സമാന്തയുടെ നായകനാവനൊരുങ്ങി സിദ്ദു ജോനലഗഡ

ശാകുന്തളം’ എന്ന ചിത്രത്തിന് ശേഷം തെന്നിന്ത്യൻ താര സുന്ദരി സാമന്ത റൂത്ത് പ്രഭു തെലുങ്ക് നടൻ സിദ്ധു ജോനലഗഡയ്ക്കൊപ്പം അടുത്ത സിനിമയിൽ വേഷമിടും എന്നുള്ള വാർത്തകളാണ് ടോളിവുഡിൽ നിന്നെത്തുന്നത്. സംവിധായകൻ വിമൽ കൃഷ്ണയുടെ മ്യൂസിക്കൽ…

ശാകുന്തളം’ എന്ന ചിത്രത്തിന് ശേഷം തെന്നിന്ത്യൻ താര സുന്ദരി സാമന്ത റൂത്ത് പ്രഭു തെലുങ്ക് നടൻ സിദ്ധു ജോനലഗഡയ്ക്കൊപ്പം അടുത്ത സിനിമയിൽ വേഷമിടും എന്നുള്ള വാർത്തകളാണ് ടോളിവുഡിൽ നിന്നെത്തുന്നത്. സംവിധായകൻ വിമൽ കൃഷ്ണയുടെ മ്യൂസിക്കൽ റോം-കോം ചിത്രം ഡിജെ ടില്ലുവിലെ ശ്രദ്ധേയമായ പ്രകടനത്തിന് ശേഷം സിദ്ധു ജോനലഗഡ ആരാധകരുടെ പ്രിയ താരമായി മാറിയിരിക്കുകയാണ്.

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ പ്രോജക്റ്റ് നിർമ്മാതാവ് രാം തല്ലൂരിയുടെ നേതൃത്വത്തിൽ നിർമിക്കപ്പെടാൻ സാധ്യതയുണ്ട്. പുറത്ത് വരുന്ന റിപ്പോർട്ട് പ്രകാരം സംവിധായിക നന്ദിനി റെഡ്ഡി ഈ സിനിമയുടെ ഭാഗമാണ്. ഈ ഈ പ്രോജക്റ്റ് സമാന്ത റൂത്ത് പ്രഭുവിന്റെയും നന്ദിനി റെഡ്ഡിയുടെയും മൂന്നാമത്തെ ചിത്രമായിരിക്കും. സിനിമയിലെ മറ്റ് അഭിനേതാക്കളുടെ വിവരമോ, കഥയുടെ വിശദാംശങ്ങളോ ഒന്നും തന്നെ ഇതുവരെ അറിവായിട്ടില്ല. നിർമ്മാതാക്കൾ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. സമാന്തയോ സിദ്ധുവോ വാർത്ത സ്ഥിരീകരിക്കുകയോ നിരസിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് മറ്റൊരു കാര്യം.

സമാന്ത റൂത്ത് പ്രഭുവിന്റെതായി നിരവധി ചിത്രങ്ങൾ അണിനിരക്കുന്നുണ്ട്. ‘ദി ഫാമിലി മാൻ: സീസൺ 2’ എന്ന ചിത്രത്തിലൂടെ ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ച സാമന്ത റൂത്ത് പ്രഭു വരുൺ ധവാനൊപ്പം സിറ്റഡലിന്റെ ചിത്രീകരണത്തിന്റെ തിരക്കിലാണ്. അതേ സമയം സെപ്റ്റംബറിൽ റിലീസാകുന്ന ശിവ നിർവാണയുടെ റൊമാന്റിക്-കോമഡി കുഷിയിൽ സാമന്ത റൂത്ത് പ്രഭുവിന്റഎ നയകനായി എത്തുന്നത് വിജയ് ദേവരകൊണ്ടയാണ്.