വേറെയും മക്കൾ ഉണ്ടായിരുന്നുവെങ്കിലും ഞാൻ ആയിരുന്നു വീട്ടിലെ രാജകുമാരി

കുറച്ച് നാളുകൾ കൊണ്ട് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ് സ്മിനു സിജോ. വളരെ പെട്ടന്ന് തന്നെയാണ് താരം മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിൽ എത്താൻ തുടങ്ങിയത്. ഇന്ന് പുറത്തിറങ്ങുന്ന മിക്ക സിനിമകളിലും സ്മിനു സിജോ ഉണ്ട്. എന്നാൽ ഇപ്പോൾ ഒരു ചിത്രത്തിന്റെ പ്രമോഷന് വേണ്ടി എത്തിയപ്പോൾ താരം പറഞ്ഞത് ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സ്പോർട്ട്സിൽ കൂടി കരിയർ ആരംഭിച്ചു അതിനു ശേഷം അഭിനയത്തിലേക്ക് എത്തിയ ആൾ ആണ്താൻ . തന്റെ പപ്പയ്ക്ക് വളരെ ഇഷ്ട്ടമാണ് സ്പോർട്ട്സ്. അത് കൊണ്ട് തന്നെ എന്നെ ഒരു സ്പോർട്സുകരി ആക്കാൻ പപ്പ ഒരുപാട് ആഗ്രഹിച്ചിരുന്നു.

പപ്പയുടെ ആഗ്രഹം നടത്തി കൊടുക്കാൻ വേണ്ടി മാത്രം ജീവിച്ച പെൺകുട്ടി ആയിരുന്നു ഞാൻ. ഞാൻ ഇറങ്ങി തിരിക്കുന്നതിന് എല്ലാം സമ്മാനവുമായി ആയിരുന്നു ഞാൻ എത്തിക്കൊണ്ടിരുന്നത്. വേറെയും മക്കൾ ഉണ്ടായിരുന്നു എങ്കിലും പപ്പയ്ക്ക് പ്രിയപ്പെട്ട കുട്ടി ഞാൻ ആയിരുന്നു. എന്റെ മുഖത്ത് ഒരു കുരു വന്നാൽ പോലും പപ്പ എന്നെ എടുത്ത് ആശുപത്രിയിൽ കൊണ്ട് പോകുമായിരുന്നു. ഒരു രാജകുമാരിയെ പോലെ ആയിരുന്നു ഞാൻ വളർന്നത്. വീട്ടിൽ മാത്രമല്ല, നാട്ടുകാർക്കും ഞാൻ പ്രിയപ്പെട്ടവൾ ആയിരുന്നു. ഇപ്പോഴും ചിലച്ച് നടക്കുന്ന പ്രകൃതം ആയിരുന്നു എന്റെ. അത് കൊണ്ട് തന്നെ ആയിരുന്നു. എന്നാൽ മക്കൾ അയി കഴിഞ്ഞപ്പോഴേക്കും ഞാൻ അവര്ക് വേണ്ടി ജീവിക്കാൻ തുടങ്ങി.

സ്പോർട്ട്സ് നിന്നൊക്കെ പതുക്കെ വിട്ട് നില്ക്കാൻ തുടങ്ങി. ഇപ്പോഴുള്ള എന്റെ കരിയറിന് എന്റെ മക്കളും ഭർത്താവുമൊക്കെ ഭയങ്കര സപ്പോർട്ട് ആണ്. എന്നാൽ ഞാൻ എവിടെ എങ്കിലും എത്തുന്നത് കാണാൻ എന്റെ പപ്പാ ഇന്ന് ഇല്ലാതെ പോയി. അത് ആണ് എന്റെ ഏറ്റവും വലിയ സങ്കടം. ഏതൊക്കെ ഉണ്ടെന്നു പറഞ്ഞാലും ആ ഒരു സങ്കടം എന്റെ ജീവിതത്തിൽ നിന്ന് ഒരിക്കലും മാറില്ല എന്നുമാണ് താരം പറയുന്നത്. നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചിരിക്കുന്നത്. ഇനി വരാനിരിക്കുന്ന നിരവധി പ്രൊജെക്ടുകളിലും സ്മിനു സിജോ ഭാഗമാണ്.