‘നമുക്ക് കിട്ടാത്ത പല കാര്യങ്ങളും കുറച്ച് പേർക്ക് അതിനകത്ത് കിട്ടിയിട്ടുണ്ട്’; ബി​ഗ് ബോസിനെ കുറിച്ച് ശോഭ വിശ്വനാഥ്

ബിഗ് ബോസ് മലയാളം സീസൺ ആറ് തുടങ്ങി ഒരാഴ്ചയാകുമ്പോൾ തന്നെ മത്സരം ചൂടുപിടിച്ചിട്ടുണ്ട്. വഴക്കും പ്രണയവുമെല്ലാം ഷോയെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്. ഇപ്പോൾ പുതിയ സീസണെ കുറിച്ചുള്ള പ്രതികരണം നടത്തുകയാണ് ശോഭ വിശ്വനാഥ്. കഴിഞ്ഞ സീസണിലെ…

ബിഗ് ബോസ് മലയാളം സീസൺ ആറ് തുടങ്ങി ഒരാഴ്ചയാകുമ്പോൾ തന്നെ മത്സരം ചൂടുപിടിച്ചിട്ടുണ്ട്. വഴക്കും പ്രണയവുമെല്ലാം ഷോയെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്. ഇപ്പോൾ പുതിയ സീസണെ കുറിച്ചുള്ള പ്രതികരണം നടത്തുകയാണ് ശോഭ വിശ്വനാഥ്. കഴിഞ്ഞ സീസണിലെ മത്സരാർഥിയാണ് ശോഭ. ഒറിജിനൽ ആയിരിക്കുക എന്നതാണ് ബിഗ് ബോസിൽ നൂറ് ദിവസം നിൽക്കാനുള്ള ഒരേയൊരു ടെക്നിക്ക് എന്നാണ് ശോഭയുടെ അഭിപ്രായം.

”സ്ട്രസ് ബസ്റ്റർ ഒന്നുമില്ല അവിടെ. നമ്മളോട് പല കാര്യങ്ങളിലും നോ പറയും. ഇഷ്ടമുള്ളതൊന്നും കിട്ടില്ല. ഞാൻ എപ്പോഴും പറയാറുള്ള കാര്യമുണ്ട്. നമുക്ക് കിട്ടാത്ത പല കാര്യങ്ങളും കുറച്ച് പേർക്ക് അതിനകത്ത് കിട്ടിയിട്ടുണ്ട്. ഉദാഹരണത്തിന് സ്‌മോക്ക് റൂം. അതൊരു സ്ട്രസ് റിലീഫാണ്. അതും കൂടെ കട്ട് ചെയ്യണം എന്നാണ് ഞാൻ പറയുന്നത്. എന്നാലേ റിയൽ ആകൂ.

ഇത്തവണ അവിടെ സൂര്യ പ്രകാശമൊക്കെ കാണാൻ സാധിക്കുന്നുണ്ട്. ഇത്രയും ബാത്ത് റൂമുകളും ഉണ്ട്. എന്തൊരു പാർഷ്വാലിറ്റിയാണെന്ന് ഞാൻ കണ്ടപ്പോൾ തന്നെ വിളിച്ചു പറഞ്ഞു. ഞാൻ എപ്പോഴും ക്യാമറയിൽ പോയി പറഞ്ഞിരുന്നൊരു അപേക്ഷയുണ്ട്. അടുത്ത തവണയെങ്കിലും ഒരു ചേഞ്ചിംഗ് റൂം കൊടുക്കണം എന്നത്. ഞാൻ സാരിയുടുത്തത് വഴിയിൽ നിന്നൊക്കെയാണ്. ബാത്ത് റൂമിൽ നിന്നാണ് വസ്ത്രം മാറിയത്. ചേഞ്ചിംഗ് റൂം അത്യാവശ്യമാണ്” ശോഭ പറഞ്ഞു.