എയര്‍ഹോസ്റ്റസുമാരുടെ ഫ്‌ളാഷ് മോബ്; എയര്‍പോര്‍ട്ടിലെ വീഡിയോ വൈറലായി

ബെലാഷുരു എന്ന ചിത്രത്തിലെ ജനപ്രിയ ബംഗ്ലാ ഗാനമായ ടപ ടിനി ഗാനത്തിന് ചുവടുവെച്ച് സ്പൈസ്ജെറ്റ് ഫ്ളൈറ്റ് അറ്റന്‍ഡന്റര്‍മാര്‍. സോഷ്യല്‍ മീഡിയയില്‍ എയര്‍ഹോസ്റ്റസുമാരുടെ ഈ ഫ്‌ളാഷ് മോബ് വൈറലായിരിക്കുകയാണ്. ഈയിടെ വൈറലായി മാറിയ ഈ ഗാനം അതിന്റെ ഫോക്ക് ഡാന്‍സ് ചലഞ്ചിലൂടെ ഇന്‍സ്റ്റാഗ്രാമില്‍ വളരെ ജനപ്രിയമാണ്. ബംഗാളി നടി മോനാമി ഘോഷും ഈ ഫ്‌ളാഷ് മോബില്‍ പങ്കുചേര്‍ന്നതായി വീഡിയോയില്‍ കാണാം.

ബോര്‍ഡിംഗ് പാസുകള്‍ ശേഖരിക്കുന്ന യാത്രക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാനെന്നോണമാണ് വീഡിയോ തുടങ്ങുന്നത്. ഉടന്‍ തന്നെ ടീമിലെ ബാക്കിയുള്ളവരും ചേരുന്നു. ഫ്‌ലൈറ്റ് അറ്റന്‍ഡന്റുമാരെല്ലാം മനോഹരമായാണ് ചുവടുവെക്കുന്നത്. ഫ്‌ളാഷ് മോബ് എല്ലാവരും ആസ്വദിച്ചു തുടങ്ങുമ്പോഴാണ് മോനാമി ഘോഷിന്റെ രംഗ പ്രവേശനം. നടി ഇവര്‍ക്കൊപ്പം ചേര്‍ന്ന് ചുവടു വെക്കുന്നു.

ബെലാഷുരു നിര്‍മ്മിക്കുന്ന കമ്പനിയായ വിന്‍ഡോസ് അവരുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ വീഡിയോ പങ്കുവെച്ച് ഇങ്ങനെ കുറിച്ചു ‘ബെലാഷുരു ഭൂമിയില്‍ നിന്ന് പോലും ആകാശത്തെ സ്പര്‍ശിക്കുന്നു! ക്രൂ അംഗങ്ങള്‍ പങ്കെടുക്കുകയും ആവേശം കൊള്ളുകയും ചെയ്ത ഇത്തരമൊരു ഫ്‌ലാഷ്‌മോബ് സംഘടിപ്പിച്ചതിന് സ്‌പൈസ്‌ജെറ്റിന് നന്ദി. ടപ ടിനിയുടെ സ്പന്ദനങ്ങള്‍, എങ്ങനെ!’

വീഡിയോ പങ്കുവെച്ചതു മുതല്‍ മൂവായിരത്തിലധികം ലൈക്കുകളും നിരവധി കമന്റുകളും ഇതിന് ലഭിച്ചു.


‘ഞാന്‍ ഇത് ഇഷ്ടപ്പെടുന്നു. ഞാന്‍ ഇത് വളരെ ഇഷ്ടപ്പെടുന്നു,’ ഒരാള്‍ കുറിച്ചതിങ്ങനെയാണ്. ‘എന്നെങ്കിലും ഒരു ഫ്‌ലാഷ്‌മോബിന് സാക്ഷ്യം വഹിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ മറ്റൊരാള്‍ പറഞ്ഞു. ‘മനോഹരമായ പ്രകടനം. ശരിക്കും ആസ്വദിച്ചു,’ മൂന്നാമെത്തെയാളുടെ അഭിപ്രായം ഇങ്ങനെയായിരുന്നു. മോനാമി ഘോഷും തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ വീഡിയോ പങ്കുവെച്ചു.