ഒ.ടി.ടിയില്‍ ‘കടുവ’യിറങ്ങിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ

ഷാജി കൈലാസ്-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഇറങ്ങിയ ചിത്രം കടുവ ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. ഏറെക്കാലത്തിന് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. ആരാധകരുടെ പ്രതീക്ഷകള്‍ തകര്‍ക്കാതെ മികച്ച ദൃശ്യാനുഭവം തന്നെ നല്‍കാന്‍ കടുവയ്ക്ക് കഴിഞ്ഞു. 50 കോടിയോളം രൂപയുടെ തിയേറ്റര്‍ കളക്ഷന്‍ ചിത്രം നേടിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ചിത്രം ഒ.ടി.ടിയില്‍ സ്ട്രീമിങ് തുടങ്ങിയത്. ചിത്രം തിയേറ്ററില്‍ കണ്ടപ്പോള്‍ പ്രേക്ഷകര്‍ക്ക് പലപ്പോഴും അരോചകമായി തോന്നിയ ഒന്നായിരുന്നു സീനുകളില്‍ അനാവശ്യമായി കടന്നു വരുന്ന ലൈറ്റ് ഗ്ലയറുകള്‍. ഇപ്പോഴിതാ കടുവയുടെ ഒ.ടി.ടി സ്ട്രീമിങ് തുടങ്ങിയ ശേഷവും ഇക്കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. എന്തിനാണ് മിക്ക സീനുകളിലും ഈ ലൈറ്റ് ഗ്ലയര്‍ ഉപയോഗിച്ചത് എന്നാണ് ചിത്രം കണ്ടവര്‍ ചോദിക്കുന്നത്. സിനിമയില്‍ ഏറ്റവും മോശമായി തോന്നിയത് ഇതാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നവരുണ്ട്.

കടുവയിലെ ഇത്തരം സീനുകളെക്കുറിച്ച് നേരത്തെയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. എന്തെങ്കിലും ഒരു സാധനം മാറ്റം വരുത്തണ്ടേയെന്നും, ബൈബിള്‍ വചനങ്ങള്‍ ഒക്കെ പറയുന്ന സീനുകളില്‍ ഒരു ദൈവികത ഫീല്‍ കൊണ്ടുവരാനാണ് അത് ചെയ്തത് എന്നുമായിരുന്നു മുമ്പ് ഈ വിമര്‍ശനങ്ങളോട് ഷാജി കൈലാസ് പ്രതികരിച്ചത്. താന്‍ ആദ്യം ഇത്തരം ലൈറ്റ് ഗ്ലയറുകള്‍ ശ്രദ്ധിച്ച് തുടങ്ങിയത് അമല്‍ നീരദ് ചിത്രങ്ങളിലാണ് എന്നും ഷാജി കൈലാസ് പറഞ്ഞിരുന്നു.

‘ഒരു ബ്ലൂ സ്റ്റിക്ക് ഉപയോഗിച്ചാണ് ആ ഗ്ലയര്‍ ഉണ്ടാക്കിയത്. നമ്മള്‍ എന്തെങ്കിലും ഒരു സാധനം മാറ്റം വരുത്തിയില്ല എങ്കില്‍ ഇങ്ങനെ ഒരു ചോദ്യം ഉണ്ടാകില്ല. ഒരു ഷോട്ട് കാണിച്ചിട്ട് കാര്യമില്ല. ഇന്‍ഡോര്‍ സീനുകളില്‍ ഗ്ലയര്‍ മസ്റ്റ് ആയിട്ട് വേണം. ഒരു ഗ്രയിസ് ആയിക്കോട്ടെ എന്ന് കരുതിയാണ് അത് ചെയ്തത്. നടന്നു വരുമ്പോള്‍ ഒക്കെ അത് ഇട്ടിട്ടുണ്ട്. അമല്‍ നീരദ് സിനിമളിലാണ് ഇത് ആദ്യം കാണുന്നത്. നമ്മുടെ സിനിമകള്‍ വിമര്‍ശിക്കപ്പെടണം എന്നാല്‍ മാത്രമേ നമുക്ക് അത് നന്നായി വരു.’ എന്നായിരുന്നു ഷാജി കൈലാസിന്റെ വാക്കുകള്‍.

 

Previous articleആരതിയുമായി ഡോക്ടര്‍ റോബിന്റെ റൊമാന്‍സ്..! വീഡിയോയ്ക്ക് വിമര്‍ശനങ്ങളും തെറിവിളിയും!
Next articleസീതാ രാമം ആദ്യ ഷോ കണ്ട് പൊട്ടിക്കരഞ്ഞ് ദുല്‍ഖറും മൃണാളും!!! വീഡിയോ