ഞാന്‍ സെയില്‍സ് ഗേള്‍ ആയിരുന്നു… പലരും അപമാനിച്ചു, ബാധ്യതകളുണ്ട്… ഒരു സിനിമ കിട്ടിയാലും അത് തീരുമെന്ന് തോന്നുന്നില്ല… തുറന്ന് പറഞ്ഞ് അമൃത നായര്‍

ജനപ്രിയ പരമ്പരയായ കുടുംബവിളക്കിലൂടെ പ്രേക്ഷകരുടെ പ്രിയ നടിയായി മാറിയ താരമാണ് അമൃത നായര്‍. നടി പാര്‍വ്വതി വിജയ് വിവാഹം കഴിഞ്ഞ് പോയതോടെയാണ് അമൃതയ്ക്ക് അഭിനയ ജീവിതത്തിലേക്കുള്ള ഭാഗ്യം കൈവന്നത്. ശീതള്‍ എന്ന കഥാപാത്രമായിരുന്നു അമൃതയെ…

ജനപ്രിയ പരമ്പരയായ കുടുംബവിളക്കിലൂടെ പ്രേക്ഷകരുടെ പ്രിയ നടിയായി മാറിയ താരമാണ് അമൃത നായര്‍. നടി പാര്‍വ്വതി വിജയ് വിവാഹം കഴിഞ്ഞ് പോയതോടെയാണ് അമൃതയ്ക്ക് അഭിനയ ജീവിതത്തിലേക്കുള്ള ഭാഗ്യം കൈവന്നത്. ശീതള്‍ എന്ന കഥാപാത്രമായിരുന്നു അമൃതയെ തേടിയെത്തിയത്. മാത്രമല്ല പ്രേക്ഷകരുടെ ഇഷ്ട വിനോദ പരിപാടി സ്റ്റാര്‍ മാജിക്കിലൂടെയും താരത്തിന് ഒരുപാട് ആരാധകരാണ് ഉള്ളത്. പുറത്ത് നിന്ന് നോക്കി കാണുന്നവര്‍ക്ക് അമൃത വലിയ സെലിബ്രിറ്റി ആണെങ്കിലും താന്‍ ഒരുപാട് ബാധ്യതകള്‍ നേരിടുന്ന ആളാണ് എന്നാണ് അമൃത തുറന്നു പറഞ്ഞിരിക്കുന്നത്. താരത്തിന്റെ ജീവിത വിശേഷങ്ങള്‍ ഇപ്പോഴിതാ വീണ്ടും ചര്‍ച്ചയാവുകയാണ്.

ഒട്ടേറെ കഷ്ടപ്പാടുകള്‍ നേരിട്ടിട്ടുണ്ട്. ആദ്യം ഞാന്‍ ഒരു സെയില്‍സ് ഗേള്‍ ആയിരുന്നു. അങ്ങനെ എന്റെ കുടുംബത്തെ നോക്കാന്‍ ഞാന്‍ പെടാപ്പാടുപെടുന്നതിന് ഇടയിലാണ് ഒരു ഓഡിഷനില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. ആ ഓഡീഷന് ശേഷം അന്ന് മുതല്‍ ഇന്നുവരെ ഇപ്പോള്‍ ഇതാ ദൈവാനുഗ്രഹം കൊണ്ടു ഇവിടെ വരെ എത്തിനില്‍ക്കുന്നു. ഇപ്പോള്‍ ജീവിതം വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ തട്ടിയും മുട്ടിയും സുഖമായി തന്നെ പോകുന്നു എന്നാണ് താരം പറഞ്ഞിരിക്കുന്നത്. എന്നിട്ടും അഭിനയ രംഗത്ത് എത്തിയപ്പോഴും തനിക്ക് ഒരുപാട് അപാമനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് എന്നാണ് നടി പറഞ്ഞിരിക്കുന്നത്. അതൊന്നും എനിക്ക് എന്റെ ജീവിത അവസാനം വരെ മറക്കാന്‍ സാധിക്കില്ല.

https://www.instagram.com/p/CXnHgm8Px2v/?utm_source=ig_web_copy_link

ഒരു പക്ഷേ അതൊക്കെ ആകാം എന്റെ ജീവിതത്തില്‍ ഏറ്റവും വലിയ പ്രചോദനം ആയി മാറിയത്. ഇന്‍സള്‍ട്ട് ആണ് ജീവിതത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ് എന്ന് പറഞ്ഞു കേട്ടിട്ടില്ലേ. അത് തീര്‍ച്ചയായും വളരെ ശരിയായ കാര്യമാണ്. പുറത്തു നിന്ന് നോക്കുന്നവര്‍ക്ക് അമൃത ഇപ്പോള്‍ ഒരു സെലിബ്രിറ്റിയാണ്. പക്ഷേ ജീവിതത്തില്‍ ഇനിയും ഒരുപാട് ബാധ്യതകള്‍ ചെയ്തു തീര്‍ക്കാന്‍ ബാക്കിയാണ്. സിനിമകള്‍ കിട്ടിയെങ്കില്‍ മാത്രമേ എന്റെ ബാധ്യതകള്‍ തീര്‍ക്കാന്‍ സാധിക്കുകയുള്ളൂ. അത് ഒന്നും രണ്ടും പ്രോജക്റ്റുകള്‍ കൊണ്ടൊന്നും സാധിക്കുമെന്നു തോന്നുന്നില്ല എന്നും താരം പറയുന്നു. ബാധ്യതകളല്ലാം തീര്‍ത്ത ശേഷമേ ഞാന്‍ കല്യാണത്തെ കുറിച്ച് ചിന്തിക്കുകയുള്ളൂ എന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. താരം കുടുംബവിളക്ക് എന്ന സീരിയലില്‍ നിന്ന് പിന്മാറി എന്ന വാര്‍ത്തകള്‍ അന്ന് സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.