മകൻ സിനിമയിൽ; സന്തോഷം വാർത്ത അറിയിച്ച് യുവനടി!

അഭിനത്തിയത്തിൻ സജീവമാവുകയാണ് നടി പാർവതി ആർ കൃഷ്ണ. മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടനായികയാണ് പാർവതി.ബേസിൽ ജോസഫ് നായകനാവുന്ന കഠിന കഠോരമീ അണ്ഡകടാഹം എന്ന സിനിമയുടെ ഭാഗമാവുന്നുണ്ട് പാർവതി. എന്നാൽ താരത്തെ ഏറെ സന്തോഷവതിയാക്കുന്ന ഒരു കാര്യം…

അഭിനത്തിയത്തിൻ സജീവമാവുകയാണ് നടി പാർവതി ആർ കൃഷ്ണ. മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടനായികയാണ് പാർവതി.ബേസിൽ ജോസഫ് നായകനാവുന്ന കഠിന കഠോരമീ അണ്ഡകടാഹം എന്ന സിനിമയുടെ ഭാഗമാവുന്നുണ്ട് പാർവതി. എന്നാൽ താരത്തെ ഏറെ സന്തോഷവതിയാക്കുന്ന ഒരു കാര്യം പറഞ്ഞിരിക്കുകയാണ് പാർവതി ആർ കൃഷ്ണ.

 

രണ്ട് വയസ്സുള്ള മകൻ അവ്യുക്ത് സിനിമയിലെത്തിയ സന്തോഷത്തിലാണ് നടി പാർവതി ആർ കൃഷ്ണയും ഭർത്താവ് ബാലഗോപാലും. അമ്മയ്ക്കൊപ്പം തന്നെയാണ് അവ്യുക്ത് സിനിമയിൽ എത്തിയിരിക്കുന്നത് എന്നതാണ് മറ്റൊരു സന്തോഷം. പാർവതി ആർ കൃഷ്ണ തന്നെയാണ് സോഷ്യൽ മീഡിയയിലുടെ ഇക്കര്യം അറിയിച്ചിരിക്കുന്നത്.കുഞ്ഞിനൊപ്പമുള്ള പോസ്റ്ററും താരം പങ്കുവെച്ചിട്ടുണ്ട്.”കഠിന കടോരമീ അണ്ഡകടാഹം, മാലിക്കിന് ശേഷം ഞാൻ ചെയുന്ന ഒരു സിനിമ എന്നതിനേക്കാൾ അച്ചുകുട്ടന്റെ ആദ്യസിനിമ , ഞങ്ങളൊരുമിച്ച്” എന്നാണ് പാർവതി തന്റെ എഫ്ബിയിൽ കുറിച്ചത്.

 

കഴിഞ്ഞ ദിവസമാണ് കഠിന കഠോരമീ അണ്ഡകടാഹം എന്ന സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവെച്ചത്. ഇതിൽ ബേസിന്റെ കയ്യിൽ ഒരു കുഞ്ഞും ഉണ്ടായായിരുന്നു.നവാഗതനായ മുഹസിനാണ് കഠിന കടോരമീ അണ്ഡകടാഹം സംവിധാനം ചെയ്യുന്നത്. സിനിമയിൽ ഇന്ദ്രൻസ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിർമ്മൽ പാലാഴി, ഫറ ഷിബ്ല, ശ്രീജ രവി,സ്വതി ദാസ് പ്രഭു, അശ്വിൻ തുടങ്ങിയ താരനിരയുണ്ട്.