പ്ലസ്ടൂലൊക്കെ പഠിക്കുമ്പോ ഞാനായിരുന്നു ആ ക്ലാസ്സിലെ ഏറ്റവും വലിയ പഠിപ്പിസ്റ്റ്!

ശ്രീലക്ഷ്‌മി അറക്കൽ തന്റെ വിദ്യാഭ്യാസത്തെ കുറിച്ചും ഇപ്പോഴുള്ള ജീവിതത്തെ കുറിച്ചും എഴുതിയ ഒരു കുറിപ്പാണു ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. തന്റെ പഴയകാല വിദ്യാഭാസത്തെ കുറിച്ചും ഇപ്പോൾ ജോലി ഇല്ലാതെ പഠിക്കുന്നതിനെ കുറിച്ചുമാണ് പോസ്റ്റ്.…

sreelekshmi fb post

ശ്രീലക്ഷ്‌മി അറക്കൽ തന്റെ വിദ്യാഭ്യാസത്തെ കുറിച്ചും ഇപ്പോഴുള്ള ജീവിതത്തെ കുറിച്ചും എഴുതിയ ഒരു കുറിപ്പാണു ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. തന്റെ പഴയകാല വിദ്യാഭാസത്തെ കുറിച്ചും ഇപ്പോൾ ജോലി ഇല്ലാതെ പഠിക്കുന്നതിനെ കുറിച്ചുമാണ് പോസ്റ്റ്. പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം,

പ്ലസ്ടൂലൊക്കെ പഠിക്കുമ്പോ ഞാനായിരുന്നു ആ ക്ലാസ്സിലെ ഏറ്റവും വലിയ പഠിപ്പിസ്റ്റ്. എന്റെ കുടുംബത്തിലേയും വലിയൊരു പഠിപ്പിസ്റ്റായിരുന്നു ഞാൻ. നമ്മുടെ ഗ്രാമത്തിലും ഞാൻ നല്ലോണം പഠിക്കും എന്നൊരു കരകമ്പി ഉണ്ടായിരുന്നു. ഇപ്പോഴും എന്റെ ട്യൂശൻ പിള്ളേർ പറയും ടീച്ചർ ന് നല്ല ബുദ്ധിയുണ്ട് എന്നൊക്കെ.. പക്ഷേ എനിക്ക് സ്വയം വലിയ ബുദ്ധിശാലീ ആണെന്ന് ഇതുവരേ തോന്നിയിട്ടില്ല…എന്താ കാരണം എന്ന് ചോദിച്ചാൽ എന്റെ പല ഫ്രൺസും എന്നേക്കാൾ ബുജികൾ ആയിട്ടാണ് ഞാൻ കാണുന്നത്. എന്റെ കൂടെ പഠിച്ച സാധാരണ പിള്ളേരും ബിലോ ആവറേജ് പിള്ളേര് വരെ ജോലി എടുത്ത് നല്ല കാശുണ്ടാക്കുന്നു. ചിലരൊക്കെ നെഴ്സിങ്ങ് പഠിച്ച് വിദേശത്ത് പോയി ലക്ഷങ്ങൾ ഉണ്ടാക്കുന്നു..എന്റെ ഒരു കൂട്ടുകാരൻ ജെ സി ബി ഓടിച്ച് ഓടിച്ച് കാശുകാരൻ ആയി. അതേ സമയം എന്റെ കൂടെ പി ജിക്ക് പഠിച്ച ഏകദേശം എല്ലാവരും തന്നെ പിന്നേം ഏതെങ്കിലും കോഴ്സിന് ചേർന്നു ജോലി ഇല്ലാതെ 26 വയസ്സിലും പഠിച്ചുകൊണ്ടേ ഇരിക്കുന്നു. ഞാൻ പറഞ്ഞത്….”ബുദ്ധിയോ സർട്ടിഫിക്കറ്റോ ഉണ്ടെങ്കിൽ മാത്രം ജോലി കിട്ടണം എന്നില്ല…” ബുദ്ധിയുളളവർക്ക് വേഗം ജോലി കിട്ടണം എന്നില്ല. വളരെ ചെറുപ്പത്തിലെ ജോലി കിട്ടുന്നവർ എല്ലാം കാട്ടു ബുജികളും അല്ല.. .ഇനി കാശുണ്ടാക്കാനാണ് ലക്ഷ്യമെങ്കിൽ പഠിക്കണം എന്ന് വളരെയധികം നിർബന്ധമില്ല..എന്നാലും വൾണറബിൾ ആയിട്ടുളള ഒരാൾക്ക് പഠിക്കാതെ രക്ഷപെടാനും ഭയങ്കര പാടാണ്. പഠനം എന്നത് ജസ്റ്റ് അറിയാനുളള ആഗ്രഹം മാത്രമാണ്. It has nothing to do with age , gender, society, ജോലി , കാശുണ്ടാക്കൽ. (My personal defenition) ഇവിടുത്തെ ആൾക്കാരുടെ learning ന്റെ ഡെഫനിഷൻ അല്ല എന്റെ ഡിക്ഷ്നറിയിലെ ഡെഫനിഷൻ… ( എന്നാലും ജോലിയില്ലാത്ത നിരാശയിൽ തേങ്ങുന്നു.. To be precise ; നാട്ടുകാരുടെ ചോദ്യത്തിന് ഉത്തരം പറയാൻ വയ്യാത്തകൊണ്ടും , സാമ്പത്തിക ഭദ്രത ഇല്ലാത്തതിനാലും തേങ്ങുന്നു… അല്ലാതെ ജോലി എടുക്കാൻ ത്വര ആയിട്ടുളള തേങ്ങലല്ല.