ആ മാന്ത്രിക കൈകള്‍ സഹായിച്ചു..!! പ്രസവ സമയത്തെ കുറിച്ച് ജഗതിയുടെ മകള്‍..!!

നടിയായും അവതാരികയായും പ്രേക്ഷകരുടെ പ്രിയം നേടിയ കലാകാരിയാണ് ശ്രീലക്ഷ്മി. നടന്‍ ജഗതി ശ്രീകുമാറിന്റെ മറ്റൊരു ഭാര്യയില്‍ ഉള്ള മകള്‍ എന്ന നിലയിലും താരം വിവാദങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് തന്റെ ലോകം…

നടിയായും അവതാരികയായും പ്രേക്ഷകരുടെ പ്രിയം നേടിയ കലാകാരിയാണ് ശ്രീലക്ഷ്മി. നടന്‍ ജഗതി ശ്രീകുമാറിന്റെ മറ്റൊരു ഭാര്യയില്‍ ഉള്ള മകള്‍ എന്ന നിലയിലും താരം വിവാദങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു.
കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് തന്റെ ലോകം തന്റെ കരങ്ങളിലേക്ക് എത്തിയ വിവരം നടി എല്ലാവരേയും സോഷ്യല്‍ മീഡിയ വഴി അറിയച്ചത്. ആദ്യത്തെ കണ്മണിയ്ക്ക് ജന്മം കൊടുത്ത് ഒരു അമ്മയായ സന്തോഷത്തിലാണ് നടി ശ്രീലക്ഷ്മി ശ്രീകുമാര്‍.

ബിഗ്‌ബോസ്് എന്ന റിയാലിറ്റി ഷോയില്‍ എത്തിയപ്പോഴാണ് താരത്തെ കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ അറിയുന്നത്. ഇപ്പോള്‍ വിവാഹ ജീവിതം ആസ്വദിക്കുന്ന താരത്തിന് ഒരു ആണ്‍കുഞ്ഞ് കൂടി സന്തോഷം ഇരട്ടിയാക്കാന്‍ എത്തിയിരിക്കുകയാണ്. മാര്‍ച്ച് പത്തിനാണ് താരദമ്പതിമാര്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. മകന് അര്‍ഹാന്‍ ജിജിന്‍ ജഹാംഗീര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. മമ്മയും ഡാഡിയും കുഞ്ഞിനെ ആദി എന്നാണ് വിളിക്കുന്നതെന്നും നടി സൂചിപ്പിച്ചിരുന്നു.

https://www.instagram.com/p/CbTLLP1jftF/?utm_source=ig_web_copy_link

ഇപ്പോഴിതാ തന്റെ പ്രസവ സമയത്തെ കുറിച്ചും തന്നെ സഹായിച്ച ഡോക്ടര്‍മാരേയും നഴസുമാരേയും കുറിച്ചും താരം കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു… ‘മാതൃത്വത്തിലേക്കുള്ള വഴി വളരെ മനോഹരമാണ്, ഉത്കണ്ഠയും ആവേശവും, സന്തോഷവും തുടങ്ങി പല വികാരങ്ങള്‍ നിറഞ്ഞതാണ് അത്. എന്റെ ഗര്‍ഭകാലം ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് പോലെ ആയിരുന്നു. പക്ഷേ എന്റെ അരികില്‍ നില്‍ക്കുന്ന മാന്ത്രിക കൈകളുള്ള ഈ സുന്ദരമായ ആത്മാവിന് വലിയ നന്ദി.

https://www.instagram.com/p/Ca7ZJa2jINb/?utm_source=ig_web_copy_link

ഡോക്ടര്‍ ഗൗരി ഒരു അത്ഭുത മനുഷ്യനും മികച്ച ഡോക്ടറുമാണെന്ന് പറഞ്ഞ് ശ്രീലക്ഷ്മി ഡോക്ടറെ പരിചയപ്പെടുത്തിയിരിക്കുകയാണ്.അവര്‍ എനിക്ക് ആത്മവിശ്വാസവും സുരക്ഷിതത്വവും നല്‍കി. അര്‍ഹമിനെ സുരക്ഷിതമായി പ്രസവിക്കാന്‍ എന്നെ സഹായിച്ചു. ഡോക്ടര്‍ ഗൗരിയ്ക്കും എമ്മയ്ക്കും പരിയച സമ്പന്നമായ പ്രസവശുശ്രൂഷ നടത്തിയ കിംഗ്സ് ഹോസ്പിറ്റലിലെ എല്ലാ ചികിത്സയ്ക്കും പരിചരണത്തിനും വളരെ നന്ദി..എന്ന് താരം കുറിച്ചു. നിരവധിപ്പേരാണ് കുഞ്ഞിനും അമ്മയ്ക്കും ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുന്നത്. അതേസമയം, കുഞ്ഞിന്റെ മുഖം മറച്ചു പിടിച്ചാണ് ശ്രീലക്ഷ്മി ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്.