ഈ വസ്ത്രം ഉയരമുള്ളവർ ധരിച്ചാലേ ചേരൂ നയൻസേ…; പുത്തൻ ലുക്കിന് നെ​ഗറ്റീവ് കമന്റുമായി ആരാധകർ

പുത്തൻ ലുക്കിൽ എത്തിയ നയൻതാരയുടെ ചിത്രങ്ങൾക്ക് നെ​ഗറ്റീവ് കമന്റുകളുമായി ആരാധകർ. ജിക്യു മോസ്റ്റ് ഇൻഫ്ലുവൻഷ്യൽ യങ് ഇന്ത്യൻസ് 2024ന് എത്തിയ നയൻതാരയാണ് ലുക്കാണ് വൈറലായി മാറുന്നത്. കറുത്ത ഗൗണാണ് നയൻതാര അണിഞ്ഞിരുന്നത്. സാരിയോ അല്ലെങ്കിൽ…

പുത്തൻ ലുക്കിൽ എത്തിയ നയൻതാരയുടെ ചിത്രങ്ങൾക്ക് നെ​ഗറ്റീവ് കമന്റുകളുമായി ആരാധകർ. ജിക്യു മോസ്റ്റ് ഇൻഫ്ലുവൻഷ്യൽ യങ് ഇന്ത്യൻസ് 2024ന് എത്തിയ നയൻതാരയാണ് ലുക്കാണ് വൈറലായി മാറുന്നത്. കറുത്ത ഗൗണാണ് നയൻതാര അണിഞ്ഞിരുന്നത്. സാരിയോ അല്ലെങ്കിൽ ഓവർ എക്സ്പോസിങ് അല്ലാത്ത വസ്ത്രങ്ങളോ അണിഞ്ഞാണ് സാധാരണ നയൻസ് പൊതുവേദിയിൽ എത്താറുള്ളത്. ഇത്തവണ എന്തായാലും അതിന് ഒരു മാറ്റം വരുത്തിയതോടെ ആരാധകർ അത് ശ്രദ്ധിക്കുകയും ചെയ്തു.

എന്നാൽ, നയൻതാരയുടെ പുതിയ ലുക്ക് ആരാധകരിൽ പലർക്കും ഇഷ്ടപ്പെട്ടിട്ടില്ല. ഈ കോസ്റ്റ്യൂം നയൻതാരയ്ക്ക് ചേരുന്നില്ലെന്നാണ് ആരാധകർ പറയുന്നത്. സാരിയാണ് നയൻസിനെ കൂടുതൽ സുന്ദരിയാക്കുന്നത് എന്നും ആരാധകർ പറയുന്നു. ഈ വസ്ത്രം ഉയരമുള്ളവർ ധരിച്ചാലേ ചേരൂ എന്നിങ്ങനെ കമന്റുകൾ വരുന്നുണ്ട്. മോഡേൺ വസ്ത്രങ്ങൾ എങ്ങനെ ധരിക്കണമെന്ന് ജ്യോതികയെ കണ്ട് പഠിക്കൂ എന്നുള്ള കമന്റുകളും വരുന്നുണ്ട്.