‘ഞങ്ങടെ പ്രശ്‌നം ഞങ്ങള്‍ തീര്‍ത്തോളം’ ; ‘എല്‍ എല്‍ ബി’യുടെ ട്രെയിലര്‍

ശ്രീനാഥ് ഭാസി, വിശാഖ് നായര്‍, അശ്വത് ലാല്‍, അനൂപ് മേനോന്‍, എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ‘എല്‍ എല്‍ ബി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഫറോഖ് എസിപിയായ എ എം സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന…

ശ്രീനാഥ് ഭാസി, വിശാഖ് നായര്‍, അശ്വത് ലാല്‍, അനൂപ് മേനോന്‍, എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ‘എല്‍ എല്‍ ബി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഫറോഖ് എസിപിയായ എ എം സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ബാച്ചിലേഴ്‌സിന്റെ കഥയാണ് പറയുന്നത്. ഫെബ്രുവരി 2ന് ചിത്രം തിയറ്ററുകളിലെത്തും. രണ്ടത്താണി ഫിലിംസിന്റെ ബാനറില്‍ മുജീബ് രണ്ടത്താണിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നരേഷ് അയ്യരും വൈഷ്ണവ് ഗിരീഷും ചേര്‍ന്ന് ആലപിച്ച ചിത്രത്തിലെ ‘പാറുകയായ് പടരുകയായ്’ എന്ന ഗാനം അടുത്തിടെ പുറത്തുവിട്ടു. മനു മഞ്ചിത്തിന്റെ വരികളും കൈലാസ് മോനോന്റെ സംഗീതവും കോര്‍ത്തിണക്കിയ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ചരിത്രത്തിലാദ്യമായ് എസിപി റാങ്കിലുള്ള ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഒരുക്കുന്ന സിനിമയാണ് ‘ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്‌സ്’ എന്ന പൂര്‍ണ്ണ നാമത്തില്‍ അറിയപ്പെടുന്ന ‘എല്‍ എല്‍ ബി’. സിബി, സല്‍മാന്‍, സഞ്ജു എന്നീ മൂന്ന് സുഹൃത്തുക്കളുടെ കോളേജ് പ്രവേശനവും അവിടെ നിന്ന് അവരിലേക്കെത്തുന്ന പുതിയ സൗഹൃദങ്ങളും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ഇതിവൃത്തം. റോഷന്‍ റഹൂഫ്, സുധീഷ് കോഴിക്കോട്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലന്‍, വിജയന്‍ കാരന്തൂര്‍, രാജീവ് രാജന്‍, കാര്‍ത്തിക സുരേഷ്, സീമ ജി നായര്‍, നാദിറ മെഹ്റിന്‍, കവിത ബൈജു, ചൈത്ര പ്രവീണ്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം: ഫൈസല്‍ അലി, ചിത്രസംയോജനം: അതുല്‍ വിജയ്, സംഗീതം: ബിജി ബാല്‍, കൈലാസ്, ഗാനരചന: സന്തോഷ് വര്‍മ്മ, മനു മഞ്ജിത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: സിനു മോള്‍ സിദ്ധിഖ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുധീഷ് ഗാന്ധി, അസോസിയേറ്റ് ഡയറക്ടര്‍: ജംനാസ് മുഹമ്മദ്, കലാസംവിധാനം: സുജിത് രാഘവ്, വസ്ത്രാലങ്കാരം: അരവിന്ദ് കെ ആര്‍, മേക്കപ്പ്: സജി കാട്ടാക്കട, കോറിയോഗ്രഫി: എം ഷെറീഫ്, ഇംതിയാസ്, ആക്ഷന്‍: ഫീനിക്‌സ് പ്രഭു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കള്‍, സ്റ്റില്‍സ്: ഷിബി ശിവദാസ്, ഡിസൈന്‍: മനു ഡാവിഞ്ചി, കളറിസ്റ്റ്: ലിജു പ്രഭാകര്‍, വി.എഫ്.എക്‌സ്: സ്മാര്‍ട്ട് കാര്‍വിങ്, പിആര്‍ഒ: എ എസ് ദിനേശ്, പിആര്‍& മാര്‍ക്കറ്റിങ്: തിങ്ക് സിനിമ മാര്‍ക്കറ്റിങ് സൊല്യൂഷന്‍സ്.