കേള്‍ക്കുന്നവര്‍ക്ക് വെറും പട്ടിഭ്രാന്ത്!! സന്തോഷത്തിലും സങ്കടത്തിലും കട്ടയ്ക്ക് നില്‍ക്കുന്ന ഓസ്‌കി!!! അരുമയെ കുറിച്ച് സ്‌നേഹ

വളര്‍ത്തുമൃഗങ്ങള്‍ എപ്പോഴും വീട്ടിലെ അംഗം തന്നെയാണ്. കുഞ്ഞുങ്ങളായി തന്നെയാണ് അവരെയും വീട്ടുകാര്‍ പരിഗണിക്കാറുള്ളത്. ഇപ്പോഴിതാ നടി സ്‌നേഹ ശ്രീകുമാര്‍ വീട്ടിലെ അരുമയായ ഓസ്‌കാറിന് പിറന്നാള്‍ ആശംസ നേര്‍ന്നുള്ള കുറിപ്പ് ശ്രദ്ധേയമാകുകയാണ്. അടുത്തിടെയാണ് സ്‌നേഹയ്ക്ക് ആദ്യത്തെ…

വളര്‍ത്തുമൃഗങ്ങള്‍ എപ്പോഴും വീട്ടിലെ അംഗം തന്നെയാണ്. കുഞ്ഞുങ്ങളായി തന്നെയാണ് അവരെയും വീട്ടുകാര്‍ പരിഗണിക്കാറുള്ളത്. ഇപ്പോഴിതാ നടി സ്‌നേഹ ശ്രീകുമാര്‍ വീട്ടിലെ അരുമയായ ഓസ്‌കാറിന് പിറന്നാള്‍ ആശംസ നേര്‍ന്നുള്ള കുറിപ്പ് ശ്രദ്ധേയമാകുകയാണ്. അടുത്തിടെയാണ് സ്‌നേഹയ്ക്ക് ആദ്യത്തെ കണ്‍മണിയായി ആണ്‍കുഞ്ഞ് പിറന്നത്.

തന്റെ ഗര്‍ഭകാലത്തും തുടര്‍ന്നും ഓസ്‌കാര്‍ വലിയ മാറ്റങ്ങളാണ് ജീവിതത്തില്‍ കൊണ്ടുവന്നതെന്ന് സ്‌നേഹ പറഞ്ഞു. സന്തോഷത്തിലും സങ്കടത്തിലും കട്ടക്ക് കൂടെ നില്‍ക്കുന്ന അവന്‍, വളരെ പെട്ടെന്ന് താനുമായി അടുത്തുവെന്നും, അവന്‍ ഇല്ലാതെ തങ്ങളുടെ വീട്ടില്‍ പൂര്‍ണതയില്ലെന്നും സ്‌നേഹ പറയുന്നു.

യാദൃശ്ചികമായി ജീവിതത്തിലേക്ക് വന്ന എന്റെ ഭാഗ്യം ആണ് ഓസ്‌കാര്‍. കേള്‍ക്കുന്നവര്‍ക്ക് വെറും പട്ടിഭ്രാന്ത് എന്ന് തോന്നുമെങ്കിലും, സത്യത്തില്‍ ഇവന്‍ വന്ന ശേഷം എന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായി എന്നത് സത്യം ആണ്. സന്തോഷത്തിലും സങ്കടത്തിലും കട്ടക്ക് കൂടെ നില്‍ക്കുന്ന എന്റെ ഓസ്‌കി, വളരെ പെട്ടെന്ന് ഞാനുമായി അടുത്തു.

ഗര്‍ഭകാലത്തു സത്യത്തില്‍ എന്നെ ഇത്രയും പുറകേ നടന്നു ശ്രദിച്ച വേറെ ആളില്ല. കുഞ്ഞുവരുമ്പോള്‍ എല്ലാരും പറഞ്ഞു ഓസ്‌ക്കിയെ മാറ്റിനിര്‍ത്തണം, അവന്‍ എങ്ങിനെ പ്രതികരിക്കും എന്നൊന്നും അറിയില്ലല്ലോ എന്നൊക്കെ. പക്ഷെ എല്ലാരേയും ഞെട്ടിച്ചു കൊണ്ട് മനുഷ്യരു പോലും അഡ്ജസ്റ്റ് ചെയ്യാത്ത വിധത്തില്‍ അവന്‍ അനിയന് വേണ്ടി ഒതുങ്ങി പലതിലും.

ഇപ്പൊ വാവയുടെ കാവല്‍ ആണ്. പുറത്തുന്നു കാണാന്‍ വരുന്നവര്‍ കുഞ്ഞിനെ എടുത്തോണ്ടുപോകുമോ എന്ന് നോക്കിയിരിക്കല്‍ ആണ്, വാവ കരഞ്ഞാല്‍ ടെന്‍ഷന്‍ ആണ് ഓസ്‌കിച്ചേട്ടന്. നീ ഇല്ലാതെ ഞങ്ങളുടെ വീട്ടില്‍ പൂര്‍ണതയില്ല, അത്രയും നിന്നെ സ്‌നേഹിക്കുന്നു ഓസ്‌കി. എന്റെ ഓസ്‌കാറിന് ജന്മദിനാശംസകള്‍.