ഒമർ ലുലുവിന് കിടിലൻ മറുപടിയുമായി അൽഫോൻസ് പുത്രൻ!

കഴിഞ്ഞ ദിവസം ആണ് ഒമർ ലുലു തന്റെ ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചത്. ‘രജനി,ചിരഞ്ജീവി,അല്ലൂ അർജ്ജുൻ,വിജയ് ഇപ്പോ ബാഹുബലിയിലൂടെ പ്രഭാസും KGFലൂടെ യാഷും നേടിയ സ്റ്റാർഡം പോലെയോ മലയാളത്തില്ലേ ഏതെങ്കിലും ഒരു നടന് ഉണ്ടോ.…

alphonse puthren reply to omar lulu

കഴിഞ്ഞ ദിവസം ആണ് ഒമർ ലുലു തന്റെ ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചത്. ‘രജനി,ചിരഞ്ജീവി,അല്ലൂ അർജ്ജുൻ,വിജയ് ഇപ്പോ ബാഹുബലിയിലൂടെ പ്രഭാസും KGFലൂടെ യാഷും നേടിയ സ്റ്റാർഡം പോലെയോ മലയാളത്തില്ലേ ഏതെങ്കിലും ഒരു നടന് ഉണ്ടോ. ഒരു പോലെ കേരളത്തിന് അകത്തും പുറത്തും ഓളം ഉണ്ടാക്കാൻ കഴിയുന്ന ഒരു സ്റ്റാർ എന്തു കൊണ്ടാണ് ഇത്ര നാളായിട്ടും മലയാള സിനിമയിൽ വരാത്തത് ?’ എന്നാണ് ഒമർ ലുലു തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. നിരവധി പേരാണ് ഇതിനു മറുപടിയുമായി ഏത്തിയത്. പലരും ഒമർ ലുലുവിന്റെ പോസ്റ്റിനെ പരിഹസിച്ച് കൊണ്ട് എത്തിയപ്പോൾ മറ്റ് ചിലർ ഒമർ ലുലു പറഞ്ഞ കാര്യം സീരിയസ് ആയി തന്നെ എടുത്ത് ചർച്ച ചെയ്തിരുന്നു. ഇപ്പോഴിതാ സംവിധായകൻ അൽഫോൻസ് പുത്രൻ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

‘അഭിനയം, ഡാന്‍സ്, ഫൈറ്റ്, ഡയലോഗ്, സ്‌റ്റൈല്‍, ആറ്റിറ്റിയൂഡ് ഇതെല്ലം റൊമ്പ മുഖ്യം ബിഗിലേ… ഈ പറഞ്ഞ ലിസ്റ്റില്‍ ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍ എന്താണ് ഇല്ലാത്തത് ഒമറേ? മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്…എല്ലാവര്‍ക്കും ഇത് ഈസി ആയി പറ്റുമെന്ന് തോന്നുന്നു. പാന്‍ ഇന്ത്യന്‍ സ്‌ക്രിപ്റ്റില്‍ ഇവര്‍ അഭിനയിച്ചാല്‍ നടക്കാവുന്നതേയുള്ളു എന്ന് തോന്നുന്നു. ഇപ്പോള്‍ ഓണ്‍ലൈനില്‍ എല്ലാവരും സിനിമ കണ്ടു തുടങ്ങിയല്ലോ. ഒരു 100 കോടി ബജറ്റില്‍ നിര്‍മിച്ച, നല്ല സ്‌ക്രിപ്റ്റും അവതരണവും ഉള്ള ചിത്രം വന്നാല്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് പോലും ചിലപ്പോള്‍ അടുത്ത പടം തൊട്ടു ഇവരെ കാസ്റ്റ് ചെയ്യും. അതും വൈകാതെ നടക്കാന്‍ സാധ്യതയുണ്ട്.’ എന്നാണ് ഒമർ ലുലുവിന്റെ പോസ്റ്റിന് അൽഫോൻസ് പുത്രൻ കൊടുത്ത മറുപടി.