‘കരയാന്‍ വന്നവര്‍ വരിവരിയായി കരഞ്ഞിട്ട് പോ’; അപര്‍ണയുടെ വിവാഹം കഴിഞ്ഞതിന്‍റെ സങ്കടത്തിൽ ആരാധകര്‍

കുറഞ്ഞ സമയം കൊണ്ട് തന്നെ ഒരുപാട് ആരാധകരെ സൃഷ്ടിച്ച നടിയാണ് അപര്‍ണ ദാസ്. നടന്‍ ദീപക് പറമ്പോലുമായുള്ള അപര്‍ണയുടെ വിവാഹം കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്. വിവാഹത്തിന്‍റെ ചിത്രങ്ങള്‍ അപര്‍ണ സോഷ്യല്‍ മീഡിയയിൽ പങ്കുവെച്ചിരുന്നു. നിരവധി…

കുറഞ്ഞ സമയം കൊണ്ട് തന്നെ ഒരുപാട് ആരാധകരെ സൃഷ്ടിച്ച നടിയാണ് അപര്‍ണ ദാസ്. നടന്‍ ദീപക് പറമ്പോലുമായുള്ള അപര്‍ണയുടെ വിവാഹം കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്. വിവാഹത്തിന്‍റെ ചിത്രങ്ങള്‍ അപര്‍ണ സോഷ്യല്‍ മീഡിയയിൽ പങ്കുവെച്ചിരുന്നു. നിരവധി ആരാധകരാണ് ഈ ചിത്രങ്ങള്‍ക്ക് താഴെ കമന്‍റുകളുമായി എത്തുന്നത്.

അപര്‍ണയുടെ വിവാഹം കഴിഞ്ഞതിനെ സങ്കടമാണ് പല ആരാധകരുടെ പങ്കുവയ്ക്കുന്നത്. നീ എന്റെ ഹൃദയമാണ് തകര്‍ത്തത് ബേബി എന്നൊക്കെയാണ് ആരാധകര്‍ കമന്‍റ് ചെയ്യുന്നത്. അങ്ങനെ എന്റെ ക്രഷിന്റെ വിവാഹവും കഴിഞ്ഞു, ഇത് വല്ലാതെ വേദനിപ്പിക്കുന്നു, കരയാന്‍ വന്നവര്‍ വരിവരിയായി കരഞ്ഞിട്ട് പോ എന്നൊക്കെയുള്ള കമന്‍റുകൾ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ വരുന്നത്. അഞ്ച് വര്‍ഷത്തെ സൗഹൃദത്തിനും പ്രണത്തിനും ശേഷമാണ് അപര്‍ണയും ദീപക്കും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തത്.