രാജ് കുന്ദ്ര കഴിഞ്ഞു പോയ ജീവിതത്തെ മുഴുവൻ പറഞ്ഞുകൊണ്ടാണ് സിനിമ ഒരുക്കുന്നത്

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ശിൽപ്പ ഷെട്ടി. നിരവധി ചിത്രങ്ങളിൽ കൂടിയാണ് താരം ബോളിവുഡ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമാണ് താരം. അഭിനയത്തിൽ മാത്രമല്ല, ഫിറ്റ് നെസ്സിലും നൃത്തത്തിലും എല്ലാം ഒരു പോലെ സജീവമാണ് താരം. പ്രായം ഇത്ര ആയിട്ടും ഫിറ്റ്നസ് നില നിർത്തുന്ന കാര്യത്തിൽ ശിൽപ്പ ഷെട്ടി ഒരു വിട്ട് വീഴ്ചയും നടത്താറില്ല എന്നതാണ് സത്യം. എന്നാൽ 2021 ൽ ബോളിവുഡ് സിനിമ ലോകത്തെ മുഴുവൻ ഞെട്ടിച്ച് കൊണ്ടാണ് ശിൽപ്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തത്.

shilpa shetty

അശ്‌ളീല ചിത്ര നിർമ്മാണത്തിന് തുടർന്ന് ആണ് രാജ് കുന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തത്. ഏകദേശം അറുപത്തി രണ്ടു ദിവസത്തോളം ആണ് രാജ് കുന്ദ്ര ഈ വിഷയത്തിൽ ജയിലിൽ കഴിഞ്ഞത്. ശേഷം പുറത്ത് ഇറങ്ങി എങ്കിലും ശിൽപ്പ ഷെട്ടിയുടെ ദാമ്പത്യ ബന്ധത്തിൽ അസ്വാരസ്വങ്ങൾ ഉണ്ടായി എന്നും ഇരുവരും വേർപിരിഞ്ഞു എന്നും തരത്തിൽ ഉള്ള വാർത്തകൾ ആണ് പുറത്ത് വന്നത്. എന്നാൽ ഈ വാർത്തകളിൽ യാതൊരു കഴമ്പും ഇല്ലെന്ന് ആരോപിച്ച് കൊണ്ട് ശിൽപ്പ ഷെട്ടി തന്നെ രംഗത്ത് വന്നിരുന്നു. അശ്‌ളീല ചിത്രങ്ങൾ നിർമ്മാണത്തിന് വേണ്ടി കോടികൾ ഇൻവെസ്റ്റ് ചെയ്ത രാജ് കുന്ദ്രയ്ക്ക് കോടികൾ വരുമാനം ലഭിച്ചു എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

എന്നാൽ തനിക്ക് എതിരെ പിടി മുറുകുമെന്ന് മനസ്സിലായപ്പോൾ രാജ് കുന്ദ്ര തന്റെ സഹോദരി ഭർത്താവിന്റെ കമ്പനിക്ക് ഇതിന്റെ നിർമ്മാണം ഏൽപ്പിക്കുകയായിരുന്നു എന്നും ഒക്കെയാണ് കേസിൽ പറഞ്ഞിരുന്നു. അതിന്റെ ഭാഗമായി തെളിവുകൾ ഉൾപ്പെടെ ആണ് രാജ് കുന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോഴിതാ തന്റെ ജീവിത കഥ സിനിമ ആക്കാൻ ഒരുങ്ങുകയാണ് രാജ് കുന്ദ്ര. എന്നാൽ തന്റെ കുടുംബത്തിന്റെ കാഴ്ചപ്പാടിൽ ആയിരിക്കും കഥ ഒരുങ്ങുക എന്നും ആരാണ് അതിന്റെ സംവിധായകൻ എന്ന് ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല എന്നും എന്നാൽ നിർമ്മാണം മുതൽ തിരക്കഥ വരെയുള്ള മേഖലകളിൽ രാജ് കുന്ദ്രയുടെ സാന്നിധ്യം ഉണ്ടെന്നുമാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്തിരിക്കുന്നത്.