അത് കുഴപ്പമില്ല ചേട്ടാ, ചേട്ടന്റെ ഇഷ്ട്ടം പോലെ ചെയ്‌തോ എന്ന് ഞാൻ പറഞ്ഞു

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സോനാ നായർ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം ടെലിവിഷൻ പരമ്പരയിലും തന്റെ കഴിവ് തെളിയിച്ചുവരുകയാണ്. സിനിമയും സീരിയലും ഒരുമിച്ചു കൊണ്ടുപോകുന്ന താരങ്ങളിൽ ഒരാൾ ആണ് സോനയും. തന്റെ…

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സോനാ നായർ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം ടെലിവിഷൻ പരമ്പരയിലും തന്റെ കഴിവ് തെളിയിച്ചുവരുകയാണ്. സിനിമയും സീരിയലും ഒരുമിച്ചു കൊണ്ടുപോകുന്ന താരങ്ങളിൽ ഒരാൾ ആണ് സോനയും. തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കുന്നതിൽ യാതൊരു മടിയും ഇല്ലാത്ത താരങ്ങളിൽ ഒരാൾ ആണ് സോനാ. മലയാളത്തിൽ മാത്രമല്ല, തമിഴ് ടെലിവിഷൻ രംഗത്തും സോനാ നായർ സജീവമാണ്. നിരവധി ആരാധകരും താരത്തിന് ഉണ്ട്. നരൻ സിനിമയിലെ സോനാ നായർ അവതരിപ്പിച്ച കുന്നുമ്മേൽ ശാന്ത എന്ന കഥാപാത്രത്തിന് വലിയ രീതിയിൽ ഉള്ള പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. തനിക്ക് കിട്ടിയ മികച്ച വേഷങ്ങളിൽ ഒന്നാണ് അതെന്ന് സോനാ നായരും പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ കസ്തൂരിമാൻ എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ടിരുന്നപ്പോൾ ഉള്ള തന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് സോനാ നായർ. നായികയുടെ സഹോദരിയായ രാജി എന്ന കഥാപാത്രത്തെ ആണ് താരം ചിത്രത്തിൽ അവതരിപ്പിച്ചത്. ചിത്രത്തിന് വലിയ രീതിയിൽ ഉള്ള പ്രേക്ഷക പിന്തുണയും ലഭിച്ചിരുന്നു. ഇപ്പോൾ ഷൂട്ടിങ്ങിന്റെ സമയത്ത് ഉണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് സോനാ. താരത്തിനെ വാക്കുകൾ ഇങ്ങനെ, കസ്തൂരിമാണ് സിനിമയുടെ ക്ളൈമാക്സ് ഷൂട്ട് ചെയ്യുന്ന സമയം. രാത്രി പന്ത്രണ്ട് മണിക്ക് ഷൂട്ട് തുടങ്ങിയതാണ്. ഏകദേശം രണ്ടു മൂന്ന് മണിവരെ ഷൂട്ട് നീണ്ടു പോയി. ചുറ്റിനും ഷൂട്ടിങ് കാണാൻ വന്ന നാട്ടുകാരും. ശരിക്കും ഒരു കൊ, ല പാതകം നടന്ന വീട്ടിലെ അന്തരീക്ഷം തന്നെയായിരുന്നു അവിടെ.

കാരണം അത് പോലെ ആയിരുന്നു മീരയുടെ അഭിനയം. മീര അഭിനയിച്ച് തകർക്കുകയായിരുന്നു. മീരയുടെ അഭിനയം കണ്ടിട്ട് ശരിക്കും എനിക്ക് കരച്ചിൽ വന്നു. ഷോട്ട് കഴിഞ്ഞിട്ടും കരച്ചിൽ നിർത്താൻ എനിക്ക് കഴിഞ്ഞില്ല. ശരിക്കും മീര ജീവിച്ച് കാണിച്ച രംഗങ്ങൾ ആയിരുന്നു അത്. ഷമ്മി തിലകൻ ചേട്ടനും മനോഹരമായി തന്നെയാണ് ചെയ്തത്. അദ്ദേഹത്തിന് അടിക്കുന്ന കാര്യത്തിൽ ഒരു ദാക്ഷണ്യവും ഇല്ലായിരുന്നു. പക്ഷെ വളരെ നല്ല ഒരു മനുഷ്യൻ ആണ്. സീൻ തുടങ്ങുന്നതിന് മുൻപ് എന്നോട് പറയും ചെറുതായിട്ട് അടിക്കുമെ വേദനിച്ചാൽ ഒന്നും തോന്നരുതേ എന്ന്. കുഴപ്പമില്ല ചേട്ടൻ എന്താണെന്ന് വെച്ചാൽ ചെയ്‌തോ എന്ന് ഞാനും പറയും. പക്ഷെ ഷോട്ട് തുടങ്ങി കഴിയുമ്പോൾ മുഴുവൻ അരിശവും എടുത്തായിരിക്കും അടിക്കുന്നത് എന്നും സോനാ നായർ പറഞ്ഞു.