ഞാന്‍ ഒരു പാവം ഡ്രൈവറിന്റെ മകനാണ്…. ജനുവരി എന്റെ ജീവിതം മാറ്റിമറിയ്ക്കും അച്ഛന് സൂരജിന്റ ഉറപ്പ്…

മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സൂരജ് സണ്‍. വളരെ ചുരുങ്ങിയ കാലം കൊണ്ട്് പ്രേക്ഷകരുടെ ഇടയില്‍ വലിയ സ്വീകാര്യത നേടിയ നടനാണ് സൂരജ്. എന്നാലിപ്പോള്‍ സീരിയല്‍ അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് താരം. അത്…

മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സൂരജ് സണ്‍. വളരെ ചുരുങ്ങിയ കാലം കൊണ്ട്് പ്രേക്ഷകരുടെ ഇടയില്‍ വലിയ സ്വീകാര്യത നേടിയ നടനാണ് സൂരജ്. എന്നാലിപ്പോള്‍ സീരിയല്‍ അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് താരം. അത് പ്രേക്ഷകരെ ഒരുപാട് നിരാശയില്‍ ആഴ്ത്തി എങ്കിലും തന്റെ ആരാധകര്‍ക്ക് വേണ്ടി മറ്റൊരു സന്തോഷ വാര്‍ത്ത അറിയിച്ചാണ് താരം എത്തിയിരിക്കുന്നത്. കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായൊരു തിരിച്ചു വരവാണ് താരം നടത്തിയിരിക്കുന്നത്. അത് ഒരു ആല്‍ബം സോംഗിലൂടെയാണ്. താരം അഭിനയിച്ച ഒരു അയ്യപ്പഭക്തിഗാനം ആണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

ആ വീഡിയോ കുടംബത്തോടൊപ്പം കാണുന്ന ഫോട്ടോയും സൂരജ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. സീരിയല്‍ മേഖലയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് എങ്കിലും താരം സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ് സൂരജ്. തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതുപോലെ താരം പങ്കുവെച്ച പുതിയ സന്തോഷ വാര്‍ത്തയ്ക്ക് ആശംസകള്‍ നേര്‍ന്ന് ആരാധകരും എത്തിയിരിക്കുകയാണ്. ഫോട്ടോയ്ക്ക് താരം കൊടുത്ത അടിക്കുറിപ്പും ശ്രദ്ധേയമാവുകയാണ്… അത് ഇങ്ങനെയായിരുന്നു… ‘ഇങ്ങനെ ഒരു ഫീല്‍ നിങ്ങള്‍ എപ്പോഴെങ്കിലും അനുഭവിച്ചിട്ടുണ്ടോ? അഭിനയിക്കാന്‍ വേണ്ടി ചാന്‍സ് നോക്കി നടന്ന സമയത്ത് കറങ്ങിത്തിരിഞ്ഞു വീട്ടിലെത്തിയാല്‍ ആരും കാണാതെ അച്ഛന്‍ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ടായിരുന്നു നീ പെട്ടെന്ന് എങ്ങാനും സിനിമയില്‍ അഭിനയിക്കുമോ?

https://www.instagram.com/tv/CXlqbpVL4q0/?utm_source=ig_web_copy_link

അപ്പോള്‍ ഞാന്‍ സ്ഥിരം പറയുന്ന ഒരു ഡയലോഗ് ഉണ്ടായിരുന്നു അച്ഛാ, ഞാനൊരു നിര്‍മാതാവിന്റെയോ സിനിമാ നടന്റെയോ മകനല്ല. ഒരു സാധാരണ പാവം ഡ്രൈവറുടെ മകനാണ്. അപ്പോള്‍ കുറച്ചു കഷ്ടപ്പെട്ടെങ്കില്‍ മാത്രമേ ലക്ഷ്യത്തില്‍ എത്താന്‍ സാധിക്കുകയുള്ളൂ.അച്ഛനെ തീയേറ്ററില്‍ കൊണ്ടുപോയി ഞാന്‍ സിനിമ കാണിക്കും. ഈ ആല്‍ബം വീഡിയോ കാണുമ്പോഴും വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. ഞാന്‍ പറഞ്ഞു ഈ വരുന്ന ജനുവരി എന്റെ ജീവിതം മാറ്റി മറിക്കും, ഉറപ്പാണ് അച്ഛാ” ഇതായിരുന്നു താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകള്‍. ജനുവരിയില്‍ എന്താണ് വിശേഷിച്ച് വരാന്‍ പോകുന്നത് എന്നാണ് ഇപ്പോള്‍ ആരാധകര്‍ ചോദിക്കുന്നത്. എന്തായാലും സൂരജ് പുതിയ ഉയരങ്ങള്‍ കീഴടക്കട്ടെ എന്ന് ആശംസിക്കുകയാണ് ആരാധകര്‍.