മനസ്സില്‍ എന്നും നീ ‘ജീവനോടെ’ ഇരിക്കട്ടേ!!! നിനക്ക് പ്രണാമമോ ആദരാഞ്ജലിയോ തരാന്‍ കഴിയില്ല മനോജ് കുമാര്‍

പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളിലെല്ലാം പൊട്ടിച്ചിരിയുമായി നിറഞ്ഞു നില്‍ക്കുകയാണ് സുബി സുരേഷ്. ഇന്നലെ വരെ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നൊരാള്‍ ഇനിയില്ലെന്ന് വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ്. കൂടപ്പിറപ്പായിരുന്നു സുബി എല്ലാവര്‍ക്കും. നടന്‍ മനോജ് കുമാറും സുബിയുടെ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ്.

എവിടെ നിന്നാലും അവിടെയെല്ലാം പൊട്ടിച്ചിരികള്‍ കൊണ്ടും നിര്‍ത്താതെയുള്ള സംസാരങ്ങളും തമാശകളും കൊണ്ട് ആ സ്ഥലത്തിനെ പ്രകാശ പൂരിതമാക്കുന്ന അപൂര്‍വ്വവ്യക്തിത്വമാണ് എന്ന് പറഞ്ഞാണ് മനോജിന്റെ കുറിപ്പ്.

മനസ്സില്‍ എന്ത് വിഷമമുണ്ടെങ്കിലും സുബിയുടെ മുഖത്ത് ഒരിയ്ക്കലും അത് ഏശാറില്ല. ഞങ്ങള്‍ ഒരിമിച്ചിരിക്കുന്ന സമയത്ത് ഞാന്‍ അവളോട് പറയും ‘എടീ നീ ശസ്ത്രക്രിയ നടത്തി ആണ് ആവ് എന്ന് ‘ അപ്പോള്‍ അവള്‍ പൊട്ടിച്ചിരിച്ചോണ്ട് പറയും
‘എന്റെ മനോജേട്ടാ എനിയ്ക്ക് 100 വട്ടം സമ്മതമാണ്…. എന്നിട്ട് വേണം പാതിരാത്രിക്കൊക്കെ നെഞ്ച് വിരിച്ച് റോഡിലൂടെ ഒറ്റയ്ക്ക് നടക്കാന്‍ …. ഇപ്പോഴും അങ്ങിനെ നടക്കാന്‍ എനിയ്ക്ക് പേടിയൊന്നുമില്ല കേട്ടോ … പക്ഷെ അമ്മ സമ്മതിക്കില്ല ….’ എന്ന് പറഞ്ഞ് നിര്‍ത്താതെ ചിരിക്കും ….

വെറും പാവമായിരുന്നു അവള് …. നിഷ്‌കളങ്കയും …സ്റ്റേജ് പ്രോഗ്രാം എന്ന് പറഞ്ഞാല്‍ അവള്‍ക്ക് അതൊരു ആവേശവും ലഹരിയുമൊക്കെയായിരുന്നു …. മറ്റാരിലും കാണാത്ത പ്രത്യേകതയാര്‍ന്ന ഒരു ആവേശം ….
ഒരു വല്ലാത്ത പോസിറ്റീവ് വൈബുള്ള കലകാരി …. ??

സൂര്യ ടി വി യില്‍ മുമ്പ് സംപ്രഷണം ചെയ്തിരുന്ന ‘കുട്ടി പട്ടാളം’ എന്ന പരിപാടി വലിയ വിജയമായത് തീര്‍ച്ചയായും സുബിയുടെ അസാധ്യമായ മിടുക്ക് കൊണ്ട് തന്നെയായിരുന്നു ….

സുബിയല്ലാതെ വേറൊരാള്‍ക്കും മലയാളക്കരയില്‍ ആ പരിപാടി ചെയ്യാന്‍ പറ്റില്ല എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു ….കുറച്ച് പ്രോഗ്രാംസ് ഞാന്‍ സുബിയുടെ ഒപ്പം പണ്ട് ചെയ്തിട്ടുണ്ട് ….പിന്നീട് അങ്ങിനെ contact ഒന്നും ഇല്ലായിരുന്നു …

പക്ഷെ, എപ്പോള്‍ എവിടെ വച്ച് കണ്ടാലും മനോജേട്ടാ എന്ന് വിളിച്ച് ഓടി അടുത്ത് വന്ന് കെട്ടിപ്പിടിക്കുന്ന പ്രിയ കൂട്ടുകാരി ഇനി ഈ ലോകത്ത് ഇല്ലല്ലോ എന്നാലോചിക്കുമ്പോള്‍ ….
അത് ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല ….??????
നിനക്ക് പ്രണാമമോ … അദരാഞ്ജലിയോ തരാന്‍ എനിക്ക് കഴിയില്ല …..
കാരണം, നീ എന്നും എന്റെ മനസ്സില്‍ ‘ജീവനോടെ’ തന്നെ ഇരിക്കട്ടേ…..
നിന്നെ ജീവന് തുല്യം സ്‌നേഹിക്കുന്ന നിന്റെ അമ്മ എങ്ങിനെ ഇത് സഹിക്കും എന്നാലോചിച്ചിട്ട് ….????
എല്ലാം ദൈവ നിശ്ചയം …..
ദൈവം തന്നെ അതിനുള്ള കരുത്തും കൊടുക്കട്ടേ… ??
പ്രിയ അനിയത്തി ഒരിയ്ക്കലും മറക്കില്ല നിന്നെ…. എന്നും നിറഞ്ഞ സ്‌നേഹം മാത്രം …. ????????????????