സുഖപ്രസവം പ്രതീക്ഷിച്ചു… പക്ഷേ..!! കുഞ്ഞിന് ഹൃദയമിടിപ്പ് കുറഞ്ഞു..!! അന്ന് നേരിട്ട അവസ്ഥയെ കുറിച്ച് സോണിയ

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെ ആരാധകരുടെ മനം കവര്‍ന്ന ഗായികയാണ് സോണിയ. ഒരുപാട് ഗായകരെ ഈ പരിപാടി മലയാളികള്‍ക്ക് സമ്മാനിച്ചെങ്കിലും ഇന്നും പ്രേക്ഷകര്‍ മറക്കാത്ത മുഖമാണ് സോണിയയുടേത്. പാട്ടുകളേതും അതിന്റെ…

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെ ആരാധകരുടെ മനം കവര്‍ന്ന ഗായികയാണ് സോണിയ. ഒരുപാട് ഗായകരെ ഈ പരിപാടി മലയാളികള്‍ക്ക് സമ്മാനിച്ചെങ്കിലും ഇന്നും പ്രേക്ഷകര്‍ മറക്കാത്ത മുഖമാണ് സോണിയയുടേത്. പാട്ടുകളേതും അതിന്റെ മൂല്യം ചോരാതെ അനായാസം പാടി ഫലിപ്പിക്കുന്നത് തന്നെയായിരുന്നു ഈ കലാകാരിയുടെ പ്രത്യേകത. ഇന്ന് താരം ഒരു അമ്മയാണ്. കഴിഞ്ഞ ഫെബ്രുവരി 24 നായിരുന്നു സോണിയയ്ക്ക് ആദ്യത്തെ കണ്‍മണി പിറന്നത്.

സുഖപ്രസവം പ്രതീക്ഷിച്ചിരുന്ന സോണിയയ്ക്കും ഭര്‍ത്താവിനും നേരിടേണ്ടി വന്ന പ്രശ്‌നങ്ങള്‍ മറ്റൊന്നായിരുന്നു. കുഞ്ഞിന് ഹാര്‍ട്ട് ബിറ്റ് കുറഞ്ഞ് പിന്നീട് സിസേറിയനിലേക്ക് കാര്യങ്ങള്‍ എത്തുകയായിരുന്നു. ഇപ്പോഴിതാ അന്ന് താനും ഭര്‍ത്താവും തരണം ചെയ്ത നിമിഷങ്ങളെ കുറിച്ച് ഓര്‍ക്കുകയാണ് സോണിയ. താരത്തിന്റെ വാക്കുകളിലേക്ക്… ”സുഖപ്രസവമാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഒടുവില്‍ സിസേറിയനാണ് നടന്നത്. കുഞ്ഞിന് വെയിറ്റുണ്ടായിരുന്നു. ഹാര്‍ട്ട് ബീറ്റിനും കുറച്ച് വേരിയേഷന്‍സ് വന്നു. അങ്ങനെയാണ് സിസേറിയന്‍ ചെയ്യേണ്ടി വന്നത്. നോര്‍മല്‍ പ്രസവത്തിനാണ് അവസാനം വരെ ശ്രമിച്ചത്. പിന്നീട് റിസ്‌ക് എടുക്കേണ്ട എന്നു തീരുമാനിക്കുകയായിരുന്നു.

മറ്റു പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. ഞാനും മോളും ആരോഗ്യത്തോടെയിരിക്കുന്നു. ഏറ്റവും നന്ദി പറയാനുള്ളത് ഡോ. രാധാമണി മാഡത്തോടാണ്. ഞങ്ങളുടെ കുടുംബത്തില്‍ പലരുടെയും ഗൈനക് ഡോക്ടറായിരുന്നു. സ്റ്റാര്‍ സിങ്ങറിന്റെ ഫൈനലിനു മുന്‍പ് ഡോക്ടര്‍ എനിക്കൊരു സാരി സമ്മാനമായി തന്നിരുന്നു. ഇപ്പോള്‍ ആ കൈകളിലൂടെ എന്റെ മകളും ജീവിതത്തിലേക്ക് വന്നത് വലിയ സന്തോഷം. അതേസമയയം, താരത്തിന്റെ ഭര്‍ത്താവിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… ”കുഞ്ഞിന്റെ സുരക്ഷ പരിഗണിച്ചാണ് ഡോക്ടര്‍ സിസേറിയന്‍ നിര്‍ദേശിച്ചത്. ഞാനും ലേബര്‍ റൂമില്‍ ഒപ്പമുണ്ടായിരുന്നു. സോണിയ അനുഭവിക്കുന്ന വേദന ഞാന്‍ നേരില്‍ കണ്ടതാണ്. സിസേറിയന് മാത്രമാണ് കയറാതിരുന്നത്.

കുഞ്ഞിന്റെ ഹാര്‍ട്ട് ബീറ്റ് കുറവായിരുന്നു. അപ്പോള്‍ ടെന്‍ഷനായി. സിസേറിയനായിരുന്നു മാര്‍ഗം. പ്രസവം കഴിഞ്ഞ് കുഞ്ഞുമായി നഴസ് വന്നപ്പോള്‍ ഞാന്‍ ആദ്യം തിരക്കിയത് സോണിയെയാണ്. കാരണം രണ്ടാളുടെയും ഹാര്‍ട്ട് ബീറ്റ് ലോ ആയിരുന്നു. കുഞ്ഞിന്റേത് ലോ ആയപ്പോള്‍ വളരെ സീരിയസ് ആണെന്ന് പറഞ്ഞിരുന്നു. കുഞ്ഞിനെ ഏറ്റുവാങ്ങിയപ്പോള്‍ മുതല്‍, സന്തോഷവും സമാധാനവുമൊക്കെ ചേര്‍ന്ന് ഞാന്‍ മറ്റൊരു മാനസികാവസ്ഥയിലായി.