അതിനു ശേഷം ഞാൻ ഭയങ്കര ഡിപ്രെഷനിൽ കൂടിയാണ് കടന്ന് പോയത്

ബിഗ് ബോസ് സീസൺ മൂന്നിലെ ശക്തയായ മത്സരാര്ഥികളിൽ ഒരാൾ ആയിരുന്നു സൂര്യ. ഒരു പക്ഷെ സീസൺ മൂന്നിൽ ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റു വാങ്ങിയ മത്സരാര്ഥിയും സൂര്യ ആയിരുന്നു . സീസണിൽ മണിക്കുട്ടനോടുള്ള പ്രണയം…

ബിഗ് ബോസ് സീസൺ മൂന്നിലെ ശക്തയായ മത്സരാര്ഥികളിൽ ഒരാൾ ആയിരുന്നു സൂര്യ. ഒരു പക്ഷെ സീസൺ മൂന്നിൽ ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റു വാങ്ങിയ മത്സരാര്ഥിയും സൂര്യ ആയിരുന്നു . സീസണിൽ മണിക്കുട്ടനോടുള്ള പ്രണയം സൂര്യ  തുറന്നു പറഞ്ഞിരുന്നു. ഇതിനെതിരെ പല ട്രോളുകളും വന്നിരുന്നു. സൂര്യയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് അന്ന് എത്തിയത്. സൂര്യ ബിഗ് ബോസ്സിൽ പിടിച്ച് നില്ക്കാൻ വേണ്ടിയാണ് മണികുട്ടനോട് പ്രണയം ആണെന്ന് പറയുന്നത് എന്നും സൂര്യ ഫേക്ക് ആണെന്നും ആണ് ബിഗ് ബോസിന് അകത്തും പുറത്തും ഉള്ളവരിൽ പലരും പറഞ്ഞത്. ഇതൊക്കെ ആ സമയത്ത് വലിയ ചർച്ച ആകുകയും ചെയ്തിരുന്നു.

എന്നാൽ ഇപ്പോൾ സൂര്യ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ബിഗ് ബോസ് ഷോയിൽ പങ്കെടുക്കുന്നതിന് മുൻപ് താൻ മുടങ്ങാതെ മുൻപുള്ള എപ്പിസോഡുകൾ എല്ലാം കാണാറുണ്ടായിരുന്നു എന്നും അങ്ങനെ ആണ് ബിഗ് ബോസ്സിൽ താൻ എത്തിയത് എന്നും എന്നാൽ താൻ ഫേക്ക് ആണെന്ന് പലരും പറഞ്ഞിരുന്നു എന്നും എന്നാൽ പരുപാടിയിൽ ഇന്നും പുറത്ത് വന്നതിനു ശേഷവും ഞാൻ അത് പോലെ തന്നെ ആണെന്ന് മനസ്സിലാക്കിയ പലരും എന്നോട് വന്നു മാപ്പ് പറഞ്ഞിട്ടുണ്ട് എന്നെ തെറ്റിദ്ധരിച്ചതിനു. ഒരു തരം ഡിപ്രെഷനിൽ കൂടിയാണ് ആ സമയത്ത് താൻ കടന്ന് പോയത്.

ബിഗ് ബോസ്സിൽ നിന്ന് ഇറങ്ങി കഴിഞ്ഞാൽ ആ പരുപാടി നമുക്ക് ശരിക്കും മടുക്കും. കാരണം അവിടെ നടക്കുന്നത് മുഴുവൻ അവർ പുറത്ത് കാണിക്കില്ല. എന്റെ നെഗറ്റിവ് സൈഡ് മാത്രമാണ് അവർ കാണിച്ചത് മുഴുവൻ. പോസിറ്റിവ് ആയിട്ടുള്ള ഒന്നും അവർ പുറത്ത് വിട്ടിട്ടില്ല. എന്ത് കൊണ്ടാണ് അവർ അങ്ങനെ ചെയ്തത് എന്ന് എനിക്ക് ഇന്നും അറിയില്ല. എങ്കിലും എനിക്ക് ഒരു കാര്യത്തിൽ അവരോട് നന്ദി ഉണ്ട്. കാരണം ബിഗ് ബോസ്സിൽ വന്നത് കൊണ്ട് എനിക്ക് ഒരുപാട് ആളുകളിലേക്ക് എത്താൻ പറ്റി. അത് കൊണ്ട് എനിക്ക് സിനിമയിൽ അഭിനയിക്കാനും പറ്റി. പക്ഷെ വളരെ ഡിപ്രെഷൻ അവസ്ഥയിൽ കൂടിയാണ് ആ സമയത്ത് താൻ കടന്ന് പോയത് എന്നുമാണ് സൂര്യ പറഞ്ഞത്.