ഭക്തിഗാനം എന്ന് പറഞ്ഞ്‌ മകള്‍ കണ്ടുകൊണ്ടിരുന്ന വീഡിയോ കണ്ട് ഞെട്ടി സൗപര്‍ണിക!!

കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് സൗപര്‍ണിക. ടെലിവിഷന്‍ പരമ്പരകളിലെ സജീവ സാന്നിധ്യമായ താരം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ് താരം, തന്റെ…

കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് സൗപര്‍ണിക. ടെലിവിഷന്‍ പരമ്പരകളിലെ സജീവ സാന്നിധ്യമായ താരം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ് താരം, തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം ഇന്‍സ്റ്റഗ്രാം വഴി ആരാധകരെ അറിയിക്കാറുണ്ട്. ബാലതാരമായിട്ടായിരുന്നു അഭിനയ രംഗത്തേക്കുള്ള സൗപര്‍ണികയുടെ കടന്നു വരവ്. താരമിപ്പോള്‍ പങ്കുവെച്ച ഒരു റീല്‍ ആണ് ഇന്‍സ്റ്റഗ്രാമിലെ ചര്‍ച്ചാവിഷയം. വളരെ രസകരമായി ചെയ്ത ഈ വീഡിയോ ഇപ്പോള്‍ പ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ്.

https://www.instagram.com/reel/CYV_x8fqbAH/?utm_source=ig_web_copy_link

പുഷ്പ എന്ന സിനിമയിലെ സാമന്ത അഭിനയിച്ച ഊ ആണ്ടവാ എന്ന ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച പാട്ടാണ് റീലിനായി താരം ഉപയോഗിച്ചിരിക്കുന്നത്. ഒരു അമ്മയും മകളും തമ്മിലുള്ള തമാശ രംഗമാണ് താരം ചിത്രീകരിച്ചത്. മകള്‍ ഫോണില്‍ ഒരു വീഡിയോ ഗാനം കണ്ടു അതിനു ചുവട് വെക്കുകയാണ്. എന്നാല്‍ ഇടയ്ക്ക് അമ്മ കയറി വരികയും ഫോണ്‍ പരിശോധിക്കുകയും ചെയ്യുന്നു. ഫോണ്‍ പരിശോധിച്ച അമ്മ ശരിക്കും ഞെട്ടി പോയി. തന്റെ ചെറിയ മകള്‍ ഇതൊക്കെ ആണോ ഈ പ്രായത്തില്‍ കാണുന്നത് എന്നായിരുന്നു അമ്മയുടെ മുഖഭാവത്തില്‍ നിന്നും നമുക്ക് വായിച്ചെടുക്കാന്‍ സാധിക്കുന്നത്. സാമന്തയുടെ ഐറ്റം ഡാന്‍സാണ് കുട്ടി കണ്ട്‌കൊണ്ടിരുന്നത് എന്നാണ് വീഡിയോയിലൂടെ കാണിച്ചിരിക്കുന്നത്. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഒരു ഗാനം തന്നെയായിരുന്നു സാമന്തയുടെ ഐറ്റം ഡാന്‍സ് അടങ്ങിയ ഈ ഗാനം. ഇപ്പോള്‍ ആ ഗാനം ഉള്‍പ്പെടുത്തി സൗപര്‍ണിക രസകരമായി ചെയ്ത ഈ വീഡിയോ ആണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്.