മീടു വിവാദം മുറുകുമ്പോഴും ഫേസ്ബുക്കില്‍ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ശ്രീകാന്ത് വെട്ടിയാര്‍..! അധിക്ഷേപ കമന്റുകളുടെ പെരുമഴ..!!

സോഷ്യല്‍ മീഡിയയിലെ സജീവതാരമായിരുന്നു ശ്രീകാന്ത് വെട്ടിയാര്‍. സിനിമാ താരം കൂടിയായ ശ്രീകാന്തിനെതിരെ അടുത്തിടെയാണ് ഒരു മീടൂ ആരോപണം ഉയര്‍ന്നു വന്നത്. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസിലാണ് ശ്രീകാന്ത് വിവാദങ്ങളില്‍ പെടുന്നത്. വിവാഹ…

സോഷ്യല്‍ മീഡിയയിലെ സജീവതാരമായിരുന്നു ശ്രീകാന്ത് വെട്ടിയാര്‍. സിനിമാ താരം കൂടിയായ ശ്രീകാന്തിനെതിരെ അടുത്തിടെയാണ് ഒരു മീടൂ ആരോപണം ഉയര്‍ന്നു വന്നത്. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസിലാണ് ശ്രീകാന്ത് വിവാദങ്ങളില്‍ പെടുന്നത്. വിവാഹ വാഗ്ദാനം നല്‍കി തന്നെ ആലുവയിലെ ഫ്ളാറ്റിലും കൊച്ചിയിലെ രണ്ടു ഹോട്ടലുകളിലും എത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു ചൂഷണത്തിന് ഇരയായ പെണ്‍കുട്ടി തുറന്ന് പറഞ്ഞത്.

ഇതേ തുടര്‍ന്ന് ഒളിവിലായിരുന്ന ശ്രീകാന്ത് പോലീസിനു മുന്നില്‍ കീഴടങ്ങിയിരുന്നു. കേസ് ഇപ്പോഴും ചര്‍ച്ചയായിക്കൊണ്ടിരിക്കെ ശ്രീകാന്തിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. തന്റെ പുതിയ സിനിമ ‘ഉസ്‌കൂളി’ന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചിരിക്കുകയാണ് വ്ളോഗറും നടനുമായ ശ്രീകാന്ത് വെട്ടിയാര്‍. ഇതിനെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് കമന്റുകളായി നടന് എതിരെ വന്നുകൊണ്ടിരിക്കുന്നത്.

അതിലൊരു വിമര്‍ശന കമന്റും അതിന് നടന്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത്.. ”താങ്കളെ കുറിച്ച് ഉയര്‍ന്ന ആരോപണത്തിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. അതിനു ശേഷം പോരെ പ്രൊമോഷന്‍” എന്നായിരുന്നു ഒരു കമന്റ്.

‘കേസില്‍ ഇപ്പോള്‍ അന്വേഷണം നടക്കുന്നു. നിയമപരമായി നേരിടും. പൊതുയിടത്തില്‍ ഒന്നും പറയാനില്ല” എന്നാണ് ശ്രീകാന്തിന്റെ മറുപടി. നടനെ അധിക്ഷേപിച്ചും വിമര്‍ശിച്ചും കൊണ്ടുള്ള കമന്റുകള്‍ക്കൊപ്പം പിന്തുണച്ചു കൊണ്ടുള്ള കമന്റുകളും പോസ്റ്റിന് താഴെ എത്തുന്നുണ്ട്.