അമ്മയെ പോലെ തന്നെയാണ് ഞാൻ ഈ കാര്യത്തിൽ! കല്പനയുടെ മകൾ ശ്രീമയി 

Follow Us :

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് കല്പന, നടിയുടെ അന്ത്യം ശരിക്കും പ്രേക്ഷകരെ ഞെട്ടിച്ച ഒരു  വാർത്ത തന്നെ ആയിരുന്നു, താരത്തിന്റെ ഒരേ ഒരു മകൾ ആണ് ശ്രീമയി  എന്ന ശ്രീ സംഖ്യ. ഇപ്പോൾ അമ്മ കല്പനയെ കുറിച്ച് ശ്രീമയി  പറഞ്ഞ വാക്കുകൾ ആണ് ശ്രെദ്ധേയം ആകുന്നത്. തന്റെ ‘അമ്മ യെ പോലെയാണ് താൻ, .  ഒരു കാര്യം ഒരിക്കൽ പറഞ്ഞാൽ പിന്നീട് ആ കാര്യത്തിൽ നിന്നും മാറുകയില്ല, അത് തന്റെ അമ്മയുടെ ശൈലി കൂടിയാണ് ശ്രീമയി പറയുന്നു.

തനിക്ക് അഭിനയം ഇഷ്ട്ടമായിരുന്നു ആ കാര്യം താൻ ഒരു തവണ പറഞ്ഞിരുന്നു, അതുകൊണ്ടാണ് ഇപ്പോൾ താൻ അഭിനയത്തിലേക്ക് കടന്നു വന്നത്, ഈ അടുത്തിടക്കാണ് ശ്രീ മയി സിനിമയിലേക്ക് എത്തിയത് അതും തന്റെ ചെറിയമ്മയോടൊപ്പം,

അതുപോലെ തന്റെ ‘അമ്മ മരിച്ചു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല അമ്മ സ്വർഗത്തിൽ അല്ല മറിച്ചു  എന്നോടൊപ്പം തന്നെ ഉണ്ട്, അങ്ങനെയാണ് താൻ വിശ്വസിക്കുന്നത്  എന്നും ശ്രീമയി  പറയുന്നു. പലരും തന്നോട് പറഞ്ഞിട്ട് അമ്മയുടെ സംസാര ശൈലി ആണ് തനിക്കെന്ന് ശരിയാണ്, ഇപ്പോൾ താൻ പുതിയ ചിത്രത്തിൽ എത്തുന്ന ത്രില്ലിൽ ആണെന്നും ശ്രീമയി കൂട്ടിച്ചേർത്തു. ഉർവശിയോടൊപ്പമാണ്  ശ്രീമയി അഭിനയിക്കുന്നത്.