ഒടുവിൽ പപ്പയുടെ ആ ആഗ്രഹം നിറവേറി, സന്തോഷം പങ്കുവെച്ച് ശ്രീലക്ഷ്മി ജഗതി - മലയാളം ന്യൂസ് പോർട്ടൽ
Film News

ഒടുവിൽ പപ്പയുടെ ആ ആഗ്രഹം നിറവേറി, സന്തോഷം പങ്കുവെച്ച് ശ്രീലക്ഷ്മി ജഗതി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജഗതി ശ്രീകുമാർ, ഒരപകടത്തിൽ പെട്ട് ഇപ്പോൾ അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണെങ്കിലും അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് മലയാളികൾ. ജഗതിക്ക് നൽകുന്ന അതെ പരിഗണന അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർ നൽകാറുണ്ട്.ജഗതി ശ്രീകുമാറിന് മറ്റൊരു വിവാഹ ബന്ധത്തില്‍ ഉണ്ടായ മകളായ ശ്രീലക്ഷ്മി ശ്രീകുമാറിനെ ചൊല്ലി ഉള്ളതായിരുന്നു സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു വിവാദം.  നടിയായും അവതാരക ആയും ശ്രീലക്ഷ്മി പ്രേക്ഷകർക്ക് ഏറെ പരിചിതയാണ്, താരം വിവാഹിതയായിട്ട് ഒരു വര്ഷം പൂർത്തിയായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടുന്ന പോസ്റ്റുകൾ ഒക്കെ ക്ഷണ നേരം കൊണ്ട് വൈറൽ ആകാറുണ്ട്. നീണ്ട കാലത്തേ പ്രണയത്തിനൊടുവിൽ ആണ് ശ്രീലക്ഷ്മി വിവാഹിതയാകുന്നത്.

ദുബായിൽ കൊമേഴ്‌സ്യൽ പൈലറ്റായ ജിജിൻ ആണ് ശ്രീലക്ഷ്മിയുടെ ഭർത്താവ്.ഏറെ ആർഭാടത്തോടെയാണ് ശ്രീലക്ഷ്മി വിവാഹിത ആകുന്നതും. ശ്രീ ലക്ഷ്മി വിവാഹിത ആകുന്നത് ജഗതി ശ്രീകുമാറിന്റെ സ്വപ്ന നിമിഷമായിരുന്നുവെന്ന് ശ്രീ യുടെ അമ്മ മുൻപ് വ്യക്തമാക്കിയിരുന്നു.ശ്രീകുമാർ പങ്കെടുക്കാതെയുള്ള വിവാഹച്ചടങ്ങിൽ അമ്മയും മകളും അൽപ്പം നിരാശരുമായിരുന്നു. ഇപ്പോൾ തന്റെ പപ്പ  ആഗ്രഹിച്ചത് പോലെ തനിക്ക് നല്ലൊരു കുടുംബ ജീവിതം കിട്ടി എന്ന് ശ്രീലക്ഷ്മി പറയുകയാണ്, . അച്ഛന്റെ ആഗ്രഹം പോലെ തന്നെ താന്‍ ഒരു നല്ല കുടുംബത്തിലേക്ക് വന്നു കയറി എന്നും ഭര്‍ത്താവായ ജിജിനിന്റെ അച്ഛനും അമ്മയും തനിക്കൊരു മകളുടെ സ്ഥാനമാണ് തരുന്നതെന്തും താരം തുറന്നുപറയുന്നു. അച്ഛന്റെ ആഗ്രഹം തനിക്ക് സാധിക്കാന്‍ കഴിഞ്ഞുവെന്നും അച്ഛന്റെ മകള്‍ നല്ലൊരു നിലയില്‍ നല്ലൊരു കുടുംബത്തിലാണ് എത്തിയതെന്ന് അദ്ദേഹത്തിന്റെ ചെവിയില്‍ പറയണം എന്നുമാണ് ശ്രീലക്ഷ്മി പറയുന്നത്.

ശ്രീയെ അംഗീകരിക്കാൻ ആരും തയ്യാറായില്ലെങ്കിലും വിക്കിപീഡിയയിൽ ശ്രീലക്ഷ്മി ശ്രീകുമാറിന്റെ വിവരം നോക്കിയാൽ അച്ഛന്റെയുംഅമ്മയുടെയും പേരിനോടൊപ്പം തന്നെ, സഹോദരങ്ങൾ ആയ പാർവ്വതിയുടെയും, രാജ് കുമാർ ശ്രീകുമാറിന്റെയും പേരുകൾ കാണാൻ കഴിയും. മാത്രമല്ല, അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും പേരിന്റെ സ്ഥാനത്തും ജഗതി ശ്രീകുമാറിന്റെ അച്ഛന്റെയും അമ്മയുടെയും പേരുകൾ തന്നെ ആണുള്ളത്.

Join Our WhatsApp Group

Trending

To Top
Don`t copy text!