അത്രയേറെ ഞാൻ സ്നേഹിക്കുന്നുണ്ട്, ആഗ്രഹങ്ങൾ എല്ലാം സഫലീകരിച്ച് കൊടുക്കണം!

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിൽ ദേവയായി എത്തി മിനിസ്ക്രീൻ പ്രേഷകരുടെ മുഴുവൻ സ്നേഹം നേടിയെടുത്ത താരമാണ് സൂരജ് സൺ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം…

sooraj about father

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിൽ ദേവയായി എത്തി മിനിസ്ക്രീൻ പ്രേഷകരുടെ മുഴുവൻ സ്നേഹം നേടിയെടുത്ത താരമാണ് സൂരജ് സൺ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി താരത്തിന്റെ ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്തകൾ  ആണ് പുറത്ത് വരുന്നത്. പരമ്പരയിൽ നിന്ന് സൂരജ് പിന്മാറി എന്ന വാർത്തകൾ ആണ് വന്നത്. സൂരജ്ഉം ഇത് സ്ഥിതീകരിച്ചിരുന്നു. തനിക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും ആ കാരണത്താൽ ആണ് താൻ പാരമ്പരായിൽ നിന്ന് പിന്മാറിയത് എന്നും എന്നാൽ താൻ തിരിച്ച് വരുമെന്നും ആണ് സൂരജ്   പറഞ്ഞിരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുമുണ്ട്.

സൂരജിന് തന്റെ മാതാപിതാക്കളോട് ഏറെ സ്നേഹവും ബഹുമാനവും ആണ് ഉള്ളതെന്ന് പലപ്പോഴും താരം പങ്കുവെക്കുന്ന പോസ്റ്റുകളിൽ നിന്നും മനസ്സിലാക്കാം. ഇത്തരത്തിൽ കഴിഞ്ഞ ദിവസം തന്റെ അച്ഛന് ഒപ്പം താരം ഒരു വീഡിയോ പങ്കുവെച്ചിരുന്നു. അതിനൊപ്പം കുറിച്ച കുറിപ്പും ശ്രദ്ധ നേടിയിരുന്നു. “പിച്ചവെച്ചു നടക്കുന്ന കാലം അച്ഛൻ നമ്മുടെ കൈ മുറുകെ പിടിക്കുമ്പോൾ അതായിരുന്നു നമ്മുടെ ഏറ്റവും വലിയ ബലം.. പ്രായമാകുമ്പോൾ നമ്മൾ അച്ഛന്റെ കയ്യിൽ മുറുകെ പിടിക്കുമ്പോൾ അതാണ് അവർക്ക് ഏറ്റവും വലിയ ബലം… ” എന്നുമാണ് സൂരജ് തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

Sooraj Sun fb post
Sooraj Sun fb post

തന്റെ അച്ഛനോടുള്ള സ്നേഹം ആണ് സൂരജ് തുറന്ന് പറഞ്ഞിരിക്കുന്നത്. തന്റെ വണ്ടിയുടെ താക്കോൽ വാങ്ങുന്നത് തന്റെ അച്ഛൻ  ആണെന്നും അവർക്ക് നടത്താൻ കഴിയാതിരുന്ന കാര്യങ്ങൾ നമ്മൾ സാധിച്ച് കൊടുക്കണം എന്നും അച്ഛനെ നമ്മൾ അത്രയേറെ സ്നേഹിക്കണം എന്നുമാണ് സൂരജ് തന്റെ ആരാധകരോട് പറഞ്ഞത്.