പട്ടാപകൽ സന്ധ്യ പോലെ ആയി , നൂറ്റാണ്ടിലെ രണ്ടാമത്തെ വലയഗ്രഹണം കണ്ട് കേരളം

വലയ സൂര്യഗ്രഹണം കാണാന്‍ തയ്യാറെടുത്ത് ലോകം.വ്യാഴാഴ്ച്ച രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന ഗ്രഹണം 11.15 വരെ നീളും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കാസര്‍ഗോഡ് ചെറുവത്തൂരിലെ കടാങ്കോട്ടാണ് വലയ സൂര്യഗ്രഹണം ആദ്യം ദൃശ്യമാവുക. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്,…

solar eclips in kerala

വലയ സൂര്യഗ്രഹണം കാണാന്‍ തയ്യാറെടുത്ത് ലോകം.വ്യാഴാഴ്ച്ച രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന ഗ്രഹണം 11.15 വരെ നീളും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കാസര്‍ഗോഡ് ചെറുവത്തൂരിലെ കടാങ്കോട്ടാണ് വലയ സൂര്യഗ്രഹണം ആദ്യം ദൃശ്യമാവുക. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ വലയ സൂര്യഗ്രഹണവും മറ്റു ജില്ലകളില്‍ ഭാഗിയ ഗ്രഹണവുമാണ് ദൃശ്യമാവുക. ഗ്രഹണം കാണാന്‍ സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം 4 ഇടങ്ങളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ്.

ചന്ദ്രന്‍ സൂര്യനും ഭൂമിയ്ക്കും ഇടയില്‍ വരുമ്ബോള്‍ സൂര്യന്‍ പൂര്‍ണമായോ ഭാഗികമായോ മറയുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. നഗ്ന നേത്രങ്ങള്‍ കൊണ്ട് ഗ്രഹണം കാണരുത്., മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ സൂര്യഗ്രഹണത്തിന്റെ ചിത്രങ്ങളോ വീഡിയോയോ പകര്‍ത്താന്‍ ശ്രമിക്കുന്നത് അപകടമാണ്. ടെലസ്കോപ്, ബൈനോക്കുലര്‍, എസ്ക് റേ തുടങ്ങിയ ഉപയോഗിച്ച്‌ ഗ്രഹണം വീക്ഷിക്കരുതെന്നും മുന്നറിയിപ്പുണ്ട്. 2015 ജനുവരി 15നാണ് കേരളത്തില്‍ അവസാനമായി വലയ സൂര്യഗ്രഹണം ദൃശ്യമായത്. 2031 മെയ് 21 വരെ കാത്തിരിക്കണം അടുത്ത സൂര്യഗ്രഹണം കാണാന്‍.

പൂര്‍ണ വലയ സൂര്യഗ്രഹണമെന്ന നൂറ്റാണ്ടിലെ പ്രപഞ്ച അത്ഭുതം വീക്ഷിച്ച്‌ മലയാളികള്‍. കാസര്‍കോട് ചെറുവത്തൂരാണ് ഗ്രഹണം വ്യക്തമായി ദൃശ്യമായത്. ചെറുവത്തൂരില്‍ 5000 ല്‍ അധികം ആളുകള്‍ ഗ്രഹണം കാണാന്‍ സൗകര്യം ഒരുക്കിയ ഇടങ്ങളില്‍ ഒന്നിച്ചുകൂടി. 9.26 മുതല്‍ 9.30 വരെ നീണ്ടുനിന്ന വലയ സൂര്യഗ്രഗണ സമയത്ത് സൂര്യന്റെ 90 ശതമാനവും ചന്ദ്രന്റെ നിഴലില്‍ മറഞ്ഞു. മിനിറ്റുകള്‍ മാത്രം നീണ്ടുനിന്ന വലയ ഗ്രഹണമെന്ന അപൂര്‍വത വീക്ഷിച്ചത് ആബാലവൃദ്ധം ജനങ്ങളാണ്.

നഗ്നനേത്രം കൊണ്ട് ഗ്രഹണം വീക്ഷിക്കരുതെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ സോളാര്‍ ഫില്‍റ്ററുകള്‍ മുഖേനെയും പ്രത്യേകം സജ്ജീകരിച്ച സ്‌ക്രീനുകള്‍ മുഖേനെയുമാണ് ആളുകള്‍ ഗ്രഹണം വീക്ഷിച്ചത്.
ചെറുവത്തൂരിന് പുറമെ തിരുവനന്ത പുരം, കോട്ടയം, കൊച്ചി, തിരുവനന്തപുരം തുടങ്ങി വിവിധ ഇടങ്ങളില്‍ വലയ ഗ്രഹണം വീക്ഷിക്കുന്നതിനായി സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.