സിംഗിളാണ്, മിംഗിളാകാന്‍ തയ്യാറല്ല- മേഘ്‌ന വിന്‍സെന്റ്

ചന്ദനമഴ എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലൂടെ അമൃതയായി വന്ന് പ്രേക്ഷകരുടെ മനസ്് കവര്‍ന്ന താരമാണ് മേഘ്‌ന വിന്‍സെന്റ്. ഇപ്പോള്‍ മിസിസ് ഹിറ്റ്‌ലര്‍ എന്ന സീരിയലാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നടി ഡിംപിളിന്റെ സഹോദരന്‍ ഡോണിനെയാണ് മേഘ്‌ന വിവാഹം ചെയ്തത്.…

ചന്ദനമഴ എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലൂടെ അമൃതയായി വന്ന് പ്രേക്ഷകരുടെ മനസ്് കവര്‍ന്ന താരമാണ് മേഘ്‌ന വിന്‍സെന്റ്. ഇപ്പോള്‍ മിസിസ് ഹിറ്റ്‌ലര്‍ എന്ന സീരിയലാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നടി ഡിംപിളിന്റെ സഹോദരന്‍ ഡോണിനെയാണ് മേഘ്‌ന വിവാഹം ചെയ്തത്. എന്നാല്‍ ഇത് വിജയകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ ഇരുവരും പിരിയുകയായിരുന്നു. ഇപ്പോഴിതാ രണ്ടാം വിവാഹത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം.

 

മേഘ്‌നയുടെ വാക്കുകള്‍,

ഒന്നും മറക്കരുത്. നമ്മളെ നമ്മാളാക്കിയ ഒരുപാട് കാര്യങ്ങളാണ് ജീവിതത്തില്‍ ഉള്ളത്. അത് മറന്നാല്‍ പിന്നെ നമ്മള്‍ നമ്മളല്ലാതെ ആയി പോകും. ജീവിതത്തില്‍ നടന്ന ചില കാര്യങ്ങളില്‍ നമുക്ക് ലൈസന്‍സ് എടുക്കാം.ചിലത് നല്ല ഓര്‍മ്മകളായിരിക്കും, ചിലത് നമ്മുടെ ഭാഗത്ത് നിന്ന് വന്ന തെറ്റുകളും ആവാം. അത് നമുക്ക് മറക്കേണ്ട കാര്യമില്ല. അതൊക്കെ ഒരു പാഠം ആയിരിക്കും. അതില്‍ നിന്ന് മനസിലായ കാര്യമെടുത്ത് മുന്നോട്ട് പോവുകയാണ് വേണ്ടത്. നല്ല ഓര്‍മ്മകളാണെങ്കില്‍ അതും എടുത്ത് പോവുക. റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇപ്പോള്‍ സിംഗിളാണ്. മിംഗിളാവാന്‍ തയ്യാറല്ല. ജീവിതത്തില്‍ ഒഴിച്ച് വെക്കാന്‍ പറ്റാത്തത് സമാധാനമാണ്. ഇപ്പോള്‍ സമാധാനത്തിലാണെന്നും മേഘ്ന പറയുന്നു. ഫസ്റ്റ് ലവ് ആരാണെന്ന ചോദ്യത്തിന് ഡാന്‍സ് എന്നായിരുന്നു നടിയുടെ ഉത്തരം. ഡാന്‍സിനോട് അത്രയും ഇഷ്ടമാണ്. ലവ് മ്യാരേജ് ആണോ അറേഞ്ച്ഡ് മ്യാരേജ് ആണോന്ന ചോദ്യത്തിന് രണ്ടാണെങ്കിലും സമാധാനമായി ജീവിച്ചാല്‍ മതി. പ്രതിസന്ധികളും ബുദ്ധിമുട്ടുകളും എല്ലാവരുടെയും ജീവിതത്തില്‍ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഉണ്ടാവും. അതിനെ സന്തോഷത്തോടെയും ദുഃഖത്തോടെയും സ്വീകരിക്കുന്നത് നമ്മാളായിരിക്കും. അവിടെ നിന്ന് എഴുന്നേറ്റ് വന്ന് ലൈഫുമായി മുന്നോട്ട് പോവുകയാണ് വേണ്ടത്.