ജനിക്കും മുൻപ് കുഞ്ഞിന് പേരിട്ടു, താരകല്യാൺ സമ്മാനിച്ച ഗിഫ്റ്റ് പങ്കുവെച്ച് സൗഭാഗ്യ! - മലയാളം ന്യൂസ് പോർട്ടൽ
Film News

ജനിക്കും മുൻപ് കുഞ്ഞിന് പേരിട്ടു, താരകല്യാൺ സമ്മാനിച്ച ഗിഫ്റ്റ് പങ്കുവെച്ച് സൗഭാഗ്യ!

sowbhagya new post

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. താര കല്യാണിന്റെ മകൾക്ക് അപ്പുറം നിരവധി ആരാദകർ ഉള്ള ഒരു ടിക്ക് ടോക്കർ കൂടിയായിരുന്നു സൗഭാഗ്യ. ടിക്ക് ടോക്ക് നിർത്തിവെച്ചെങ്കിലും ഇൻസ്റാഗ്രാമിലും മറ്റുമായി സജീവമാണ് താരം. തന്റെ സുഹൃത്ത് അർജുനെ ആണ് സൗഭാഗ്യ വിവാഹം കഴിച്ചിരിക്കുന്നത്. വിവാഹത്തിന് ഒരുവര്ഷത്തിനിപ്പുറം താൻ അമ്മയാകാൻ പോകുന്ന സന്തോഷവും സൗഭാഗ്യ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോൾ ജീവിതത്തിന്റെ ഏറ്റവും സന്തോഷകരമായ സമയങ്ങളിൽ കൂടിയാണ് കടന്ന് പോകുന്നത് എന്നാണ് സൗഭാഗ്യ പറയുന്നത്. ഇപ്പോഴും തന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

തന്റെ ‘അമ്മ തനിക്ക് സമ്മാനിച്ച ഒരു ചിത്രമാണ് സൗഭാഗ്യ ആരാധകരുമായി പങ്കുവെച്ചിരിക്കുനന്ത്. എനിക്കിത് നിങ്ങളുമായി പങ്കുവെക്കാതിരിക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞാനും മിട്ടുവുമാണ് ഇതെന്നാണ് അമ്മ പറഞ്ഞത്. ജനിക്കും മുൻപേ തന്നെ കുഞ്ഞതിഥിക്ക് പേരിട്ടിരിക്കുകയാണ്. ഇത് പോസ്റ്റ് ചെയ്യാതിരിക്കാൻ എനിക്ക് കഴിയുന്നില്ല എന്നുമാണ് അമ്മയുടെ മടിയിൽ കുഞ്ഞു ഇരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് സൗഭാഗ്യ കുറിച്ചത്. വളരെ പെട്ടന്നാണ് ചിത്രം ആരാധകരുടെ ശ്രദ്ധ നേടിയത്. നിരവധി പേരാണ് ചിത്രത്തിന് കമെന്റുകളുമായി എത്തിയത്. താര കല്യാണും ചിത്ത്രതിനു കമെന്റ് ചെയ്തിട്ടുണ്ട്. ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ് ഇപ്പോൾ. വളരെ മനോഹരമായ ചിത്രം, സൂപ്പർ ആയിട്ടുണ്ട് എന്നൊക്കെയാണന് ചിത്രത്തിന് ലഭിച്ച കമെന്റുകൾ.

അടുത്തിടെയാണ് താൻ അമ്മയാകാൻ പോകുന്ന വിവരം പങ്കുവെച്ച് കൊണ്ട് സൗഭാഗ്യ വെങ്കിടേഷ് എത്തിയത്. പൂർണ്ണഗർഭിണി ആയ ഒരു പെൺകുട്ടിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താൻ അമ്മയാകാൻ ഒരുങ്ങുന്നതിന്റെ സന്തോഷം സൗഭാഗ്യ പുറത്ത് വിട്ടത്. ഇപ്പോൾ സന്തോഷത്തിന്റെ നാലാം മാസം ആണെന്നുമാണ് താരം ചിത്രത്തിനൊപ്പം കുറിച്ചത്. ഇപ്പോൾ ഗർഭിണി ആണെന്ന് അറിയുന്നതിന് മുൻപ് നടത്തിയ ഒരു ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് കൊണ്ട് തനിക്ക് ആ ഫോട്ടോഷൂട്ട് സമയത്ത് ഉണ്ടായ ബുദ്ധിമുട്ടുകൾ എന്തൊക്കെയായിരുന്നു എന്ന് തുറന്ന് പറയുകയാണ് സൗഭാഗ്യ. ഫോട്ടോഷൂട്ടിനു പോകുമ്പോൾ ഗർഭിണിയാണെന്ന കാര്യം താൻ അറിഞ്ഞിരുന്നില്ല എന്നും സൗഭാഗ്യ പറഞ്ഞിരുന്നു.

Trending

To Top