ഈ സമയവും കടന്ന് പോകും, വളരെ ബുദ്ധിമുട്ടേറിയ സമയം, സൗഭാഗ്യ

നിരവധി ആരാധകരുള്ള താര കുടുംബമാണ് നടി താര കല്യാണിന്റെ. വർഷങ്ങൾ കൊണ്ട് താര കല്യാൺ അഭിനയത്തിൽ സജീവമാണ്. അഭിനയം പോലെ തന്നെ നൃത്തത്തിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് താര കല്യാൺ. താരത്തിന് സ്വന്തമായി…

നിരവധി ആരാധകരുള്ള താര കുടുംബമാണ് നടി താര കല്യാണിന്റെ. വർഷങ്ങൾ കൊണ്ട് താര കല്യാൺ അഭിനയത്തിൽ സജീവമാണ്. അഭിനയം പോലെ തന്നെ നൃത്തത്തിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് താര കല്യാൺ. താരത്തിന് സ്വന്തമായി നൃത്ത വിദ്യാലയങ്ങളും ഉണ്ട്. താരത്തിന്റെ മകൾ സൗഭാഗ്യ പ്രേഷകരുടെ ശ്രദ്ധ നേടിയത് ടിക്ക് ടോക്കിൽ കൂടിയാണ്. ടിക്ക് ടോക്ക് വിഡിയോകൾ പങ്കുവെച്ചാണ് സൗഭാഗ്യ പ്രേഷകരുടെ സ്നേഹം നേടിയെടുത്തത്. ഇന്ത്യയിൽ ടിക്ക് ടോക്ക് ബാൻ ചെയ്തപ്പോഴും സൗഭാഗ്യ യൂട്യൂബ് ചാനലിൽ കൂടിയും ഇൻസ്റ്റാഗ്രാമിൽ കൂടിയും പ്രേഷകരുടെ മുന്നിലെത്താൻ ശ്രദ്ധിച്ചു.

താര കല്യാണിന്റെ ശിക്ഷയാണ് ആയിരുന്ന അർജുൻ ആയിരുന്നു സൗഭാഗ്യ വിവാഹം കഴിച്ചത്. ഇവരുടെ വിവാഹ വിശേഷങ്ങൾ എല്ലാം ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇവർക്ക് ഒരു മകൾ ജനിച്ചതും മകളുടെ വിശേഷങ്ങളും എല്ലാം താരങ്ങൾ സോഷ്യൽ മീഡിയയിൽ കൂടി ആരാധകരുമായി പങ്കുവെക്കാറുണ്ട്. അതിനെല്ലാം തന്നെ മികച്ച സ്വീകാര്യതയും പ്രേക്ഷകരിൽ നിന്ന് ലഭിക്കാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ സൗഭാഗ്യ പങ്കുവെച്ച ഒരു വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കുറച്ച് നാളുകൾക്ക് മുൻപ് താര കല്യാണിനെ ഒരു സർജ്ജറിക് വിധേയമാക്കിയിരുന്നു.

soubhagya venkidesh instgram post8

എന്നാൽ ഇതിന് ശേഷം തുടർ ചികിത്സയ്ക്ക് ആയി താര കല്യാണിനെയും കൊണ്ട് സൗഭാഗ്യ ആശുപത്രിയിൽ വന്നതിന്റെ വീഡിയോ ആണ് പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. ഈ സമയവും കടന്ന് പോകും, വളരെ ബുദ്ധിമുട്ടേറിയ സമയം എന്ന തലക്കെട്ടോടെയാണ് താരം ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അമ്മയെ ഹോസ്‌പിറ്റലിൽ കാണിക്കാൻ വന്നത് ആണ്, ഡോക്ടറെ കണ്ടിട്ട് തിരിച്ച് പോരാം എന്നാണ് കരുതിയത്. എന്നാൽ ഇവിടെ മുറി എടുക്കേണ്ട അവസ്ഥ വന്നു. കുറച്ച് നാളുകൾ വേണ്ടി വരും ‘അമ്മ തിരിച്ച് വരാൻ. ആഹാരം കഴിക്കാനും വെള്ളം കുടിക്കാനുമൊക്കെ അമ്മയ്ക്ക് സമയംഎടുക്കും . രണ്ടു ദിവസം എന്റെ കൂടെ വന്നു നില്ക്കാൻ പറഞ്ഞാൽ ‘അമ്മ അനുസരിക്കുമോ എന്ന് അറിയില്ല എന്നും എങ്കിലും അമ്മയെ പറഞ്ഞു മനസ്സിലാക്കണം എന്നുമാണ് സൗഭാഗ്യ പറയുന്നത്.