കാത്തിരുന്ന കണ്‍മണി ഇതാ!! കുഞ്ഞിനെ ആരാധകരെ കാണിച്ച് സ്‌നേഹയും ശ്രീകുമാറും

ആരാധകരെ പൊട്ടിച്ചിരിപ്പിക്കുന്ന മിനിസ്‌ക്രീനിലെ താരദമ്പതികളാണ് സ്‌നേഹയും ഭര്‍ത്താവ് ശ്രീകുമാറും. അഭിനയത്തിലും സജീവമായ താരങ്ങള്‍. ദിവസങ്ങള്‍ക്ക് മുമ്പാണ് താരങ്ങള്‍ക്ക് കുഞ്ഞ് പിറന്നത്. ആണ്‍കുഞ്ഞാണ് സ്‌നേഹയുടെയും ശ്രീകുമാറിന്റെയും ആദ്യത്തെ കണ്‍മണി. കുഞ്ഞെത്തിയ സന്തോഷം താരങ്ങള്‍ പങ്കുവച്ചിരുന്നു. പ്രസവ…

ആരാധകരെ പൊട്ടിച്ചിരിപ്പിക്കുന്ന മിനിസ്‌ക്രീനിലെ താരദമ്പതികളാണ് സ്‌നേഹയും ഭര്‍ത്താവ് ശ്രീകുമാറും. അഭിനയത്തിലും സജീവമായ താരങ്ങള്‍. ദിവസങ്ങള്‍ക്ക് മുമ്പാണ് താരങ്ങള്‍ക്ക് കുഞ്ഞ് പിറന്നത്. ആണ്‍കുഞ്ഞാണ് സ്‌നേഹയുടെയും ശ്രീകുമാറിന്റെയും ആദ്യത്തെ കണ്‍മണി.

കുഞ്ഞെത്തിയ സന്തോഷം താരങ്ങള്‍ പങ്കുവച്ചിരുന്നു. പ്രസവ സമയത്ത് ശ്രീകുമാര്‍ അടുത്തില്ലായിരുന്നെന്നും സ്‌നേഹ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഷൂട്ടിങ്ങിലായിരുന്നു. പ്രസവം കഴിഞ്ഞ ശേഷമാണ് ശ്രീകുമാറിന് ആശുപത്രിയില്‍ എത്താന്‍ കഴിഞ്ഞതെന്നും സ്‌നേഹ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ആരാധകര്‍ക്കായി കുഞ്ഞുവാവയുടെ മുഖം കാണിച്ചിരിക്കുകയാണ് താരങ്ങള്‍. മകനെ ആരാധകരെ കാണിക്കുക എന്ന ഉദ്ദേശത്തോടെയാണ് ശ്രീകുമാറും സ്‌നേഹയും പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതുവരെ കുഞ്ഞിന്റെ ചിത്രങ്ങളോ വീഡിയോയോ ഇരുവരും പങ്കുവെച്ചിരുന്നില്ല. ‘അല്ലിയിളം പൂവോ’ എന്ന പാട്ട് പാടിയാണ് വീഡിയോയിലേക്ക് ശ്രീകുമാര്‍ മകനെ സ്വാഗതം ചെയ്യുന്നത്.

ഒപ്പം ആശുപത്രിയിലെ അനുഭവങ്ങളും സ്‌നേഹ വീഡിയോയില്‍ പങ്കുവെച്ചു. പ്രസവ സമയത്ത് ശ്രീകുമാറിന് എത്താന്‍ കഴിഞ്ഞില്ല. വീണയും ഡോക്ടറും വരെ ശ്രീകുമാറിനെ നിരന്തരമായി വിളിച്ചിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം താന്‍ പ്രസവ സമയത്ത് പുറത്തുണ്ടായിരുന്നു, ശ്രീകുമാര്‍ മാത്രമാണ് ഇല്ലാതിരുന്നതെന്നും സ്‌നേഹ പറയുന്നു.

ഷെഡ്യൂള്‍ പാക്കപ്പ് കൂടിയായതിനാല്‍ ഷൂട്ട് മാറ്റിവെക്കാനോ ഒഴിവാക്കാനോ പറ്റില്ലായിരുന്നെന്ന് ശ്രീകുമാര്‍ പറഞ്ഞു. ആശുപത്രിയില്‍ എത്തിയയുടനെ സ്‌നേഹയെ കാണാനാണ് പോയത്. പിന്നീടാണ് കുഞ്ഞിനെ കണ്ടത്. കണ്ണൊക്കെ നിറഞ്ഞിരുന്നെന്നും സ്‌നേഹ പറയുന്നു.