് സാധിച്ചു. വ്യക്തിപരമായ സംഘര്‍ഷങ്ങളുടെ പേരില്‍ 36ാം വയസ്സില്‍…

ഒരു കാലത്ത് മലയാളികളുടെ സ്ത്രീ സൗന്ദര്യ സങ്കല്‍പ്പങ്ങളിലെ മായാത്ത രൂപമായിരുന്നു സില്‍ക്ക് സ്മിത. ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലെ അറിയപ്പെടുന്ന ഒരു ചലച്ചിത്ര നടിയാകാന്‍ സില്‍ക്കിന് സാധിച്ചു. വ്യക്തിപരമായ സംഘര്‍ഷങ്ങളുടെ പേരില്‍ 36ാം വയസ്സില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു സില്‍ക്ക് സ്മിത.

1980-90 കാലങ്ങളില്‍ മലയാളത്തിലും തമിഴിലുമായി തിളങ്ങി നിന്ന സ്മിത രജനീകാന്ത്, കമല്‍ഹാസന്‍, മോഹന്‍ലാല്‍, മമ്മൂട്ടി, ചിരഞ്ജീവി തുടങ്ങിയ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സില്‍ക്ക് സ്മിതയുടെ ഒരു പഴയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. ഒരു ഗാനമേളയില്‍ നിന്നുള്ള രംഗമാണ്. സ്റ്റേജില്‍ ആടുകയും പാടുകയും ചെയ്യുന്ന സ്മിതയെ കാണാം. ഗായകന്‍ മലേഷ്യ വാസുദേവനാണ് സ്മിതയ്ക്കൊപ്പം വേദി പങ്കിടുന്നത്.

പതിനേഴ് വര്‍ഷക്കാലം നീണ്ടുനിന്ന തന്റെ അഭിനയജീവിതത്തില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഏകദേശം 450 ലധികം ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു. 1996 സെപ്റ്റംബര്‍ 23 ന് ചെന്നൈയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ അവരെ കണ്ടെത്തുകയായിരുന്നു.