സൗബിൻ നായകനാകുന്ന ‘അയൽവാശി’യുടെ റിലീസ് തീയതി പുറത്തുവിട്ടു  

സൗബിൻ ഷാഹിർ പ്രധാന കഥപാത്രമായി എത്തുന്ന ‘അയൽവാശി’ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു, ചിത്രത്തിന്റെ അണിയറപ്രവര്തകര്. ഏപ്രിൽ 21  നെ ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്‌യും. ടോവിനോയുടെ തല്ലുമല്ല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആഷിക് ഉസ്മാൻ പ്രൊഡക്ഷന്റെ ബാനറിൽ ആഷിക് ഉസ്മാനും, മുഹ്‌സിൻ പെരാരിയും ചേർന്നാണ് ഈ ചിത്രം നിര്മിച്ചിരിക്കുന്നത്. മുഹ്‌സിനിന്റെ സഹോദരൻ ഇർഷാദ് ആണ് ചിത്രം രചിച്ചിരിക്കുന്നത്, താരത്തിന്റെ ആദ്യ രചനയും ,സംവിധാനവും  കൂടിയാണ്ചിത്രം  അയൽവാശി

സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിനായി എത്തിക്കുന്നത്. ചിത്രത്തിൽ നിഖില വിമൽ, ബിനു പപ്പു, ലിജോമോള്, നെസ്‌ലിൻ ,കോട്ടയം നസീർ, ഗോകുലൻ , വിജയ രാഘവൻ തുടങ്ങിയ താരനിരകളും ചിത്രത്തിൽ അഭിനയിക്കുന്നു.

സജിത്ത് പുരുഷൻ ആണ് ചിത്രത്തിന്റെ ചായാഗ്രഹകൻ, സംഗീതം നിര്വഹിച്ചിരിക്കുന്നത് ജയ്ക്സ് ബിജോയ്. പ്രോജക്ട് ഡിസൈനർ ബാദുഷ. സ്റ്റിൽസ് രോഹിത്, ചിത്രത്തിൽ മേക്കപ്പും, വസ്ത്രലങ്കാരവും ചെയ്യ്തിരിക്കുന്നത് റോണക്സ് സേവ്യറും, മഷർ ഹംസ.