അമ്മ ഇല്ലെങ്കിലും ആ കുറവ് അവർ മുഖേന ഞാൻ അറിഞ്ഞിട്ടില്ല, ശ്രീമയി 

മലയാള സിനിമയിലെ ഹാസ്യ നടിമാരിൽ ഒരാൾ ആയിരുന്നു കല്പന, താരത്തിന്റെ അന്ത്യം ഇന്നും പ്രേക്ഷകർക്ക് ഉൾകൊള്ളാൻ കഴിയുന്ന ഒന്നല്ല, ഇപ്പോൾ നടിയുടെ മകൾ ശ്രീ മയി  എന്ന ശ്രീ സംഖ്യ അമ്മയുടെയും, ചെറിയമ്മാരുടെയും പാത പിൻതുടർന്നു കൊണ്ട് സിനിമയിൽ എത്തിയിരിക്കുകയാണ്. ഇപ്പോൾ ശ്രീ മയി  തന്റെ ചെറിയമ്മമാരെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്.

ചെറിയമ്മ ഉർവശിക്കൊപ്പമാണ്  ശ്രീമയി  ഇപ്പോൾ സിനിമയിൽ എത്തിയിരിക്കുന്നത്, ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പത്തനംതിട്ടയിൽ പുരോഗമിക്കുകയാണ്. അമ്മ ഇല്ലെങ്കിലും തന്റെ ജീവിതത്തിൽ ഒരു കുറവുകളും തന്റെ ചെറിയമ്മമാർ ഉണ്ടാക്കിയിട്ടില്ല, എന്റെ എല്ലാ കാര്യത്തിലും അവർ ഉണ്ട്, ഇപ്പോൾ ജീവിതത്തിൽ ആയാലും കരിയറിൽ തുടക്കം കുറിക്കാനായാലും അവർ തന്നെ സഹായിച്ചു

കാർത്തു ,പൊടിയമ്മ, മീനു ഇങ്ങനെയാണ് താൻ അമ്മയെയും, ചെറിയമ്മമാരെയും വിളിക്കുന്നത്. കാർത്തു കലാരഞ്ജിനി, മീനു എന്ന് വിളിക്കുന്നത് എന്റെ അമ്മയെ ആണ്, പൊടിയമ്മ ഉർവശി. മീനു മരിച്ചിട്ടും ഞാൻ ഒറ്റപ്പെടൽ അറിഞ്ഞിട്ടില്ല അങ്ങനെ ചെറിയമ്മാർ അറിയിച്ചിട്ടില്ല. ഇപ്പോൾ പൊടിയമ്മയുടെ കൂടെ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷമാണ് തനിക്കുള്ളത് ശ്രീമയി പറയുന്നു.